കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിലർ ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന വിമാനം മേൽപാലത്തിനടിയിൽ കുടുങ്ങി. ബംഗാളിലെ ദുർഗാപൂരിൽ ദേശീയപാത രണ്ടിലാണ് സംഭവം.
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ചപരിധി കുറഞ്ഞതാണ് അപകടത്തിന് വഴിവെച്ചത്. ആർക്കും പരിക്കേറ്റിട്ടില്ല.
കാലപ്പഴക്കത്തെ തുടർന്നു വിമാനം ഉപയോഗരഹിതമായിരുന്നു. തപാൽ വകുപ്പ് ഉപയോഗിച്ചിരുന്ന വിമാനമാണ് ട്രക്കിൽ കൊണ്ടുവന്നത്. 2007 മുതൽ തപാൽവകുപ്പ് ഉപയോഗിച്ചിരുന്ന ഈ വിമാനം കഴിഞ്ഞ വർഷം മുതൽ സർവീസ് നടത്തിയിരുന്നില്ല.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.