പ്രസവം കഴിഞ്ഞു ഒന്നര മാസം കഴിയുമ്പോൾ തന്നെ ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ ആലിയ ഭട്ട്. നവംബർ ആറിനാണ് ആലിയയ്ക്കും രൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന് ഒന്നര മാസം കഴിയുമ്പോൾ യോഗ പരിശീലനമാണ് ആലിയ തുടങ്ങിയിരിക്കുന്നത്. ആലിയ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ യോഗ പരിശീലന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
ധൈര്യപൂര്‍വ്വം ‘ഇന്‍വേര്‍ഷന്‍’ പോലുളള യോഗ മുറകളും അവര്‍ പരിശീലിക്കുകയാണ്. ഇതിന്റെ വീഡിയോ ആലിയയുടെ പരിശീലക അനുഷ്കയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
പ്രസവം കഴിഞ്ഞ സ്ത്രീകള്‍ ആദ്യം സ്വന്തം ശരീരത്തെ കുറിച്ച് പഠിക്കുകയും മനസിലാക്കുകയും ചെയ്യണമെന്ന് ആലിയ തന്റെ പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു. ഓരോരുത്തരുടെയും ശരീരപ്രകൃതി വ്യത്യസ്തമായിരിക്കുമെന്നും അതിനാല്‍ തന്നെ ശരീരത്തിന് നല്‍കേണ്ട പരിശീലനവും വ്യത്യസ്തമായിരിക്കുമെന്നും ആലിയ പറഞ്ഞു.
പ്രസവം കഴിഞ്ഞുള്ള ആദ്യ ആഴ്ചകളില്‍ താന്‍ ബ്രീത്തിംഗ്, നടത്തം പോലുള്ള ലഘു വ്യായാമങ്ങളേ ചെയ്തിട്ടുള്ളൂവെന്നും പ്രസവശേഷം വ്യായാമത്തിലേക്ക് കടക്കുമ്പോള്‍ ഡോക്ടറോട് വേണ്ട നിര്‍ദേശം തേടണമെന്നും ആലിയ വ്യക്തമായി പറയുന്നുണ്ട്.
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഈ ഏപ്രിലില്‍ ആണ് ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം നടന്നത്. കുഞ്ഞിനെ കാത്തിരിക്കുന്നതും കുഞ്ഞുണ്ടായതുമായ എല്ലാ വിശേഷങ്ങളും അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ആലിയ പങ്കുവെച്ച പോസ്റ്റിന് ഒരു മില്യണിലധികം ലൈക്കും ലഭിച്ചു കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.