'പൊളി ബ്രേക്ക് ഫാസ്റ്റ്'; പാലാരിവട്ടം പുട്ടിന് പിന്നാലെ മരട് നെയ്റോസ്റ്റും ഹിറ്റ്

പൊളിക്കാനായി പണിഞ്ഞത് എന്നതാണ് പരസ്യവാചകം

news18
Updated: September 22, 2019, 3:52 PM IST
'പൊളി ബ്രേക്ക് ഫാസ്റ്റ്'; പാലാരിവട്ടം പുട്ടിന് പിന്നാലെ മരട് നെയ്റോസ്റ്റും ഹിറ്റ്
പൊളിക്കാനായി പണിഞ്ഞത് എന്നതാണ് പരസ്യവാചകം
  • News18
  • Last Updated: September 22, 2019, 3:52 PM IST
  • Share this:
കൊച്ചി: തൊട്ടാൽ പൊളിയുന്ന കൺസ്ട്രക്ഷൻ എന്ന ടാഗ് ലൈനോടെ വന്ന പാലാരിവട്ടം പുട്ടിന് പിന്നാലെ മരട് നെയ്റോസ്റ്റും വൈറൽ. പൊളിക്കാനായി പണിഞ്ഞത്, പൊളി ബ്രേക്ക് ഫാസ്റ്റ് എന്നതാണ് മരട് നെയ് റോസ്റ്റ് പരസ്യത്തിലെ വാചകം. തലശ്ശേരിയിലെ ഒരു റസ്റ്റോറന്റാണ് പാലാരിവട്ടം പുട്ടും മരട് നെയ് റോസ്റ്റും അവതരിപ്പിച്ചിരിക്കുന്നത്. നിർമാതാക്കള്‍. റസ്റ്റോറന്റ് പുറത്തിറക്കിയ പരസ്യ ചിത്രമാണ് ഇപ്പോള്‍ പലരുടേയും ഫേസ്ബുക്ക്, വാട്‌സാപ്പ് വാള്‍പ്പേപ്പറും പ്രൊഫൈല്‍ പിക്ചറും.

Also Read- 'തൊട്ടാൽ പൊളിയുന്ന കൺസ്ട്രക്ഷൻ'; വൈറലായി 'പാലാരിവട്ടം പുട്ട്' പരസ്യം

പാലാരിവട്ടം പുട്ടിന്റെ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തൊട്ടാൽ പൊളിയുന്ന കൺസ്ട്രക്ഷൻ‌ എന്നതാണ് പുട്ടിന്റെ സവിശേഷതയെന്നാണ് നിർമാതാക്കളുടെ അവകാശവാദം. തൊട്ടാല്‍ പൊളിയുന്ന പുട്ടില്‍ പാലാരിവട്ടം പാലത്തിലെന്ന പോലെ ആവശ്യത്തിന് നിര്‍മ്മാണ വസ്തുകള്‍ ചേര്‍ക്കാതെയുള്ള അഴിമതി വല്ലതും നടക്കുമോയെന്നതടക്കമുള്ള കമന്റുകളും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരട് നെയ്റോസ്റ്റും എത്തിയിരിക്കുന്നത്.

First published: September 22, 2019, 3:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading