HOME /NEWS /Buzz / മൂന്ന് പുഴുങ്ങിയ മുട്ടയ്ക്ക് വെറും 1672 രൂപ മാത്രം; ഹോട്ടൽ ബിൽ ഷെയർ ചെയ്ത് സംഗീത സംവിധായകൻ

മൂന്ന് പുഴുങ്ങിയ മുട്ടയ്ക്ക് വെറും 1672 രൂപ മാത്രം; ഹോട്ടൽ ബിൽ ഷെയർ ചെയ്ത് സംഗീത സംവിധായകൻ

shekhar

shekhar

മൂന്ന് പുഴുങ്ങിയ മുട്ടയുടെ വെള്ള മാത്രം കഴിച്ചതിന് ശേഖറിന് നൽകേണ്ടി വന്നത് 1672 രൂപയാണ്.

  • Share this:

    ഈ വർഷം ജൂലൈയിലാണ് നടൻ രാഹുൽ ബോസ് ചണ്ഡിഗഢിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് രണ്ട് ഏത്തപ്പഴം കഴിച്ചതിന് ഹോട്ടലുകാർ ഈടാക്കിയ അമിത ബില്ലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇപ്പോഴിതാ സമാനമായ അനുഭവത്തിന് ഇരയായിരിക്കുകയാണ് ബോളിവുഡ് സംഗീത സംവിധായകൻ ശേഖർ റാവ്ജിയാനി.

    also read:മരിച്ചയാളുടെ അക്കൗണ്ടിൽനിന്ന് 25.8 ലക്ഷം അടിച്ചുമാറ്റി; രണ്ട് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കേസ്

    നിസാരമായ ഭക്ഷണത്തിന് വലിയ തുക നൽകേണ്ടി വന്നിരിക്കുകയാണ് ശേഖറിന്. മൂന്ന് പുഴുങ്ങിയ മുട്ടയുടെ വെള്ള മാത്രം കഴിച്ചതിന് ശേഖറിന് നൽകേണ്ടി വന്നത് 1672 രൂപയാണ്. ബില്ലിന്റെ ചിത്രം ഉൾപ്പെടെ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് ശേഖർ. അഹമ്മദാബാദിലെ ഹയാത്ത് റിഗെൻസി എന്ന ഹോട്ടലാണ് ഇത്തരത്തിൻ വൻ തുക  ഈടാക്കിയിരിക്കുന്നത്.

    നേരത്തെ മുംബൈയിലെ ആഡംബര ഹോട്ടൽ രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയ കാര്യം സാഹിത്യകാരനായ കാർത്തിക് ധര്‍ പങ്കുവെച്ചിരുന്നു. രാഹുല്‍ ബോസിന്റെ അനുഭവം പുറത്തു വന്നതിനു പിന്നാലെയായിരുന്നു കാർത്തിക് ധറിന്റെ ട്വീറ്റ് പുറത്തു വന്നത്.

    ബോളിവുഡിലെ പ്രശസ്ത വിശാൽ - ശേഖർ കൂട്ടുകെട്ടിലെ ഭാഗമായ സംഗീത സംവിധായകനാണ് ശേഖർ രാവ്ജിയാനി. ബ്ലഫ് മാസ്റ്റർ, ഓം ശാന്തി ഓം, ഹാപ്പി ന്യൂഇയർ തുടങ്ങിയ ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. സോനം കപൂർ നായികയായ നീർജയിൽ ശേഖർ രാവ്ജിയാനി അഭിനയിച്ചിരുന്നു.

    ശേഖറിന്റെ പോസ്റ്റിന് രസകരമായ മറുപടിയാണ് ട്വീറ്ററിസ്റ്റുകൾ നൽകിയിരിക്കുന്നത്. സാധാരണ കടയിൽ പോയാൽ ആറ് രൂപയ്ക്ക് മുട്ട കിട്ടും എന്നാണ് ഒരാളുടെ മറുപടി.

    First published:

    Tags: Five-star hotel, Hotel food