• HOME
  • »
  • NEWS
  • »
  • buzz
  • »
  • പാലത്തിനടിയില്‍ കുടുങ്ങി വിമാനം; അമ്പരന്ന് ജനം; വിശദീകരണവുമായി എയര്‍ ഇന്ത്യ

പാലത്തിനടിയില്‍ കുടുങ്ങി വിമാനം; അമ്പരന്ന് ജനം; വിശദീകരണവുമായി എയര്‍ ഇന്ത്യ

വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്തെത്തിയതോടെയാണ് സംഭവത്തിന്റെ ട്വിസ്റ്റ് മനസ്സിലാവുന്നത്

  • Share this:
    പാലത്തിനടിയില്‍ കുടുങ്ങി കിടക്കുന്ന വിമാനം കണ്ട് ജനം അമ്പരന്നു. ഡല്‍ഹി വിമാനത്താവളത്തിന് പുറത്ത് ഡല്‍ഹി - ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിന്റെ അടിയിലാണ് സംഭവം. എന്നാല്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്തെത്തിയതോടെയാണ് സംഭവത്തിന്റെ ട്വിസ്റ്റ് മനസ്സിലാവുന്നത്.

    എയര്‍ ഇന്ത്യ വിറ്റൊഴിച്ച പഴയൊരു വിമാനമാണ് ഇതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. വിമാനം ഇതിന്റെ ഉടമ ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ നടപ്പാലത്തിനടിയില്‍ കുടുങ്ങിയതാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. പാലത്തിനടിയില്‍ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡില്‍ കൂടി വാഹനങ്ങള്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനത്തിന്റെ പകുതി ഭാഗം പാലം കടന്നുപോയിട്ടുള്ളതായാണ് ദൃശ്യത്തില്‍ കാണുന്നത്.

    വിമാനം മോഷ്ടിക്കപ്പെട്ടതാണോയെന്ന് സംശയം ഉയര്‍ന്നപ്പോഴാണ് എയര്‍ ഇന്ത്യയുടെ വിശദീകരണമെത്തിയത്. എന്നാല്‍ എങ്ങിനെയാണ് ഇത് പാലത്തിനടിയില്‍ കുടുങ്ങിയതെന്ന കാര്യത്തില്‍ എയര്‍ ഇന്ത്യ വക്താവ് വ്യക്തത വരുത്തിയിട്ടില്ല.



    2019ല്‍ പശ്ചിമബംഗാളിലെ ദുര്‍ഗാപൂരില്‍ സമാനമായ സംഭവം നടന്നിരുന്നു. അന്നും ഉപേക്ഷിക്കപ്പെട്ട ഇന്ത്യ പോസ്റ്റ് എയര്‍ക്രാഫ്റ്റുമായി പോയ ട്രക്കാണ് കുടുങ്ങിയത്. ഡ്രൈവര്‍ക്ക് പാലത്തിന്റെ ഉയരം കൃത്യമായി മനസിലാക്കാന്‍ കഴിയാതെ പോയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പിന്നീട് കണ്ടെത്തിയത്.

    കണ്മണി നീയെൻ കരം പിടിച്ചാൽ കാർ എന്തിന്, ജെ.സി.ബി. മതിയല്ലോ; വധൂവരന്മാരുടെ യാത്ര വൈറൽ

    കാറുകൾ പഴംകഥയായെന്നു തോന്നും ഈ വീഡിയോ കണ്ടാൽ. പുതുതായി വിവാഹിതരായ ദമ്പതികൾക്ക് മണ്ണുമാന്തി യന്ത്രവും വാഹനമാണ്. ഖനന ജോലിയിൽ ഉപയോഗിക്കുന്ന ഭാരമേറിയ വാഹനത്തിൽ നിൽക്കുന്ന ദമ്പതികൾ സന്തോഷത്തോടെ കൈവീശുന്ന വീഡിയോ പാകിസ്ഥാൻ പത്രപ്രവർത്തകൻ ഗുലാം അബ്ബാസ് ഷാ ട്വിറ്ററിൽ പങ്കുവച്ച ഒരു ക്ലിപ്പിൽ കാണാം.

    ദമ്പതികൾക്ക് ഇരിക്കാൻ രണ്ട് ഇരിപ്പിടങ്ങൾ ഉണ്ട്. പാകിസ്ഥാനിലെ ഹൻസ താഴ്‌വരയിൽ നിന്നുമുള്ളതാണ് വീഡിയോ എന്ന് തോന്നുന്നു. വാഹനത്തെ പിന്തുടർന്ന് വിവാഹ അതിഥികളും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ അവർ പടക്കം പൊട്ടിക്കുന്നതും കാണാം.

    മറ്റ് ഉപയോക്താക്കൾ വീഡിയോ കണ്ട് രസിക്കുകയും ക്ലിപ്പിൽ അഭിപ്രായമിടുകയും ചെയ്തു. "വളരെ നല്ലത്, എനിക്ക് ഇത് ഇഷ്ടമാണ്." ഒരാൾ എഴുതി.

    ഈ വീഡിയോ നിങ്ങൾക്ക് മുൻപ് കണ്ടിട്ടുണ്ടല്ലോ എന്ന തോന്നൽ നല്കുന്നുവെങ്കിൽ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് #JCBKiKhudayi മീമുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നതിനാലാണിത്. മീമുകളുടെ പ്രവാഹത്തിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ആർക്കും ഒരുപക്ഷെ അറിയില്ലായിരിക്കാം.

    ട്വിറ്ററിൽ, #jcbkikhudayi ഒരു പ്രധാന ട്രെൻഡ് ആയി തുടർന്നു, അതേസമയം ജെസിബി കുഴിക്കുന്നതുമായി ബന്ധപ്പെട്ട മീമുകൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും വഴിമാറി. ഈ ട്രെൻഡിൽ കണ്ണുവച്ച്, കർണ്ണാടകയിൽ നിന്നുള്ള ദമ്പതികൾ വിവാഹശേഷം മണ്ണുമാന്തി യന്ത്രത്തിൽ വീട്ടിൽ പോയിരുന്നു.
    Published by:Karthika M
    First published: