റോം: വിമാനക്കമ്പനി (Airline Company) പിരിച്ചുവിട്ട് പുതിയ കമ്പനി തുടങ്ങുന്നതിനിടെ ഇറ്റലിയില്‍ (Italy) വ്യത്യസ്തമായ പ്രതിഷേധം (Protest). ഇറ്റലിയുടെ വിമാനക്കമ്പനിയായ അലിറ്റാലിയയില്‍ (Alitalia) ജോലി ചെയ്ത ജീവനക്കാര്‍ റോമിലെ (Rome) പൊതുനിരത്തില്‍ വസ്ത്രമഴിച്ചാണ് (stripped off uniforms ) പ്രതിഷേധിച്ചത്. തങ്ങളെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ശമ്പളം വെട്ടിക്കുറക്കുയും ചെയ്തതിന് എതിരായാണ് അമ്പത് വിമാന ജോലിക്കാരികള്‍ തുണിയഴിച്ച് പ്രതിഷേധിച്ചതെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.
പറക്കൽ നിർത്തി വിമാന കമ്പനിഇറ്റാലിയിലെ പ്രശസ്ത വിമാനക്കമ്പനിയായ അലിറ്റാലിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ മാസം 14 നാണ് പറക്കല്‍ നിര്‍ത്തിയത്. പാപ്പരായതിനെ തുടര്‍ന്നാണ് വിമാന സര്‍വീസ് അവസാനിപ്പിക്കുന്നത് എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സാമ്പത്തിക പ്രശ്നം രൂക്ഷമാണെന്നും സാഹചര്യം താങ്ങൻ സാധിക്കാത്തതിനാലാണ് വിമാന സർവീസ് നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അലിറ്റാലിയയുടെ വമ്പൻ കടങ്ങൾ എഴുതിത്തള്ളാൻ ഇറ്റാലിയൻ സർക്കാർ യൂറോപ്യൻ കമ്മീഷനുമായി നടത്തിയ ഒരു കരാറിന്റെ ഭാഗമാണ് അലിറ്റാലിയ അടച്ചുപൂട്ടാൻ തീരുമാനമായത്.
പ്രതിഷേധം തെരുവിൽഅലിറ്റാലിയ സർവീസ് നിർത്തലാക്കിയതിന് പിന്നാലെ 10,500 വിമാന ജീവനക്കാരില്‍ 2500 പേരെ മാത്രമാണ് കമ്പനി നിലനിര്‍ത്തിയത്. മറ്റ് ജീവനക്കാരെ പുറത്താക്കുകയും ചെയ്തു. ഇവരിൽ ഉൾപ്പെട്ട ഫ്ലൈറ്റ് അറ്റന്‍ഡന്റുമാരാണ് പൊതുനിരത്തിൽ വ്യത്യസ്തമായ സമരവുമായി എത്തിയത്. വിമാനക്കമ്പനി അടച്ചുപൂട്ടാൻ തീരുമാനമായതിന് പിന്നാലെ ജിവനക്കാരികളുമായി അധികൃതർ ചർച്ച നടത്തിയിരുന്നു. കമ്പനി സർവീസ് നിർത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി മറ്റ് വിമാനക്കമ്പനികളിലേക്ക് മാറിയ ജീവനക്കാരികളുമായി നടത്തിയ ചർച്ചകൾ വിജയം കണ്ടില്ല. തൊഴിലാളികളുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാനോ കരാറിലെത്താനോ ട്രേഡ് യൂണിയനുകൾക്ക് സാധിച്ചില്ല.
പുതിയ വിമാന കമ്പനിഅലിറ്റാലിയ സർവീസ് നിർത്തലാക്കിയതിന് പിന്നാലെ ഇറ്റാലിയന്‍ സര്‍ക്കാര്‍ പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഐടിഎ (ITA) എയര്‍ലൈന്‍സ് എന്ന് പേരിട്ട പുതിയ വിമാനക്കമ്പനിയുടെ ലോഗോ അടക്കം പ്രകാശനം ചെയ്യുകയും ചെയ്തു. യൂറോപ്യന്‍ യൂനിയനില്‍നിന്നും വന്‍തുക കടമെടുത്താണ് സര്‍ക്കാര്‍ പുതിയ വിമാനക്കമ്പനി ആരംഭിച്ചത്. 90 മില്യൺ യൂറോയ്ക്കാണ് അലിറ്റാലിയ ബ്രാൻഡ് നാമത്തിന്റെ അവകാശം ഐടിഎ വാങ്ങിയത്. മറ്റ് കമ്പനികൾ കമ്പനി സ്വന്തമാക്കുന്നത് തടയാനാണ് ഈ നീക്കം നടത്തിയതെന്നും അധികൃതർ പറഞ്ഞു. അലിറ്റാലിയയുടെ വലിയ കടങ്ങൾ എഴുതിത്തള്ളാൻ ഇറ്റാലിയൻ സർക്കാർ യൂറോപ്യൻ കമ്മീഷനുമായി നടത്തിയ കരാറിൽ തീരുമാനിച്ചതായാണ് റിപ്പോർട്ട്.
പ്രതിഷേധിച്ചത് ടൗണ്‍ ഹാളായ കാംപിഡോഗ്ലിയോയ്ക്ക് മുന്നിൽജോലിയിൽ നിന്നും പുറത്താക്കപ്പെട്ട അമ്പതോളം ഫ്ലൈറ്റ് അറ്റന്‍ഡർമാരാണ് റോമിലെ തിരിക്കുള്ള നഗരവും സ്ഥലവുമായ ടൗണ്‍ ഹാളായ കാംപിഡോഗ്ലിയോയ്ക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. ജോലിയിൽ നിന്നും പുറത്താക്കിയെങ്കിലും അലിറ്റാലിയ കമ്പനിയുടെ യൂണിഫോം ധരിച്ച് നിശബ്ദമായി എത്തിയ ജീവനക്കാർ പൊതു നിരത്തിൽ വരിനിന്ന് മുദ്രാവക്യം വിളിക്കുകയും തുടർന്ന്
യൂണിഫോം അഴിച്ചുമാറ്റുകയുമായിരുന്നു. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച ജീവനക്കാരികൾ മിനിറ്റുകളോളം പ്രതിഷേധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.