കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബിനെതിരെ സിപിഎം നേതാവ് പി ജയരാജന് നടത്തിയ പ്രസ്താവനയ്ക്കെതിരെ മാതാവ് സബിത മഠത്തില്‍. ഫെയ്സ്ബുക്കിലൂടെയാണ് സബിതയുടെ പ്രതികരണം. അലനും ത്വാഹയും പാര്‍ട്ടിയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചുവെന്നായിരുന്നു ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ അലൻ മാവോയിസ്റ്റാക്കിയ ഏതെങ്കിലും എസ്എഫ്ഐക്കാരനെ കാണിക്കാമോ എന്നാണ് സബിത മഠത്തിൽ ചോദിക്കുന്നത്. സഖാവ് പി ജയരാജൻ വായിച്ചറിയാൻ എന്ന തലക്കെട്ടോടെയാണ് സബിതയുടെ കുറിപ്പ്.
Also Read-
അലനും ത്വാഹയും പാര്‍ട്ടിയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചു; പി.ജയരാജന്സബിത മഠത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്
സഖാവ് പി. ജയരാജന് വായിച്ചറിയുവാന്‍...
താങ്കള്‍ ഇന്നലെ KLF വേദിയില്‍ പറഞ്ഞത് വാര്‍ത്തകളിലൂടെ അറിഞ്ഞു. അലന് എസ്.എഫ്.ഐയില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തി'
സഖാവ് മനസ്സിലാക്കേണ്ട കാര്യം അലന് SFI യില്‍ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക CPIMവുമായി ചേര്‍ന്നാണ് അവന് പ്രവര്‍ത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവന് സജീവ SFIക്കാരനായിരുന്നില്ല. അങ്ങനെ SFIയില്‍ കാര്യമായി പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് SFIക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കുക. താങ്കള്‍ വിചാരിക്കുന്നത് SFIക്കാര്‍ക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? അലന് മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരു SFIക്കാരനെ ഉദാഹരണമായി കാണിക്കാമോ... സഖാവ് ഒരു വേദിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു. സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത്... അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും.
അലന്റെ അര്‍ബന്‍ സെക്കുലര്‍ അമ്മ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.