നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Alcoholic stream | ഹവായ് ദ്വീപില്‍ 'മദ്യമൊഴുകുന്ന' അരുവി; വെള്ളം കലര്‍ന്ന അരുവിയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തി

  Alcoholic stream | ഹവായ് ദ്വീപില്‍ 'മദ്യമൊഴുകുന്ന' അരുവി; വെള്ളം കലര്‍ന്ന അരുവിയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തി

  1.2 ശതമാനം ആല്‍ക്കഹോള്‍ ആണ്‌ നദിയില്‍ കണ്ടെത്തിയിരിക്കുന്നത്

  • Share this:
   പശ്ചിമ അമേരിക്കയിലെ ഹവായ് ദ്വീപില്‍ മദ്യമൊഴുകുന്ന അരുവി കണ്ടെത്തി.ഓടയില്‍ നിന്നെത്തുന്ന വെള്ളം കലര്‍ന്ന അരുവിയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയതിയിരിക്കുന്നത്.

   കഴിഞ്ഞ മാസമാണ് ഹവായിലെ ഒവാഹു ദ്വീപില്‍ ഹൈക്കിങ് നടത്തിയ ആളാണ് അരുവിയില്‍ ആല്‍ക്കഹോള്‍
   സാന്നിധ്യമുള്ളതായി കണ്ടെത്തിയത്.

   1.2 ശതമാനം ആല്‍ക്കഹോള്‍ ആണ്‌ നദിയില്‍ കണ്ടെത്തിയിരിക്കുന്നത് . കുറഞ്ഞ ആല്‍ക്കഹോള്‍ കണ്ടന്റുള്ള ബിയറുകളില്‍ അടങ്ങുന്ന അത്രയും ആല്‍ക്കഹോള്‍ അരുവിയിലെ ജലത്തില്‍ ഉളളതായി ആരോഗ്യ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

   ഇതിനെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍
   ഓടയിലൂടെ ഒഴുകിയെത്തിയ ആല്‍ക്കഹോള്‍ ആണ് അരുവിയിലെ ജലത്തെ മലിനമാക്കുന്നതായി കണ്ടെത്തി.

   ഹവായിയിലെ ലഹരി പാനീയ വിതരണക്കാരായ പാരഡൈസ് ബീവറേജസിന് ഈ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഈ പ്രദേശത്ത് കമ്പനിക്ക് പ്രദേശത്ത് ഒരു സംഭരണ ശാലയുണ്ട്. എന്നല്‍ തങ്ങളാണ് തങ്ങള്‍ക്ക് എതിരെ ഉയരുന്ന ആരോപണങ്ങള്‍ കമ്പനി നിഷോധിച്ചു.

   Common Passwords| ഇന്ത്യക്കാര്‍ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേ‍ർഡുകൾ എന്താണ്? ഉത്തരം ഇതാ

   ഈ ഡിജിറ്റല്‍ യുഗത്തില്‍ ഭൂരിപക്ഷം പേരും പാസ്‌വേര്‍ഡുകളെ (Passwords)ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇ-മെയില്‍ തുറക്കുന്നതിനോ, പണം പിൻവലിക്കാൻ എ.ടി.എം ഉപയോഗിക്കുന്നതിനോ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നതിനോ എല്ലാം പാസ്‌വേര്‍ഡുകൾ ആവശ്യമാണ്. നമ്മുടെ ഡിജിറ്റല്‍ സാന്നിധ്യത്തിന് സുരക്ഷ നല്‍കുക എന്നതാണ് പാസ്‌വേര്‍ഡുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

   എന്നാൽ പാസ്‌വേര്‍ഡുകൾ പലപ്പോഴും ഓര്‍ത്തിരിക്കാനുള്ള എളുപ്പത്തിലായിരിക്കും നാംസൃഷ്ടിക്കുക. എളുപ്പമുള്ള പാസ്‌വേര്‍ഡുകള്‍ തീര്‍ച്ചയായും ഒരു 'പാസ്‌വേ‍ർഡ്' എന്നതിന്റെ ധര്‍മ്മം നിറവേറ്റുന്നില്ലെന്ന് മാത്രമല്ല നമ്മുടെ ഡിജിറ്റല്‍ സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുന്നു.

   മിക്ക ആളുകളും '12345' അല്ലെങ്കില്‍ '1111111' പോലെയുള്ള എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന പാസ്‌വേ‍ർഡുകളാണ് സൃഷ്ടിക്കുന്നതെന്നും അതിനാല്‍ അവരുടെ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ തകര്‍ക്കാന്‍ ഹാക്കര്‍മാര്‍ക്ക് വളരെ എളുപ്പമാക്കുന്നുവെന്നുമാണ് പാസ്വേര്‍ഡ് മാനേജ്‌മെന്റ് കമ്പനിയായ നോര്‍ഡ് പാസിന്റെ (NordPass) ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വിദഗ്ദ്ധനായ ഒരു ഹാക്കര്‍ക്ക് ഇത്തരം പാസ്‌വേര്‍ഡുകള്‍ തകര്‍ക്കാന്‍ ഏതാനും സെക്കന്‍ഡുകള്‍ മാത്രം മതിയെന്നാണ് റിപ്പോര്‍ട്ട്.

   സാധാരണ മിക്കവരും ഉപയോഗിക്കുന്ന പാസ്‌വേര്‍ഡുകളില്‍ '123456' എന്ന പാസ്‌വേര്‍ഡാണ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. 'qwerty', 'dragon', 'money', 'password' തുടങ്ങിയ പാസ്‌വേര്‍ഡുകളും ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവയാണ്. ഇത്തരം പാസ്വേര്‍ഡുകള്‍ തകര്‍ക്കാന്‍ ഏറ്റവും എളുപ്പമാണെന്നും ഒരു സെക്കന്‍ഡില്‍ താഴെ സമയത്തിനുള്ളില്‍ ഹാക്കര്‍മാര്‍ ഈ പാസ്‌വേര്‍ഡുകൾ ഉപയോഗിച്ച് അക്കൌണ്ടുകൾ തുറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

   ഇന്ത്യക്കാര്‍ പാസ് വേർഡുകളായി സാധാരണ വാക്കുകള്‍ എന്തൊക്കെയാണ്?

   ഇന്ത്യയില്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പാസ് വേർഡുകൾ 12345, 123456, 12345678, 123456789, 12345678990, qwerty, India123, abc123, xxx, iloveyou എന്നിവയാണ്. ആഗോളതലത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന മറ്റ് പാസ് വേര്‍ഡുകള്‍ പോലെ, ഇവയും വളരെ ലളിതമായ പാസ്‌വേര്‍ഡുകളാണ്. ഈ പാസ്‌വേര്‍ഡുകളില്‍ പലതും ഒരു മിനിറ്റിനുള്ളില്‍ തുറക്കാനാകും. ഇതില്‍ ഒരേയൊരു അപവാദം india123 ആണ്, ഇത് തകര്‍ക്കാന്‍ 17 മിനിറ്റ് വരെ സമയം എടുത്തിട്ടുണ്ട്. പലരും അവരുടെ പേര് പാസ് വേർഡായി ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.
   Also Read-Working out for robbery | മോഷണം നടത്താന്‍ 10 കിലോ ഭാരം കുറച്ചു; വേലക്കാരൻ മൂന്നു മാസം ഭക്ഷണം കഴിച്ചത് വെറും ഒരു നേരം മാത്രം

   കൂടാതെ, പോപ്പ് ബാന്‍ഡായ 'വണ്‍ ഡയറക്ഷന്‍' (‘One Direction’), ഫുട്‌ബോള്‍ ക്ലബ് 'ലിവര്‍പൂള്‍' (‘Liverpool’) എന്നീ പേരുകളും എളുപ്പം ഹാക്ക് ചെയ്യാന്‍ കഴിയുന്ന പാസ്‌വേര്‍ഡ് പട്ടികയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ്‌വേര്‍ഡുകളുടെ പട്ടികയില്‍ നിന്ന് വിട്ടു നിന്ന 'വണ്‍ ഡയറക്ഷന്‍' ഈ വര്‍ഷം തിരിച്ചുവരവ് നടത്തി. കാര്‍ ബ്രാന്‍ഡ് പേരുകളായ ഫെരാരി, പോര്‍ഷെ എന്നിവയും 2021ൽ സാധാരണ ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ് പട്ടികയിലെ ഭാഗമാണ്.

   യുഎസിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയിലുള്ള പാസ്‌വേര്‍ഡുകളുടെ ഒരു പാറ്റേണും പട്ടികയില്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. പല പുരുഷന്മാരും അസഭ്യവാക്കുകള്‍ തങ്ങളുടെ പാസ് വേർഡായി ഉപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ സുരക്ഷാ കോഡായി 'ഐ ലൗ യൂ' (i love you) എന്ന വാക്കാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. നോര്‍ഡ് പാസ് റിപ്പോര്‍ട്ടില്‍ - ഉപയോക്താക്കളോട് സങ്കീര്‍ണ്ണമായ പാസ്വേര്‍ഡുകള്‍ ഉപയോഗിക്കാനും പാസ്വേര്‍ഡില്‍ സംഖ്യാ, വലിയക്ഷരം, ചെറിയക്ഷരം, ചിഹ്നങ്ങള്‍ എന്നിവ ഒരുമിച്ച് ചേര്‍ത്തുള്ളവ ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
   Published by:Jayashankar AV
   First published:
   )}