ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം കൗതുകകരവും രസകരവുമായി നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളെ ഞെട്ടിച്ചുകൊണ്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പൊലീസ് അറസ്റ്റ് ചെയ്താലെങ്ങനെയുണ്ടാകുമെന്ന് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന ചിത്രം ആദ്യം ഒന്നു ചിന്തിപ്പിക്കുമെങ്കിലും സംഭവത്തിന് പിന്നിലെ എഐ വിരുത് അമ്പരപ്പിക്കുന്നതാണ്. ട്രംപ് ലൈംഗികാരോപണം നേരിട്ട് വിവാദങ്ങളില്‍ നിറയവേ ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് എങ്ങനെയായിരിക്കുമെന്ന് എഐയുടെ സഹായത്തോടെ ഒരാള്‍ ഭാവന ചെയ്തതാണ് വൈറലായത്.
Making pictures of Trump getting arrested while waiting for Trump’s arrest. pic.twitter.com/4D2QQfUpLZ
— Eliot Higgins (@EliotHiggins) March 20, 2023
കൈയാമമണിയിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ട്രംപിനെ ബലമായി വലിച്ചുകൊണ്ടുപോകുന്ന രണ്ട് മൂന്ന് പോസുകളിലുള്ള ചിത്രങ്ങള്‍. ജേര്‍ണലിസ്റ്റ് എലിയറ്റ് ഹിഗിന്‍സാണ് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ട്രംപ് അറസ്റ്റിലാക്കുന്ന ചിത്രങ്ങള്‍ വികസിപ്പിച്ചത്.
— Eliot Higgins (@EliotHiggins) March 20, 2023
എ ഐയെ കൈകാര്യം ചെയ്യാനറിയുന്ന നിരവധി പേര്‍ തങ്ങളുടെ ഭാവന പ്രകാരം ട്രംപിന്റെ അറസ്റ്റ് നിര്‍മിതബുദ്ധിയിലൂടെ നിര്‍മിച്ചു. പോസ്റ്റുകളുടെ എണ്ണം കൂടിയതോടെ സത്യമേത്, ഭാവനയേതെന്ന് തിരിച്ചറിയാത്ത അവസ്ഥയുണ്ടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.