'ടാൻസാനിയൻ എംബസിക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കണം; കിളിമഞ്ചാരോ കൊടുമുടിയിൽ കാട്ടുതീ പടരുന്നു'; ട്രോളുമായി ജയശങ്കർ

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ കാടുകൾ കത്തിയമരുന്നത്‌ തടയാൻ ബ്രസീൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ഡൽഹിയിലെ ബ്രസീൽ എംബസിക്കുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: October 16, 2020, 4:36 PM IST
'ടാൻസാനിയൻ എംബസിക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കണം; കിളിമഞ്ചാരോ കൊടുമുടിയിൽ കാട്ടുതീ പടരുന്നു'; ട്രോളുമായി ജയശങ്കർ
എ ജയശങ്കർ
  • Share this:
തിരുവനന്തപുരം: ആമസോൺ കാടുകളിലുണ്ടായ തീപിടിത്തത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐയെ പേരു പറയാതെ ട്രോളി അഡ്വക്കേറ്റ് എ. ജയശങ്കർ. ടാൻസാനിയയിലെ കിളിമഞ്ചാരോ കൊടുമുടിയുടെ കിഴക്കേ ചെരിവിൽ കാട്ടുതീ പടരുകയാണെന്നും ടാൻസാനിയൻ എംബസിക്കു മുന്നിൽ വിപ്ലവ യുവജന സംഘടനാ നേതാക്കൾ ഉടനെ ഒരു പ്രതിഷേധം സംഘടിപ്പിക്കണമെന്നുമാണ് അഡ്വക്കേറ്റ് എ ജയശങ്കർ പരിഹസിക്കുന്നത്.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

"വിപ്ലവ യുവജന സംഘടനാ നേതാക്കളുടെ സത്വര ശ്രദ്ധയ്ക്ക്-ടാൻസാനിയയിൽ, കിളിമഞ്ചാരോ കൊടുമുടിയുടെ കിഴക്കേ ചെരിവിൽ കാട്ടുതീ പടരുന്നു. ജൈവ വൈവിധ്യ മേഖലയ്ക്ക് കനത്ത നാശമുണ്ടായിട്ടുണ്ട്. തീയണയ്ക്കാനുളള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ദൽഹിയിലെ ടാൻസാനിയൻ എംബസിക്കു മുന്നിൽ ഉടനെ ഒരു പ്രതിഷേധം സംഘടിപ്പിക്കണം. ഒട്ടും വൈകരുത്."

Also Read 'പരിസ്ഥിതിദിനം കഴിഞ്ഞു; ഇനി അതിരപ്പിള്ളി നശീകരണം'; വിമർശനവുമായി അഡ്വ. എ. ജയശങ്കർ

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ കാടുകൾ കത്തിയമരുന്നത്‌ തടയാൻ ബ്രസീൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ഡൽഹിയിലെ ബ്രസീൽ എംബസിക്കുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

കോർപറേറ്റ്‌ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്‌ ആമസോൺ കാടുകൾ കത്തിത്തീരാൻ വഴിയൊരുക്കുകയാണെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌ അന്ന് ആരോപിച്ചിരുന്നു. കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ആമസോണിനെ സംരക്ഷിക്കാൻ അന്താരാഷ്‌ട്ര സമൂഹത്തിനൊപ്പം ബ്രസീൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും മുഹമ്മദ്‌ റിയാസ്‌ ആവശ്യപ്പെട്ടിരുന്നു.Published by: Aneesh Anirudhan
First published: October 16, 2020, 4:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading