നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഊബർ ഡ്രൈവറുടെ മോശം പെരുമാറ്റം: ദുരനുഭവം വിവരിച്ച് നടി അഹാന കൃഷ്ണ

  ഊബർ ഡ്രൈവറുടെ മോശം പെരുമാറ്റം: ദുരനുഭവം വിവരിച്ച് നടി അഹാന കൃഷ്ണ

  രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് ഇത്തരം സംഭവം ഉണ്ടാകുന്നതെങ്കിലോ എന്ന് ചോദിക്കുന്ന താരം ഇത്തരത്തിലാണ് ഊബര്‍ പോലുള്ള കമ്പനികളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതെന്നും പറയുന്നു

  Ahaana Krishna

  Ahaana Krishna

  • News18
  • Last Updated :
  • Share this:
   കൊച്ചി: ഊബർ ടാക്സി ഡ്രൈവറിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ച് നടി അഹാന കൃഷ്ണ. അമ്മയുമായി ഷോപ്പിംഗിന് പോയി മടങ്ങി വരുന്ന സമയത്ത് ഊബർ ഡ്രൈവറിൽ നിന്ന് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വെളിപ്പെടുത്തിയത്.

   കൊച്ചിയിൽ വച്ചായിരുന്നു സംഭവം. ഷോപ്പിംഗ് മാളിൽ നിന്ന് മടങ്ങുന്നതിനായാണ് ടാക്സി ബുക്ക് ചെയ്തത്. പറഞ്ഞ സമയത്ത് തന്നെ എത്തുകയും ചെയ്തു. കാറിൽ കയറിയത് മുതല്‍ അയാൾ മോശമായി പെരുമാറാൻ തുടങ്ങിയെന്നാണ് അഹാന പറയുന്നത്. പേയ്മെന്റിനെ ചൊല്ലിയായിരുന്നു തർക്കം.

   Also Read-ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റിന് ഭക്ഷണം വിളമ്പുന്നത് സ്വർണ്ണത്തളികയിൽ; 'ട്രംപ് കളക്ഷൻ' തയ്യാറായത് ജയ്പൂരിൽ

   കാശാണോ കാർഡ് പെയ്മെന്‍റ് ആണോ എന്നായിരുന്നു ആദ്യ ചോദ്യം. കാർഡ് എന്ന് പറഞ്ഞപ്പോൾ പെട്രോൾ അടിക്കണമെന്നും അതുകൊണ്ട് പണമായി തന്നെ വേണമെന്നും പറഞ്ഞു. ആജ്ഞാപിക്കുന്നത് പോലെയായിരുന്നു ഭാഷ. പണം തരാൻ നോക്കാം എന്നു പറഞ്ഞെങ്കിലും നിങ്ങളുടെ കാർഡ് ഒന്നും വേണ്ടെന്ന് പറഞ്ഞ് അയാൾ‌ വീണ്ടും തട്ടിക്കയറുകയായിരുന്നുവെന്നും താരം പറയുന്നു.

   ഊബര്‍ കാര്‍ഡ്, ക്യാഷ് എന്നീ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ടല്ലോ എന്ന കാര്യം പറ‍ഞ്ഞപ്പോൾ ഇത് ഊബറിന്‍റെയല്ല, എന്‍റെ വണ്ടിയാണെന്ന് പറഞ്ഞ അയാൾ കാറിൽ നിന്നിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ ഉടൻ തന്നെ അമ്മ കാറിന്റെ ഫോട്ടോയെടുക്കാൻ പറഞ്ഞു. ഇതുകേട്ട ഡ്രൈവർ കയറ് താന്‍ കൊണ്ടുവിടാം എന്ന് പറഞ്ഞു. വേറെ കാർ ബുക്ക് ചെയ്ത് കാത്തു നിൽക്കുമ്പോഴും ഇയാൾ പിറകിലെത്തി കാറിൽ കയറാൻ നിർബന്ധിച്ചു എന്നും അഹാന പറയുന്നു.

   Also Read-Also Read-ബാഹുബലിയായി ട്രംപ്; ദേവസേനയായി മെലാനിയ: ഇന്ത്യ യാത്രയ്ക്ക് മുന്നോടിയായി മോർഫ് ചെയ്ത വീഡിയോ പങ്കുവച്ച് അമേരിക്കൻ പ്രസിഡന്റ്

   രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് ഇത്തരം സംഭവം ഉണ്ടാകുന്നതെങ്കിലോ എന്ന് ചോദിക്കുന്ന താരം ഇത്തരത്തിലാണ് ഊബര്‍ പോലുള്ള കമ്പനികളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതെന്നും പറയുന്നു. ഊബർ ഡ്രൈവറുടെ മോശം പെരുമാറ്റത്തിനെതിരെ അധികൃതർക്ക് പരാതിയും നല്‍കിയിട്ടുണ്ട്. വിന്‍സെന്‍റ് എന്ന് പേരുള്ള ഡ്രൈവറുടെ വണ്ടി ബുക്ക് ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതം ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച അഹാന,ഇയാളുടെ വണ്ടി ഒരിക്കലും ബുക്ക് ചെയ്യരുതെന്നാണ് പോസ്റ്റില്‍ ആവശ്യപ്പെടുന്നത്.

   Also Read-ഫുട്പാത്ത് കയ്യേറുന്ന ഇരുചക്രയാത്രികരെ മര്യാദ പഠിപ്പിച്ച് വയോധിക; കയ്യടിച്ച് സോഷ്യൽ മീഡിയ
   First published:
   )}