• HOME
  • »
  • NEWS
  • »
  • buzz
  • »
  • ആകാശത്തിലൂടെ പറന്ന് വന്ന് ഫുഡ് ഡെലിവറി; വൈറലായി ജെറ്റ് പാക്ക് വീഡിയോ

ആകാശത്തിലൂടെ പറന്ന് വന്ന് ഫുഡ് ഡെലിവറി; വൈറലായി ജെറ്റ് പാക്ക് വീഡിയോ

നിങ്ങളുടെ ഇഷ്ട ഭക്ഷണവുമായി എത്തുന്ന ഡെലിവറി ജീവനക്കാരന്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടാല്‍ എന്തു ചെയ്യും? അതിന് ഉത്തരമാണ് ഈ വീഡിയോ.

  • Share this:
ഓരോ ദിവസവും സാങ്കേതികവിദ്യയില്‍ വലിയ മുന്നേറ്റങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഒറ്റക്ലിക്കില്‍ ഇഷ്ടപ്പെട്ട വിഭവം റെസ്റ്റോറന്റുകളിൽ നിന്ന് വീട്ടില്‍ ലഭിക്കുന്നത് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്ക് ഉത്തമ ഉദാഹരണമാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. വീഡിയോ വൈറലായതോടെ ഫുഡ് ഡെലിവറി മേഖലയിലെ വലിയ മാറ്റങ്ങളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. പറന്ന് വന്ന് ഫുഡ് ഡെലിവെറി ചെയ്യുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ച്രചരിക്കുന്നത്.

നിങ്ങളുടെ ഇഷ്ട ഭക്ഷണവുമായി എത്തുന്ന ഡെലിവറി ജീവനക്കാരന്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടാല്‍ എന്തു ചെയ്യും?. അതിന് ഉത്തരമാണ് ഈ വീഡിയോ. ഈ സാഹചര്യങ്ങളെ മറികടന്ന് പറന്ന് വന്ന ഫുഡ് ഡെലിവറി ചെയ്യാന്‍ സാധിക്കുമെന്നാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഒരാള്‍ ബഹുനില കെട്ടിടത്തിന് മുകളിലേക്ക് പറന്ന് വന്ന് ഫുഡ് ഡെലിവറി ചെയ്യുന്നത് കാണാം. ഒരു ജെറ്റ്പാക്ക് ധരിച്ചാണ് ഇയാള്‍ ആകാശത്തിലൂടെ പറക്കുന്നത്. കെട്ടിടത്തിന് മുകളില്‍ ഡെലിവറി ബോയിയെ കാത്തുനില്‍ക്കുന്ന സ്ത്രീയെയും വീഡിയോയില്‍ കാണാം.

സൗദി അറേബ്യയിലാണ് സംഭവം നടന്നതെന്നാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ഏത് ഫുഡ് ഡെലിവറി കമ്പനിയാണ് ഇത്തരം ഡെലിവറികള്‍ നല്‍കുന്നതെന്നോ വീഡിയോ യഥാര്‍ത്ഥമാണോ എന്നോ വ്യക്തമല്ല. ഡെലിവറി ജീവനക്കാരനെക്കുറിച്ചും മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.

Also read : കാമുകിയെ ആവശ്യമുണ്ട്; സ്വന്തം ഫോട്ടോ സഹിതം പരസ്യ ബോർഡ് സ്ഥാപിച്ച് യുവാവ്; ചിത്രം വൈറൽ

അതേസമയം, വിഡീയോക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചിക്കുന്നത്. വീഡിയോ വ്യാജമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് എത്രത്തോളം ചെലവ് ഏറിയതായിരിക്കുമെന്നാണ് ചിലരുടെ കമന്റ്. വീഡിയോയയുടെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഭാവിയില്‍ ഇത് യാഥാര്‍ത്ഥ്യമായേക്കാവുന്ന ഒരു ആശയമാണെന്നാണ് പൊതുവെ പറയുന്നത്.നേരത്തെ ഇസ്രായേലില്‍ ഡ്രോണുകളുടെ സഹായത്തോടെ ഫുഡ് ഓര്‍ഡറുകള്‍ എത്തിക്കുന്നത് വാര്‍ത്തയായിരുന്നു.അതായത് ഭക്ഷണ വിഭവങ്ങള്‍ മികച്ച രീതിയില്‍ ഡെലിവറി ചെയ്യുന്നതിനായി ഡ്രോണുകള്‍ ഉപയോഗിക്കാനാണ് ഇസ്രായേല്‍ പദ്ധതിയിട്ടത്‌. ഇതുവഴി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന സുഷിയും (ഒരു ജപ്പാനീസ് വിഭവം) ഐസ്‌ക്രീമുമൊക്കെ ഡ്രോണിലൂടെ പറന്നെത്തും.അതേസമയം,ഡ്രോണ്‍ ഡെലിവറികള്‍ വര്‍ദ്ധിക്കുമ്പോള്‍ തിരക്കേറിയ ആകാശത്തിലെ കൂട്ടിയിടികള്‍ ഒഴിവാക്കാന്‍ കമ്പനികള്‍ സൈനിക വൈദഗ്ദ്ധ്യം ഉപയോഗിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ടെല്‍ അവീവ് സമുദ്രത്തീരത്തിനടുത്തുള്ള പുല്‍ത്തകിടിയില്‍ നിന്ന് ഡെലിവറിയ്ക്കായി മൂന്ന് ഡ്രോണുകളാണ് ആദ്യം പറന്നുയര്‍ന്നത്. സ്വതന്ത്ര ഡ്രോണുകള്‍ക്കുള്ള ട്രാഫിക് നിയന്ത്രണം കൈക്കാര്യം ചെയ്യുന്ന ഇസ്രായേലി കമ്പനിയായ ഹൈ ലാന്‍ഡറും, ക്ലയന്റുകള്‍ക്കായി ഡ്രോണ്‍ സേവനങ്ങള്‍ നല്‍കുന്ന കാന്‍ഡോയും ചേര്‍ന്നാണ് ഈ ഡെലിവറി സാധ്യമാക്കിയത്.

അതേസമയം ഇസ്രായേലിന്റെ ഈ പദ്ധതി വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിലെ പലസ്തീനികളില്‍ ഇത് ഭയം സൃഷ്ടിക്കുന്നുവെന്നും സാധാരണക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.
Published by:Amal Surendran
First published: