• HOME
  • »
  • NEWS
  • »
  • buzz
  • »
  • Alcohol Museum In Goa | ഗോവയുടെ 'ദേശീയ' മദ്യം ഫെനിയെക്കുറിച്ച് അറിയാൻ 'ഓള്‍ എബൗട്ട് ആല്‍ക്കഹോള്‍' മ്യൂസിയം

Alcohol Museum In Goa | ഗോവയുടെ 'ദേശീയ' മദ്യം ഫെനിയെക്കുറിച്ച് അറിയാൻ 'ഓള്‍ എബൗട്ട് ആല്‍ക്കഹോള്‍' മ്യൂസിയം

കശുമാങ്ങയിൽ നിന്നാണ് സവിശേഷമായ ഗോവന്‍ മദ്യമായ ഫെനി തയ്യാറാക്കുന്നത്.

Credits: Instagram/@alcoholmuseum

Credits: Instagram/@alcoholmuseum

  • Share this:
ഗോവയില്‍(Goa) പ്രാദേശികമായി വാറ്റിയെടുക്കുന്ന ഫെനിയെ(Feni) സംസ്ഥാനത്തിന്റെ 'ദേശീയ' മദ്യം(Alcohol) എന്ന് പലപ്പോഴും തമാശയായി വിശേഷിപ്പിക്കാറുണ്ട്. ഗോവയുടെ സംസ്‌കാരത്തില്‍ അത്രയേറെ വ്യാപിച്ചു കിടക്കുന്ന ഒന്നാണ് ഫെനി. ഗോവയിലെ സമുദ്രതീരങ്ങളുടെ ഭംഗി ആസ്വദിച്ച് ഫെനിയുടെ ലഹരിയില്‍ മതിമറന്ന് ഉല്ലസിക്കുവാന്‍ സ്വദേശികള്‍ മാത്രമല്ല വിദേശികളും ധാരാളം എത്താറുണ്ട്. ഇപ്പോള്‍ ഗോവയുടെ 'ദേശീയ' മദ്യത്തിന് സമര്‍പ്പണമായി ഒരു മ്യൂസിയം ഒരുങ്ങിയിരിക്കുകയാണ്. 2021 ഓഗസ്റ്റ് 13 നാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.

ഒരു ഗോവന്‍ ബിസിനസുകാരനും വ്യത്യസ്തമായ മദ്യങ്ങള്‍ ശേഖരിക്കുന്നത്തില്‍ തല്‍പരനുമായ നന്ദന്‍ കുഡ്ചഡ്കറാണ് ഈ മ്യൂസീയം ഒരുക്കിയിരിക്കുന്നത്. ഗോവയിലെ കണ്ടോളിം (Candolim) ബീച്ച് ഗ്രാമത്തിലാണ് 'കുടിയുടെ കല'-യ്ക്കായി ഒരു മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. 13,000 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന ഈ മ്യൂസീയത്തിന്റെ പേര് 'ഓള്‍ എബൗട്ട് ആല്‍ക്കഹോള്‍' (All About Alcohol) എന്നാണ്. ഇന്ത്യയുടെ അനൗദ്യോഗിക പാര്‍ട്ടി തലസ്ഥാനത്തെ അസാധാരണമായ ഒരു ആകര്‍ഷണമായി മാറാന്‍ ഒരുങ്ങുന്ന ഈ മ്യൂസിയം മദ്യത്തിന്റെയും ഗോവന്‍ സംസ്‌കാരത്തിന്റെയും ചരിത്ര നേർ കാഴ്ചകളാണ് വാഗ്ദാനം ചെയ്യുന്നത്.

Also Read-യാചിക്കാനില്ല; അതുകൊണ്ട് ദയവായി പേന വാങ്ങൂ'; സോഷ്യല്‍ മീഡിയയില്‍ മനസ് കീഴടക്കി ഒരു വൃദ്ധ

ഗോവന്‍ ശൈലിയിലുള്ള മദ്യശാല മുതല്‍ ലോകമെമ്പാടുമുള്ള പുരാതന സ്ഫടിക പാത്രങ്ങൾ വരെ ഉള്‍ക്കൊള്ളുന്ന മ്യൂസിയം പ്രാദേശിക പാനീയമായ ഫെനിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. 'എന്നെ സംബന്ധിച്ചിടത്തോളം ഫെനി എന്റെ മാതൃരാജ്യത്തിന്റെ ഒരു മുദ്രയാണ്,' കുഡ്ചഡ്കര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഫെനി 'ഏറ്റവും വലിയ ഗോവന്‍ ഉത്പന്നമാണ്.' നൂറ്റാണ്ടുകളായി ഫെനി എങ്ങനെ ഉത്പാദിപ്പിക്കുന്നുവെന്നും ഉപയോഗിക്കുന്നുവെന്നും പ്രദര്‍ശിപ്പിക്കുന്ന അഞ്ച് മുറികളാണ് മ്യൂസിയത്തിലുള്ളത്.

കശുമാങ്ങയിൽ നിന്നാണ് സവിശേഷമായ ഗോവന്‍ പാനീയമായ ഫെനി തയ്യാറാക്കുന്നത്. പഴുത്തതും വീണുപോയതുമായ കശുമാങ്ങ പിഴിഞ്ഞെടുക്കുന്നു. വേര്‍തിരിച്ചെടുക്കുന്ന ചാറ് 'നീറോ' (Neero) എന്നറിയപ്പെടുന്നു, ഇത് കുടിക്കാനും ഉപയോഗിക്കാറുണ്ട്. നീറോ ഫെര്‍മന്റേഷന്‍ നടത്തുന്നതിനുള്ള കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നീട് അത് വാറ്റിയെടുത്തു ഫെനിയായി ഉപയോഗിക്കുന്നു. പലര്‍ക്കും, ഫെനി കടുപ്പത്തിലുള്ള ഒരു മദ്യമായിരിക്കാമെന്ന് മ്യൂസിയത്തിലെ മിക്‌സോളജിസ്റ്റ് ലയണല്‍ ഗോംസ് സമ്മതിക്കുന്നുണ്ട്. സന്ദര്‍ശകരെ ഫെനിയുടെ രുചിയിലേക്ക് ആകര്‍ഷിക്കാന്‍, ഗോമസും, കുഡ്ചഡ്കറും മാസങ്ങള്‍ ചെലവഴിച്ച് 'പെര്‍ഫെക്ട് ഫെനി കോക്ടെയ്ല്‍' എന്ന് വിളിക്കുന്ന ഒരു രുചിക്കൂട്ടും തയ്യാറിക്കിയിട്ടുണ്ട്.

Also Read-പെരുമഴയത്ത് ചെമ്പിൽ കയറി വരനും വധുവും; നിശ്ചയിച്ച മുഹൂർത്തത്തിൽ താലികെട്ട്

മ്യൂസിയത്തിലെ മദ്യശാല സന്ദര്‍ശിക്കുന്നവര്‍ക്ക് ഓള്‍ എബൗട്ട് ആല്‍ക്കഹോളിന്റെ തനത് കൈയ്യൊപ്പ് പതിഞ്ഞ സവിശേഷമായ മൂന്ന് മിശ്രിതങ്ങള്‍ ആസ്വദിക്കാനുള്ള അവസരമുണ്ട്. സന്ദര്‍ശകര്‍ക്ക് വേണമെങ്കില്‍, അവിടുത്തെ കോക്ടെയില്‍ ചേരുവകളുടെ കുറിപ്പുകളും ലഭിക്കും. ഫെനിക്കു പുറമേ, പുരാതന ഭരണികളും മണ്‍കുടങ്ങളും, പുരാതന വുഡ് ഷോട്ട് ഡിസ്‌പെന്‍സര്‍, പതിനാറാം നൂറ്റാണ്ടിലെ മദ്യ അളവ് ഉപകരണങ്ങളും സ്ഫടിക ഗ്ലാസുകളും പോലുള്ള ലോകമെമ്പാടുമുള്ള പുരാതന മദ്യ സംബന്ധമായ വസ്തുക്കളും കാണാം. പുരാതന സ്ഫടികപാത്രങ്ങൾ കുഡ്ചഡ്കറിന്റെ സ്വന്തം ശേഖരത്തില്‍ നിന്നുള്ളവയാണ്.
Published by:Jayesh Krishnan
First published: