• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മാനിനെ പാലൂട്ടുന്ന അഫ്രിദി; സിംഹത്തിനൊപ്പം കളിക്കുന്ന മകൾ


Updated: June 12, 2018, 8:09 AM IST
മാനിനെ പാലൂട്ടുന്ന അഫ്രിദി; സിംഹത്തിനൊപ്പം കളിക്കുന്ന മകൾ

Updated: June 12, 2018, 8:09 AM IST
ബാറ്റ്സ്മാൻമാരെ പുറത്താക്കുമ്പോൾ ഷാഹിദ് അഫ്രിദി എന്ന ക്രിക്കറ്ററുടെ ആഹ്ലാദപ്രകടനം ഓർമ്മയില്ലേ? രണ്ടു കൈയ്യും മുകളിലേക്ക് ഉയർത്തി സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുന്ന അഫ്രിദി. ഇപ്പോഴിതാ, ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ക്രിക്കറ്റിലെ അദ്ദേഹത്തിന്‍റെ ട്രേഡ് മാർക്കായ അഹ്ലാദപ്രകടനത്തെ വീണ്ടും ഓർമ്മയിലെത്തിക്കുന്നത്. സ്വന്തം വീട്ടിൽ മൃഗങ്ങളെ വളർത്തുകയും പരിപാലിക്കുകയും ചെയ്യാറുണ്ടെന്ന കാര്യം പുതുമയുള്ളതല്ല. ഇപ്പോഴിതാ, വീട്ടിൽ വളർത്തുന്ന ഒരു സിംഹത്തിനും മാൻകുഞ്ഞിനുമൊപ്പമുള്ള അഫ്രിദിയുടെയും മകളുടെയും ച്തിരമാണ് വൈറലായിരിക്കുന്നത്.

അതിലൊന്ന് ചങ്ങലയ്ക്ക് കെട്ടിയിട്ടിരിക്കുന്ന സിംഹത്തിനൊപ്പം പോസ് ചെയ്ത മകളുടേതാണ്. അഫ്രിദിയുടെ മകൾ അച്ഛന്‍ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്നതുപോലെയാണ് ഫോട്ടോയിൽ. ഒപ്പം മാൻകുട്ടിക്ക് പാല് നൽകുന്ന അഫ്രിദിയുടെ ചിത്രവും. ഏതായാലും ട്വിറ്ററിൽ വൻ ചലനമാണ് ഈ ചിത്രങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രം ലൈക്ക് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 11000 റൺസും അഞ്ഞൂറിലേറെ വിക്കറ്റും അഫ്രിദി സ്വന്താക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ആഴ്ച വെസ്റ്റിൻഡീസിനെതിരെ നടന്ന ജീവകാരുണ്യ മൽസരത്തിൽ ലോക ഇലവന് വേണ്ടിയാണ് അഫ്രിദി പങ്കെടുത്തത്.

 

First published: June 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍