• HOME
  • »
  • NEWS
  • »
  • buzz
  • »
  • രാവിലെ ഒൻപതിന് കല്യാണം; വധു അടുത്തനിമിഷം കാറിൽ കതിർമണ്ഡപത്തിൽ നിന്ന് കണക്കുപരീക്ഷയിലേക്ക്

രാവിലെ ഒൻപതിന് കല്യാണം; വധു അടുത്തനിമിഷം കാറിൽ കതിർമണ്ഡപത്തിൽ നിന്ന് കണക്കുപരീക്ഷയിലേക്ക്

വിവാഹം നിശ്ഛയിച്ച ശേഷമാണ് പരീക്ഷ തീയതി എത്തിയത്.

  • Last Updated :
  • Share this:
    അടൂർ: രാവിലെ ഒൻപതു മണിയ്ക്ക് വിവാഹം കഴിഞ്ഞതോടെ വധു നേരെ എത്തിയത് പരീക്ഷ ഹാളിലേക്കായിരുന്നു. ഓമല്ലൂർ രാജ്ഭവനില്‍ ചിലങ്ക നാരായണന്റെ ദിവസങ്ങളായുള്ള കണക്കൂട്ടലുകളാണ് വിവാഹദിവസം സാക്ഷാത്കരിച്ചത്. കതിർമണ്ധപത്തിൽ നിന്ന് കിലോമീറ്റര്‍‌ യാത്ര ചെയ്ത് വിവാഹവേഷത്തിലെത്തി ചിലങ്ക കണക്ക് പരീക്ഷയെഴുതി.

    കോട്ടയം ഇടയാഴം കദളിക്കത്തറയിൽ പി ദിജേഷിന്റെ പിന്തുണകൂടിയായപ്പോൾ എല്ലാം ഭംഗിയായി. അടൂർ അധ്യാപകപഠന കലാലയത്തിലെ ബിഎഡ് ഒന്നാം സെമസ്റ്റർ‌ വിദ്യാര്‍ഥിനിയാണ് ചിലങ്ക.

    Also Read-ഉറക്കത്തിൽ എഴുന്നേറ്റു നടന്ന യുവതി 15 ലക്ഷം രൂപയുടെ സ്വർണം ചവറ്റുകൊട്ടയിൽ കളഞ്ഞു

    വിവാഹം നിശ്ഛയിച്ച ശേഷമാണ് പരീക്ഷ തീയതി എത്തിയത്. രണ്ടും മാറ്റിവെക്കാൻ കഴിയാതെ വന്നതോടെയാണ് മണ്ധപത്തില്‍ നിന്ന് പരീക്ഷഹാളിലേക്കെത്തിയത്.

    Also Read-ഒന്ന് യൂബർ പിടിച്ച് വീട്ടിൽ പോയി, ബിൽ തുക കണ്ട് അന്ധാളിച്ച് യാത്രക്കാരൻ

    രാവിലെ 8.12നും ഒൻപതിനും ഇടയ്ക്ക് ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. തുടർന്ന് ഭർത്താവുമായി കോളേജിലേക്ക്. പരീക്ഷയെഴുതാനുള്ള എല്ലാ ക്രമീകരണങ്ങളും കലാലയാധികൃതർ ചെയ്തുനൽകിയിരുന്നു. 11.30ന് പരീക്ഷ പൂർ‌ത്തിയായ ശേഷമാണ് ഇരുവരും വിവാഹത്തിൻഫെ തുടർചടങ്ങുകൾക്കായി പോയത്.
    Published by:Jayesh Krishnan
    First published: