• HOME
 • »
 • NEWS
 • »
 • buzz
 • »
 • ആദ്യം പ്രോത്സാഹിപ്പിച്ചു, 'ഹോണിനെ പ്രണയിക്കുന്ന പെണ്‍കുട്ടി'ക്ക് പിന്നീട് പശ്ചാത്താപം; ഒടുവിൽ ലോറിപിടികൂടി പിഴ ചുമത്തി MVD

ആദ്യം പ്രോത്സാഹിപ്പിച്ചു, 'ഹോണിനെ പ്രണയിക്കുന്ന പെണ്‍കുട്ടി'ക്ക് പിന്നീട് പശ്ചാത്താപം; ഒടുവിൽ ലോറിപിടികൂടി പിഴ ചുമത്തി MVD

കൊച്ചി സ്വദേശിയും യുട്യൂബറുമായ ലിന്‍സിയാണ് എയര്‍ഹോണുകളോടുള്ള തന്റെ പ്രണയം തെറ്റാണെന്ന് തിരിച്ചറിഞ്ഞ് മോട്ടോര്‍വാഹനവകുപ്പിന്റെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം പങ്കുവെച്ചത്

 • Last Updated :
 • Share this:
  കൊച്ചി: ബോളിവുഡ് ഗാനം 'ധൂമി'ന്റെ താളത്തില്‍ എയര്‍ഹോണ്‍ മുഴക്കിനീങ്ങിയ ടിപ്പ ര്‍ലോറി ഡ്രൈവറെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് സാമൂഹികമാധ്യമങ്ങളില്‍ വൈറലായ പെണ്‍കുട്ടിക്ക് ഒടുവില്‍ മാനസാന്തരം. കൊച്ചി സ്വദേശിയും യുട്യൂബറുമായ ലിന്‍സിയാണ് എയര്‍ഹോണുകളോടുള്ള തന്റെ പ്രണയം തെറ്റാണെന്ന് തിരിച്ചറിഞ്ഞ് മോട്ടോര്‍വാഹനവകുപ്പിന്റെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം പങ്കുവെച്ചത്.

  തൃശൂര്‍- പാലക്കാട് പാതയില്‍ ചിത്രീകരിച്ച വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയിരുന്നു. കാറില്‍ യാത്രചെയ്ത ലിന്‍സി പിന്നാലെ ഹോണ്‍മുഴക്കിയെത്തിയ ടിപ്പർ ലോറിഡ്രൈവറോട് 'ചേട്ടാ ഒരെണ്ണംകൂടി അടിക്കുമോ?' എന്ന് ചോദിക്കുകയും, തുടര്‍ന്ന് ടിപ്പര്‍ഡ്രൈവര്‍ വിവിധ ട്യൂണുകളില്‍ എയര്‍ഹോണ്‍മുഴക്കി കടന്നുപോകുന്നതുമാണ് വീഡിയോയിലുള്ളത്.

  ലിന്‍സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ 'ഹോണിനെ പ്രണയിക്കുന്ന പെണ്‍കുട്ടി' എന്നപേരില്‍ മറ്റു മാധ്യമങ്ങളിലും പ്രചരിച്ചു. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അങ്കമാലിയില്‍നിന്നും ലോറി പിടികൂടി ഹോണുകള്‍ ഇളക്കിമാറ്റി പിഴ ചുമത്തി. അധികൃതര്‍ ലിന്‍സിയെ ബന്ധപ്പെട്ട് എയര്‍ഹോണിന്റെ അപകടങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഇതോടെയാണ് ലിന്‍സി മോട്ടോര്‍വാഹനവകുപ്പിന്റെ സോഷ്യല്‍മീഡിയയില്‍ ഇക്കാര്യം പങ്കുവെച്ചത്.

  Also Read- ക്ഷേത്രത്തിലെ ചോറൂണിനിടെ ആനക്കൊട്ടിലിന്‍റെ കോണ്‍ക്രീറ്റ് പാളി ഇളകി വീണു; കുഞ്ഞ് രക്ഷപെട്ടു

  'നിരത്തിലുള്ള മറ്റു യാത്രക്കാരുടെയും പ്രത്യേകിച്ച് കൊച്ചു കുട്ടികളുടെയും കേള്‍വിശക്തിയെ സാരമായി ബാധിക്കുന്ന എയര്‍ഹോണുകള്‍ ഒഴിവാക്കണമെന്നും ലിന്‍സി വീഡിയോയിൽ അഭ്യർത്ഥിക്കുന്നു. എയര്‍ഹോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വലിയ വാഹനങ്ങളുടെ എയര്‍ബ്രേക്ക് സംവിധാനം ഉപയോഗിക്കുന്നത് അപകടകരമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. എയര്‍ഹോണ്‍ വന്‍ ശബ്ദമലിനീകരണത്തിനും ഇടയാക്കും. വലിയ വാഹനങ്ങളില്‍ പരമാവധി 125 ഡെസിബലുള്ള ഹോണുകള്‍ മാത്രമാണ് ഉപയോഗിക്കാനാകുക. എയര്‍ഹോണുകള്‍ ഇതിലുമധികം ശബ്ദമുണ്ടാക്കുന്നവയാണ്.  മോട്ടോർ വാഹന വകുപ്പിന്‌റെ കുറിപ്പ്

  കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ആളുകൾ കണ്ട ഒരു വീഡിയോ ആണ് തുടക്കം. ഹോണിനെ പ്രണയിച്ച പെൺകുട്ടി എന്ന തലക്കെട്ടിൽ ചില മാധ്യമങ്ങൾ ഇതിന് പ്രചാരം നൽകിയിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഹോണിനെ പ്രണയിക്കാൻ സാധിക്കുമോ? അതും എയർ ഹോണിനെ !!!

  വാഹനങ്ങളിൽ അനുവദനീയമായ ഹോണുകളുടെ ഡെസിബൽ റേഞ്ചിനേക്കാൾ വളരെ ഡെസിബൽ കൂടിയ ഇവയുടെ ശബ്ദം കേൾവി ശക്തിയെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. വളരെ സമീപത്തായി കൂടുതൽ നേരം കേൾക്കുകയാണെങ്കിൽ അത് കേൾവി ശക്തി തന്നെ ഇല്ലാതാക്കും. വലിയ വാഹനങ്ങളിലാണ് ഇതിന്റെ ഉപയോഗം കൂടുതൽ കണ്ടുവരുന്നത്. മോട്ടോർ സൈക്കിൾ പോലുള്ള ചെറിയ വാഹനങ്ങളുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് എന്നതാണ് ഇതുപയോഗിക്കുന്നവരുടെ വാദം. എന്നാൽ ഇവയുടെ ഉപയോഗം വഴി താൻ ഉൾപ്പെടുന്ന പൊതുസമൂഹത്തിന്റെ കേൾവി ശക്തിയും ശ്രദ്ധയും തന്നെയാണ് ഇല്ലാതാക്കുന്നത് എന്ന് ഇവർ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം.

  വലിയ വാഹനങ്ങളിൽ ഇവയുടെ ഉപയോഗം ബ്രേക്ക് സിസ്റ്റത്തിലെ എയർ ബൈപാസ് ചെയ്താണ്. ഇത് വാഹനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് എന്ന് പറയേണ്ടതില്ലല്ലോ !!! കൂടാതെ ഇവ വാഹനങ്ങളിൽ ഘടിപ്പിക്കുന്നത് പോലും നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്‌...അപ്പൊൾ പിന്നെ ഇവയുടെ ഉപയോഗത്തെ കുറിച്ച് ചോദിക്കേണ്ട കാര്യമില്ലല്ലോ...
  Published by:Rajesh V
  First published: