നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'പ്രായം വെറും സംഖ്യ മാത്രം': സമൂഹ മാധ്യമങ്ങളിൽ വൈറലായി 'വെയ്റ്റ് ലിഫ്റ്റിംഗ് മുത്തശ്ശി'

  'പ്രായം വെറും സംഖ്യ മാത്രം': സമൂഹ മാധ്യമങ്ങളിൽ വൈറലായി 'വെയ്റ്റ് ലിഫ്റ്റിംഗ് മുത്തശ്ശി'

  പ്രായമൊക്കെ ഒരു സംഖ്യ മാത്രമല്ലേയെന്നും ഇതിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്നതാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് ഈ 'വൈറൽ മുത്തശ്ശി' പറയുന്നത്..

  Kiren Bai

  Kiren Bai

  • Share this:
   ചെന്നൈ:  ക്രിസ്റ്റ്യാനോ റൊണാൾഡോ, മഹേന്ദ്ര സിംഗ് ധോണി, ലിയാൻഡർ പേസ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയ പ്രശസ്ത കായികതാരങ്ങൾ പ്രായമൊക്കെ വെറുമൊരു സംഖ്യ മാത്രമാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. തമിഴ്‌നാട് ചെന്നൈയിൽ നിന്നുള്ള 83 കാരിയായ മുത്തശ്ശിയാണ്‌ അടുത്തിടെ ഈ ലീഗിൽ ചേർന്ന പുതിയ താരം. മുത്തശ്ശി ഉയര്‍ത്തുന്ന 'ഡെഡ്‌ലിഫ്റ്റുകൾ' കണ്ടാല്‍ ന്യൂജെനറേഷന്‍ പോലും വാ പൊളിച്ചു നിന്നുപോകും.

   പരമ്പരാഗതമായ രീതിയിലുള്ള സാരി ധരിച്ചു നില്‍ക്കുന്ന കിരണ്‍ ബായ് എന്ന  ഈ മുത്തശ്ശി 25 കിലോഗ്രാം തൂക്കമുള്ള 'ഡെഡ്‌ലിഫ്റ്റുകൾ' നടത്തുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്‌. കിരണ്‍ ബായിയുടെ ചെറുമകൻ അടുത്തിടെ തന്റെ മുത്തശ്ശിയുടെ വീഡിയോകളും ഫോട്ടോകളും ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടതോടെയാണ്‌ മുത്തശ്ശി ആളാകെ മാറിയത്.

   നിർത്താത്ത അഭിനന്ദന പ്രവാഹമാണ് മുത്തശ്ശിക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. കായികവും ശാരീരികക്ഷമതയുമായുള്ള കാര്യങ്ങളിൽ ചെറുപ്പം മുതലെ സജീവമായിരുന്നു കിരൺ ബായി. കുട്ടിക്കാലത്ത്, ഖോ ഖോ, കബഡി തുടങ്ങിയ കായിക ഇനങ്ങളിൽ അവര്‍ക്ക് ഏറെ താൽപ്പര്യമുണ്ടായിരുന്നു.

   Also Read-മഴയത്ത് റോഡരികിൽ മകളുടെ ഓൺലൈൻ ക്ലാസ്; വൈറലായി കുട പിടിച്ച് നിൽക്കുന്ന അച്ഛന്റെ ചിത്രം 

   ഒരു അപകടത്തിന്‍റെ തുടർച്ചയായാണ് ഖോ ഖോ, കബഡി എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ഒരു ഡെഡ്‌ലിഫ്റ്റർ എന്ന നിലയിലുള്ള മുത്തശ്ശിയുടെ യാത്ര ആരംഭിച്ചത്. കഴിഞ്ഞ വർഷം, ഒരു അപകടത്തിൽ കിരൺ ബായിയുടെ കണങ്കാലിന് പരിക്കേല്‍ക്കുകയുണ്ടായി, വൃദ്ധയായ മുത്തശ്ശിക്ക് പരിക്കിൽ നിന്ന് കരകയറാൻ ഒട്ടേറെ സമയം ചിലവഴിക്കേണ്ടി വന്നു. തനിക്ക് വീണ്ടും നടക്കാൻ കഴിയുമോ ഇല്ലയോ എന്ന് ഇവർ ഭയപ്പെടാനും തുടങ്ങി. തുടർന്ന് വീട്ടിലെ ഒരു മുറിയിൽ ഒരു ജിം നിർമ്മിച്ച് മുത്തശ്ശിയെ വേഗം പൂർവസ്ഥിതിയിൽ എത്തിക്കാനുള്ള ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തുവെന്നാണ്  ചെറുമകനായ ചിരാഗ് ചോർഡിയ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്.

   പിന്നീട് മുത്തശ്ശിയുമായിച്ചേര്‍ന്ന് ഫലപ്രദമായ വർക്കൗട്ടുകൾ ചിരാഗ് ആസൂത്രണം ചെയ്തു, അതിനുശേഷം ഇരുവരും ഒരുമിച്ച് അവരുടെ താൽക്കാലിക ജിമ്മിൽ കഠിനമായ വർക്കൗട്ടുകൾ ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ ആഴ്ചയിൽ മൂന്ന് തവണ സ്ഥിരമായി അവര്‍ വെയ്റ്റ് ലിഫ്റ്റിങ് നടത്തുന്നുണ്ട്. ഈ പ്രായമൊക്കെ ഒരു സംഖ്യ മാത്രമല്ലേയെന്നും ഇതിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്നതാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് ഈ 'വൈറൽ മുത്തശ്ശി' പറയുന്നത്..

   Also Read-World Rainforest Day 2021: വിശേഷ ദിനത്തിന്റെ പ്രമേയവും ചരിത്രവും പ്രാധാന്യവും അറിയാം

   തന്റെ 83-ാം ജന്മദിനത്തിൽ, സാരിയും ധരിച്ച് 25 കിലോഗ്രാം തൂക്കമുള്ള 'ഡെഡ്‌ലിഫ്റ്റുകൾ' നടത്തുന്ന കിരണിന്‍റെ ഒരു വീഡിയോ ചിരാഗ് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയും, അത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. 83 കാരിയായ ഈ മുത്തശ്ശിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്‌ സോഷ്യല്‍ മീഡിയ. എന്തായാലും സംഭവം ഏറെ അടിപൊളിയായിട്ടുണ്ട്. ഒപ്പം നമ്മുടെ ന്യൂജെന്‍ മുത്തശ്ശിയും!
   Published by:Asha Sulfiker
   First published:
   )}