• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സുന്നത്ത് പ്രാകൃതമെന്ന് പറയാമോ? ശ്രീലേഖയെ വെല്ലുവിളിച്ച് അലി അക്ബർ

Gowthamy GG
Updated: April 2, 2018, 8:34 PM IST
സുന്നത്ത് പ്രാകൃതമെന്ന് പറയാമോ? ശ്രീലേഖയെ വെല്ലുവിളിച്ച് അലി അക്ബർ
Gowthamy GG
Updated: April 2, 2018, 8:34 PM IST
തിരുവനന്തപുരം: ആറ്റുകാൽ‌ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ ബ്ലോഗെഴുതിയ ജയിൽ മേധാവി ആർ ശ്രീലേഖയെ വെല്ലുവിളിച്ച് സംവിധായകൻ അലി അക്ബർ. സുന്നത്ത് പ്രാകൃതമെന്ന് പറയാൻ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോയെന്ന് അലി അക്ബർ ചോദിക്കുന്നു. ബാലാവകാശ കമ്മീഷനിൽ പരാതി നൽകാമോയെന്നും എങ്കിൽ കോടതിയിൽ സാക്ഷി പറയാന്‍ താനെത്താമെന്നും അലി അക്ബർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അലി അക്ബർ ശ്രീലേഖയെ വെല്ലുവിളിച്ചിരിക്കുന്നത്.

തന്റെ മാർക്ക കല്യാണത്തെ കുറിച്ച് വിവരിച്ചു കൊണ്ടാണ് അലിയുടെ പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. അഞ്ചാം വയസിലായിരുന്നു മാര്‍ക്ക കല്യാണമെന്നും 50 വർഷങ്ങൾക്കിപ്പുറവും ആ വേദന വേട്ടയാടുന്നുവെന്നും അലി അക്ബർ വ്യക്തമാക്കിയിരിക്കുന്നു. മാർക്ക കല്യാണം നിർബന്ധമാണെന്ന് ഖുറാനിൽ ഒരിടത്തും പറയുന്നില്ലെന്നും അലി കുറിച്ചു. ഇബ്രാഹിം നബി പരിശ്ചേദം ചെയ്തിരുന്നു എന്നൊരു സൂചന മാത്രമാണുള്ളത്. മാർക്ക കല്യാണത്തിന് സുന്നത്ത് കല്യാണം എന്നൊരു പേരുകൂടിയുണ്ട്. ഇത് ചെയ്തില്ലെങ്കിൽ ഒരു കുറ്റവുമില്ല. ചെയ്താൽ കൂലിയുണ്ട്- അലി വ്യക്തമാക്കിയിരിക്കുന്നു.

ശരീരത്തിന് വേണ്ടാത്ത എന്തെങ്കിലും പടച്ചവൻ മനുഷ്യ ശരീരത്തിൽ സൃഷ്ടിക്കുമോ എന്ന് അലി അക്ബർ ചോദിക്കുന്നുണ്ട്. കണ്ണിനെ പോളകൾ എങ്ങിനെ സംരക്ഷിക്കുമോ അതുപോലെ ലിംഗത്തെ സംരക്ഷിക്കുകയും ലൂബ്രിക്കേറ്റ് ചെയ്യുകയും ചെയ്യുന്ന സ്കിൻ മുറിച്ചു കളയുന്നതിലൂടെ ഒരിന്ദ്രിയത്തിന്റെ സ്വാഭാവികത നശിപ്പിക്കപ്പെടുന്നുവെന്ന് അലി അക്ബർ കുറിച്ചു. ലൈംഗിക പ്രശ്നങ്ങൾ ,ലൈംഗിക അരാജകത്വം ഇതിനൊക്കെ ഒരു പരിധി വരെ ഇത് കാരണം തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഹോമോസെക്ഷ്വൽസ് ഏറെയുള്ളതും പരിശ്ചേദക്കാരിലെന്ന് ഒരു സർവേ നടത്തിയാൽ പുറത്തു വരുമെന്നും മതപരമായത് കൊണ്ട് ഇതെല്ലാം മൂടി വയ്ക്കപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു. നിർബന്ധിതമല്ലാത്ത ഈ ചടങ്ങ് എന്തിനു വേണ്ടിയാണെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നും അലി അക്ബർ പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.

ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ട വഴിപാടിനെത്തുന്ന ആൺകുട്ടികൾ കടുത്ത പീഡനത്തിന് ഇരയാകുന്നുണ്ടെന്ന ശ്രീലേഖയുടെ ബ്ലോഗിന് പിന്നാലെ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.

First published: March 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍