നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • World Rainforest Day 2021: വിശേഷ ദിനത്തിന്റെ പ്രമേയവും ചരിത്രവും പ്രാധാന്യവും അറിയാം

  World Rainforest Day 2021: വിശേഷ ദിനത്തിന്റെ പ്രമേയവും ചരിത്രവും പ്രാധാന്യവും അറിയാം

  മഴക്കാടുകൾ ആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ്. ഭൂമിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് ഇവ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   മഴക്കാടുകൾ ആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ്. ഭൂമിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് ഇവ. അതുകൊണ്ടാണ് ലോക മഴക്കാടുകളുടെ ദിനമായി ജൂൺ 22 ആചരിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള മനുഷ്യരിൽ അവബോധം വളർത്തുന്നതിനും ഭൂമിയുടെ ഏറ്റവും വലിയ വിഭവങ്ങളിലൊന്നായ മഴക്കാടുകൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു കൂട്ടായ ശ്രമമാണ്.

   പ്രമേയം

   ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയം ‘ഒരുമിച്ച് പരിരക്ഷിച്ചിരിക്കുന്നു, ഇപ്പോഴും എന്നേക്കും’ എന്നുള്ളതാണ്. അമൂല്യമായ പ്രകൃതിവിഭവങ്ങളുടെ ആഘോഷമാണ് ഈ ദിവസം. പ്രക്യതിയെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്നേ ദിവസം മാറ്റിവെച്ചിരിക്കുന്നു. മഴക്കാടുകളുടെ സംരക്ഷണത്തിനുള്ള രീതികളും തന്ത്രങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വ്യത്യസ്ത പ്രചാരണങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള ആളുകൾ ഈ അവസരത്തിൽ ഒന്നിക്കുന്നു.

   ചരിത്രം

   റെയിൻ ഫോറസ്റ്റ് പാർട്ണർഷിപ്പ് എന്നു വിളിക്കുന്ന ഗ്രൂപ്പുകളുടെ പരിശ്രമത്തിലൂടെയും സഹകരണത്തിലൂടെയും അവതരിപ്പിച്ച ആദ്യത്തെ ലോക മഴക്കാടുകളുടെ ദിനം 2017 ൽ ഈ തീയതിയിൽ ആരംഭിച്ചു. ഈ നീക്കത്തിനു പിന്നിലുള്ള അജണ്ട, ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ ലോകത്തിലെ മഴക്കാടുകളെ സംരക്ഷിക്കുക എന്നുള്ളതായിരുന്നു. പ്രകൃതിക്ക് ദോഷകരമായ കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങൾ ആഗിരണം ചെയ്യുന്നതിലൂടെ ശുദ്ധജലം, ശുദ്ധവായു തുടങ്ങിയ നിരവധി വിഭവങ്ങൾ ഈ മഴക്കാടുകൾ നമുക്ക് പ്രദാനം ചെയ്യുന്നു. അങ്ങനെ കാലാവസ്ഥ സന്തുലിതമായി നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. അത്തരം സുപ്രധാന നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും, വനനശീകരണം മൂലം മഴക്കാടുകൾ നിരന്തരം നശിച്ചുകൊണ്ടിരിക്കുകയാണ്. അശ്രദ്ധ മൂലം ഉഷ്‌ണമേഖല വനങ്ങളിൽ ഒരു ബില്യൺ ഹെക്ടറിലെറെ വനനശീകരണം നടന്നതായി വേൾഡ് റെയിൻ ഫോറസ്റ്റ് ഡേ ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്യുന്നു.   വിവിധ സംഘടനകൾ, എൻ‌ജി‌ഒകൾ, പരിസ്ഥിതി പ്രേമികൾ തുടങ്ങിയവർ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് വ്യക്തികളെ ബോധവാന്മാരാക്കുന്നതിനുള്ള ഒരു അവസരമായി ഈ ദിവസം മാറ്റിവെച്ചിരിക്കുന്നു. മഴക്കാടുകളെ സംരക്ഷിക്കാനുള്ള നടപടി ഇപ്പോൾതന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. വീടുകളും ഓഫീസുകളും നിർമ്മിക്കുന്നതിന് നിഷ്‌കരുണം മരങ്ങൾ മുറിക്കുന്നതിനുമുമ്പ് നാം ആഴത്തിൽ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. മഴക്കാടുകൾ ഭൂമിയുടെ ജീവവായുവും ഹൃദയ നാഡിയും ആണ്. ഇത് മനസ്സിലാക്കുന്നത് വഴി കൂടുതൽ സുസ്ഥിര വികസന മാർഗങ്ങളിലേക്ക് മാറാൻ നമ്മെ പ്രേരിപ്പിച്ചേക്കാം.

   കോവിഡ് മഹാമാരി മൂലം ഈ വർഷം നേരിട്ടുള്ള പ്രചരണങ്ങൾ ഒന്നും സംഘടിപ്പിക്കുവാൻ സാധിക്കുകയില്ല. എന്നിരുന്നാലും വെർച്വൽ ചർച്ചകൾ, വെബിനാർ എന്നിവയിൽ പങ്കെടുക്കാൻ ആളുകൾക്ക് അവസരം ഉണ്ട്. ഈ ദിവസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും മഴക്കാടുകളുടെ സംരക്ഷണത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനും സോഷ്യൽ മീഡിയയിലൂടെ വ്യക്തികൾക്ക് സഹായിക്കാനാകും.

   മഴക്കാടുകൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് നമുക്ക് ധനസഹായവും സംഭാവനയും നൽകാം. ലോക മഴക്കാടുകളുടെ ദിനം വിലയേറിയ പ്രകൃതിവിഭവത്തെ സംരക്ഷിക്കാനുo പ്രോത്സാഹിപ്പിക്കാനുമുള്ള അവസരവും കൂടിയാണ്. മഴക്കാടുകളെയും ലോകമെമ്പാടുമുള്ള കാലാവസ്ഥയെയും നല്ല രീതിയിൽ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങൾക്കായി ഈ ദിവസത്തെ മാറ്റിവയ്ക്കാം.

   Summary: All about the theme, history and significance of World Rainforest Day
   Published by:user_57
   First published:
   )}