ചരിത്രത്തിലാദ്യമായി എയര്‍ബസ് എ340 (airbus a340) അന്റാര്‍ട്ടിക്കയുടെ (antartica) മഞ്ഞുമൂടിയ പ്രദേശത്ത് ലാന്‍ഡ് (landed) ചെയ്തു. ഈ ചരിത്ര നേട്ടത്തിന്റെ ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. പൈലറ്റ് കാര്‍ലോസ് മിര്‍പുരിയും (carlos mirpuri) സംഘവും നവംബര്‍ 2 ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ നിന്നാണ് 4,506 കിലോമീറ്റര്‍ യാത്ര ആരംഭിച്ചത്. ലക്ഷ്യസ്ഥാനത്ത് എത്താന്‍ അഞ്ച് മണിക്കൂറിലധികം എടുത്തു.
വിമാനത്തെയും എയര്‍ക്രൂവിനെയും ഒരുമിച്ചെടുക്കുന്ന ബോട്ടിക് ഏവിയേഷന്‍ കമ്പനിയായ ഹൈ-ഫ്ലൈയിലാണ് ക്രൂ ജോലി ചെയ്യുന്നത്. സിഎന്‍എന്‍ റിപ്പോര്‍ട്ട് അനുസരിച്ച് മെയിന്റനന്‍സ്, ലോജിസ്റ്റിക്സ്, ഇന്‍ഷുറന്‍സ് എന്നിവയും അവര്‍ കൈകാര്യം ചെയ്യുന്നുണ്ട്. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ലാന്‍ഡിംഗ് സാധ്യമായതെന്ന് പൈലറ്റ് പറഞ്ഞു.
ഈ ദിവസം ക്രൂവിന് വിലപ്പെട്ടതായി മാറിയെന്നും എന്നാല്‍ ഇത്തരമൊരു ചരിത്ര സംഭവത്തില്‍ പങ്കാളിയാകാനാകുമെന്ന പ്രതീക്ഷ തങ്ങളെ പ്രചോദിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യമായ തയ്യാറെടുപ്പുകള്‍ക്കിടയിലും യാത്രയില്‍ വളരെയധികം ഉത്കണ്ഠയും ഭയവും ഉണ്ടായതായി പൈലറ്റ് മിര്‍പുരി പറഞ്ഞു.
Also Read-
Viral Resignation Letter | രാജിക്കത്ത് എഴുതിയത് ടോയ്ലറ്റ് പേപ്പറിൽ; വൈറലായി ജീവനക്കാരന്റെ കുറിപ്പ്
ലാന്‍ഡിംഗിന് മുമ്പ് അന്റാര്‍ട്ടിക്കയിലെ 10,000 അടി റണ്‍വേയില്‍ ഗ്രൂവ്സ് കൊത്തിയെടുക്കേണ്ടി വന്നു. എയര്‍ബസിന് സ്ലൈഡ് ചെയ്യാനുള്ള സാധ്യതയില്ലാതെ ലാന്‍ഡ് ചെയ്യാന്‍ ആവശ്യമായ ഗ്രിപ്പ് നല്‍കാനാണ് ഇത് ചെയ്തത്.
എന്നാല്‍ യാത്രയില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ഭാഗ്യവശാല്‍, ക്രൂവിനെ സംബന്ധിച്ചിടത്തോളം എല്ലാം പ്ലാന്‍ അനുസരിച്ച് തന്നെ നടന്നുവെന്നും മിര്‍പുരി പറഞ്ഞു.
Also Read-
സ്വന്തമായി കാറില്ലാത്ത ന്യൂസിലാൻഡ് എം.പി സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തി പ്രസവിച്ചു
'ലാന്‍ഡിംഗ് നടത്താന്‍ പ്ലാന്‍ ചെയ്തതു പോലെ തന്നെ വിമാനം കൃത്യമായി പ്രവര്‍ത്തിച്ചു. വിജയകരമായി ലക്ഷ്യം പൂർത്തീകരിച്ചതോടെ ക്യാബിനില്‍ നിന്ന് ഒരു കരഘോഷം എനിക്ക് കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ സന്തോഷിച്ചു. എല്ലാത്തിനുമുപരി, ഞങ്ങള്‍ ചരിത്രം എഴുതുകയായിരുന്നു,' പൈലറ്റ് പറയുന്നു.
യാത്ര വലിയ വിജയമായതു കൊണ്ടുതന്നെ, എയര്‍ബസ് A340ൽ ഇപ്പോള്‍ വിദഗ്ധരെയും ശാസ്ത്രജ്ഞരെയും അടക്കം അന്റാർട്ടിക്കയിലേയ്ക്ക് ഒരു ചെറിയ കൂട്ടം വിനോദസഞ്ചാരികളെ കൊണ്ടുപോകാന്‍ കഴിയും. ചരക്ക് കൊണ്ടുപോകാനും കഴിയും. എന്നാൽ അന്റാര്‍ട്ടിക്കയില്‍ നിലവില്‍ വിമാനത്താവളങ്ങളൊന്നുമില്ല.
ഡല്‍ഹിയിലെ ഐജിഐ എയര്‍പോര്‍ട്ടിന് സമീപത്തുള്ള ഒരു ഓവര്‍ബ്രിഡ്ജിനു താഴെ എയര്‍ ഇന്ത്യ വിമാനം കുടുങ്ങിപ്പോയ സംഭവവും വൈറലായിരുന്നു. ഒക്ടോബര്‍ 3നാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വഴിയാത്രികനായ ഒരാളാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. വിമാനം റോഡ് ബ്ലോക്ക് ചെയ്തതായാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
റോൾസ് റോയ്സ് അടുത്തിടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വിമാനമായ ‘സ്പിരിറ്റ് ഓഫ് ഇന്നൊവേഷന്റെ’ ടാക്സിംഗ് പൂർത്തിയാക്കിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വേഗതയുള്ള ഇലക്ട്രിക് വിമാനം എന്ന റെക്കോർഡ് സൃഷ്ടിക്കുന്നതിനായി വികസിപ്പിച്ച ഈ വിമാനത്തിൽ ഏറ്റവും പുതിയ ഊർജ്ജ സംഭരണ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.