നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video| വിമാനത്തിന്റെ ടയർ പൊട്ടി; വിമാനം തള്ളി നീക്കി യാത്രക്കാർ

  Viral video| വിമാനത്തിന്റെ ടയർ പൊട്ടി; വിമാനം തള്ളി നീക്കി യാത്രക്കാർ

  റൺവേയിൽ നിന്നുപോയ വിമാനം യാത്രക്കാർ ചേർന്ന് നീക്കുന്നത് കാണാം.

  Screengrab

  Screengrab

  • Share this:
   പുറപ്പെടാൻ കയറിയിരുന്ന വിമാനത്തിന്റെ(airplane) ടയർ പൊട്ടിയാൽ എന്തുചെയ്യും? ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ (Viral Videpo) ഇതിനുള്ള ഉത്തരമാണ്. നേപ്പാളിലുള്ള എയർപോട്ടിലാണ് സംഭവം. ടയർ പൊട്ടിയതോടെ യാത്രക്കാർ പുറത്തിറങ്ങി വിമാനം തള്ളി നീക്കുന്നതാണ് വീഡിയോയിലുള്ളത്.

   ട്വിറ്ററിൽ പങ്കുവെക്കപ്പെട്ട വീഡിയോയിൽ ടയർ പൊട്ടിയതിനെ തുടർന്ന് റൺവേയിൽ നിന്നുപോയ വിമാനം യാത്രക്കാർ ചേർന്ന് നീക്കുന്നത് കാണാം.


   താര എയർലൈൻസിന്റേതാണ് വിമാനം. റോഡുകളിൽ പതിവ് കാഴ്ച്ചയാണ് ഇങ്ങനെ ആളുകൾ ചേർന്ന് വാഹനം തള്ളി നീക്കുന്നത്. എന്നാൽ വിമാനത്താവളത്തിൽ റൺവേയിൽ വിമാനം തള്ളി നീക്കുന്നത് അപൂർവ കാഴ്ച്ചയാണ്.


   വിമാനത്തിന്റെ മുൻവശത്തെ ടയർ ആണ് പൊട്ടിയത്. യാത്രക്കാർ കയറി വിമാനം പുറപ്പെടാൻ ഒരുങ്ങിയ സമയത്തായിരുന്നു ടയർ പൊട്ടിയത്. തുടർന്ന് പുറത്തിറങ്ങിയ യാത്രക്കാർ റൺവേയിൽ നിന്ന് വിമാനത്തെ തള്ളി മാറ്റുകയായിരുന്നു.


   അധികൃതരുടെ അലംഭാവത്തിന്റെ തെളിവാണിതെന്നാണ് ട്വിറ്ററിൽ ചിലരുടെ അഭിപ്രായം. വിമാനം പുറപ്പെടുന്നതിന് മുമ്പ് കൃത്യമായ പരിശോധന നടത്തിയില്ലെന്നും യാത്രക്കാരുടെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നു.


   രസകരമായ കമന‍്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
   Published by:Naseeba TC
   First published: