• HOME
  • »
  • NEWS
  • »
  • buzz
  • »
  • ISC പ്ലസ് ടു പരീക്ഷയിൽ 98% മാർക്ക് നേടി മകൾ അദിതി; അഭിനന്ദനവുമായി അഖിലേഷ് യാദവ്

ISC പ്ലസ് ടു പരീക്ഷയിൽ 98% മാർക്ക് നേടി മകൾ അദിതി; അഭിനന്ദനവുമായി അഖിലേഷ് യാദവ്

ഭാര്യക്കും മകൾക്കും ഒപ്പമുള്ള ചിത്രവും ട്വീറ്റിനൊപ്പം പങ്കുവച്ചു കൊണ്ടായിരുന്നു അഖിലേഷ് അഭിനന്ദനവുമായെത്തിയത്.

  • Share this:
    ലക്നൗ: ISC പ്ലസ് ടു പരീക്ഷയിൽ മകളുടെ അഭിമാന നേട്ടം കൊയ്ത സന്തോഷം പങ്കുവച്ച് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബോർഡ് എക്സാം ഫലം പ്രഖ്യാപിച്ചപ്പോൾ 98% മാർക്കാണ് യാദവിന്‍റെ മകളായ അദിതി നേടിയത്.

    മകളുടെ വിജയവിവരം അഖിലേഷ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. സംസ്ഥാനത്തിന്‍റെ ഭാവിവാഗ്ദാനങ്ങളെന്ന് വിശേഷിപ്പിച്ചു കൊണ്ട് പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളെയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.. 'ISC പ്ലസ് ടു പരീക്ഷയിൽ 98%c മാർക്ക് നേടിയ എന്‍റെ മകൾ അദിതിക്ക് അഭിനന്ദനങ്ങൾ.. പരീക്ഷയ്ക്കായി കഠിനമായി പരിശ്രമിച്ച എല്ലാ വിദ്യാർഥികളെ ഓർത്തും അഭിമാനിക്കുകയാണ്.. അവരാണ് നമ്മുടെ ഭാവി ശോഭനമാക്കാൻ പോകുന്നത്' എന്നായിരുന്നു ട്വീറ്റ്.
    TRENDING:'നാട്ടുകാർ ഈ ഉൽസാഹവും സഹകരണവും കാണിച്ചാൽ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'-മുരളി തുമ്മാരുകുടി [NEWS]Kerala Gold Smuggling | സ്വപ്ന സുരേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമോ? നിയമവൃത്തങ്ങളിൽ സജീവ ചർച്ച [NEWS]Poonthura | രോഗം വ്യാപനം തടയാൻ ക്വിക്ക് റെസ്പോൺസ് ടീം; എല്ലാ വീട്ടിലും എൻ 95 മാസ്ക് എത്തിക്കും [NEWS]

    Akhilesh Yadav's Daughter Aditi Scores 98% in ISC Exams and SP Chief is a Proud Father


    ഭാര്യക്കും മകൾക്കും ഒപ്പമുള്ള ചിത്രവും ട്വീറ്റിനൊപ്പം പങ്കുവച്ചു കൊണ്ടായിരുന്നു അഖിലേഷ് അഭിനന്ദനവുമായെത്തിയത്. അദിതിയെ കൂടാതെ ടീന, അർജുൻ എന്നീ രണ്ടു മക്കൾ കൂടിയുണ്ട് അഖിലേഷിന്.



    കഴിഞ്ഞ ദിവസമാണ് ICSE പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷഫലം പുറത്തുവന്നത്.
    Published by:Asha Sulfiker
    First published: