നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Samosa Sandwich | സമോസയുടെ പുതിയ അവതാരം; സ്വാദിഷ്ടമായ സമോസ സാൻഡ്‌വിച്ച് കഴിക്കാൻ തോന്നുന്നുണ്ടോ?

  Samosa Sandwich | സമോസയുടെ പുതിയ അവതാരം; സ്വാദിഷ്ടമായ സമോസ സാൻഡ്‌വിച്ച് കഴിക്കാൻ തോന്നുന്നുണ്ടോ?

  ഒരു അഹമ്മദാബാദ് ഫുഡ് ബ്ലോഗറാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

  • Share this:
   ഭക്ഷണം (Food) തയ്യാറാക്കുന്ന വ്യത്യസ്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ (Social Media)ഇന്ന് കാണാൻ സാധിക്കും. അവ കണ്ട് പല വിഭവങ്ങളും നമ്മൾ വീട്ടിലുണ്ടാക്കി നോക്കാനും ശ്രമിക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ (Instagram) വൈറലായിരിക്കുന്ന ഒരു വീഡിയോ (Viral Video)ഒരു പുതിയ ഭക്ഷണ വിഭവത്തെ സംബന്ധിച്ചതാണ്. കണ്ടാൽ കൊതി തോന്നുന്ന ഒരു വിഭവം! അതിന്റെ പേര് സമോസ സാൻഡ് വിച്ച് (Samosa Sandwich) എന്നാണ്. അഹമ്മദാബാദ് ഫുഡ് ബ്ലോഗറാണ് (Ahmedabad Food Blogger) ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

   പലഹാരങ്ങൾ സൂക്ഷിച്ച് വെച്ചിരിക്കുന്ന ചെറിയ ഒരു ഗ്ലാസ് അലമാരയിൽ നിന്ന് ഒരു സമോസ പുറത്തെടുത്ത് ഗ്രില്ലിലേക്ക് വെക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഗ്രില്ലിംഗിന് ശേഷം പാചകക്കാരൻ സമോസ സാൻഡ്‌വിച്ച് ഉണ്ടാക്കാൻ ബ്രെഡ് കഷണങ്ങൾ തയ്യാറാക്കുന്നു. റൊട്ടിയിൽ സോസും ചട്നിയും സ്പൈസും ചേർത്ത ശേഷം അതിലേക്ക് പാചകക്കാരൻ സമോസ വയ്ക്കുകയും സാൻഡ് വിച്ച് പൊതിയുകയും വിളമ്പുന്നതിന് മുമ്പ് അത് നാല് കഷണങ്ങളായി മുറിക്കുകയും ചെയ്യുന്നു. വീഡിയോയുടെ പശ്ചാത്തലത്തിൽ നൽകിയ സംഗീതം കൂടി ചേരുമ്പോൾ കാഴ്ചക്കാർക്ക് ഉടൻ തന്നെ ആ വിഭവം കഴിക്കാൻ തോന്നും.

   വീഡിയോ പങ്കുവെച്ചുകൊണ്ട് വ്‌ളോഗർ കുറിച്ചു, "സമോസ സാൻഡ് വിച്ച്. നിങ്ങൾ എപ്പോഴെങ്കിലും സമോസ സാൻഡ് വിച്ച് കഴിച്ചിട്ടുണ്ടോ?"   ഇൻസ്റ്റാഗ്രാമിൽ വീഡിയോ വൈകാതെ വൈറലായി മാറി. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം 30 ലക്ഷത്തിലധികം പേർ അത് കാണുകയും 88,000 ത്തിനടുത്ത് ലൈക്കുകൾ ലഭിക്കുകയും ചെയ്തു. വീഡിയോയ്ക്ക് നിരവധി പേർ കമന്റുകളുമായി എത്തുന്നുണ്ട്. ചിലർക്ക് ഈ കോമ്പിനേഷൻ ഇഷ്ടപ്പെട്ടപ്പോൾ മറ്റു ചിലർ അതിനെ വിമർശിക്കുകയും ചെയ്തു. 'ഇത് ഞാൻ വൈകാതെ പരീക്ഷിക്കും', ഒരാൾ കമെന്റ് ചെയ്തു. എന്നാൽ, സമോസയെ സാൻഡ്‌വിച്ച് ആക്കിയതിന് ഞാൻ അവരോട് ക്ഷമിക്കില്ല എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്.

   ഈ മാസം തുടക്കത്തിൽ മറ്റൊരു ഫുഡ് വ്‌ളോഗർ സോഷ്യൽ മീഡിയയിൽ വിചിത്രമായ ചില ഭക്ഷണ വീഡിയോകളെ വിമർശിച്ചുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതിൽ യൂട്യൂബേഴ്‌സ് ചെയ്യുന്ന ഭക്ഷണ വ്‌ളോഗിന്റെ മോശം വശങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. മിക്ക സമയവും ബട്ടറിനെക്കുറിച്ചും അല്ലെങ്കിൽ മറ്റു ചേരുവകളെക്കുറിച്ചും വിൽപ്പനക്കാരോട് ചോദിക്കുന്ന വീഡിയോകളെ വ്‌ളോഗർ വിമർശിക്കുന്നു.

   രസകരമായ ആ റോസ്റ്റിംഗ് വീഡിയോ 7.5 ലക്ഷത്തിലധികം ആളുകൾ കണ്ടു. ഒടുവിൽ സത്യം ഉറക്കെ പറഞ്ഞതിന് വ്‌ളോഗറിന് കുറേ പേർ കമെന്റിലൂടെ നന്ദി പറഞ്ഞു. ഒരാൾ ആ റോസ്റ്റിംഗ് വീഡിയോ ഒരുപാട് തവണ കണ്ടെന്നും അത് തന്നെ ഒരുപാട് ചിരിപ്പിച്ചെന്നും കമന്റ് ചെയ്തു. "പതിനഞ്ചാം തവണയാണ് ഞാൻ ഈ വീഡിയോ കാണുന്നത്, ഇനിയും എത്ര തവണ കാണുമെന്ന് അറിയില്ല", അയാൾ കുറിച്ചു.
   Published by:Sarath Mohanan
   First published: