നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ലോകത്തേക്കുള്ള നിങ്ങളുടെ ജാലകങ്ങൾ' ഓഡിയോ വിഷ്വൽ ഹെറിറ്റേജ് ദിനത്തെക്കുറിച്ച് അറിയാമോ?

  'ലോകത്തേക്കുള്ള നിങ്ങളുടെ ജാലകങ്ങൾ' ഓഡിയോ വിഷ്വൽ ഹെറിറ്റേജ് ദിനത്തെക്കുറിച്ച് അറിയാമോ?

  യുനസ്കോയുടെ നേതൃത്വത്തിലാണ് ഈ ദിനം ആചരിച്ചു പോരുന്നത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഓഡിയോ വിഷ്വൽ രേഖകളുടെ സംരക്ഷണത്തിനായുള്ള അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പൊതു അവബോധം വളർത്തുന്നതിനും ഓഡിയോ വിഷ്വൽ രേഖകളുടെ പ്രാധാന്യം അംഗീകരിക്കുന്നതിനും വേണ്ടി ഒരു ദിനം ആഗോള തലത്തിൽ ആചരിക്കുന്നതിനെക്കുറിച്ച് അറിയാമോ? എല്ലാ വർഷവും ഒക്‌ടോബർ 27 ആണ് ലോകമെമ്പാടും ഓഡിയോ വിഷ്വൽ ഹെറിറ്റേജ് ദിനമായി ആചരിക്കുന്നത്. യുനസ്കോയുടെ നേതൃത്വത്തിലാണ് ഈ ദിനം ആചരിച്ചു പോരുന്നത്.

   ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതങ്ങളുടെയും സംസ്കാരങ്ങളുടെയും അമൂല്യമായ പൈതൃകത്തെയാണ് ഓഡിയോ വിഷ്വൽ രേഖകൾ പ്രതിനിധീകരിക്കുന്നത് എന്ന വസ്തുത യുനസ്കോയും അംഗീകരിച്ചതിന്റെ ഭാഗമായാണ് ഈ ദിനം ആഗോള തലത്തിൽ രേഖപ്പെടുത്തപ്പെടുന്നത്.

   ലോകത്തെ വിവിധ സമൂഹങ്ങളുടെ സാംസ്കാരികവും സാമൂഹികവും ഭാഷാപരവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ ഓഡിയോ വിഷ്വൽ രേഖകൾ കൂട്ടായ ഓർമ്മകളുടെയും അറിവിന്റെയും മൂല്യവത്തായ സ്രോതസാണ്. അതിനാൽ, ഈ പൈതൃകം സംരക്ഷിക്കുന്നതിനും പൊതുജനങ്ങൾക്കും ഭാവി തലമുറകൾക്കും ഇത് ഉപയോഗപ്രദമാകുമെന്ന് ഉറപ്പാക്കുന്നതിനുമായി യുനെസ്കോ എല്ലാ വർഷവും ഈ ദിനത്തിൽ ഓഡിയോ വിഷ്വൽ പൈതൃകങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ ദിനത്തിന്റെ ചരിത്രം, ആശയം എന്നിവയെക്കുറിച്ച് അറിയേണ്ടത് ഈ ദിനത്തിന്റെ പ്രാധാന്യവുംആവശ്യകതയും സമൂഹത്തിലേക്ക് എത്തിക്കാൻ സഹായകമാകും.

   ഓഡിയോ വിഷ്വൽ ഹെറിറ്റേജ് ദിനം 2021: ചരിത്രം

   ഓഡിയോ വിഷ്വൽ ഹെറിറ്റേജ് ദിനം എന്ന ആശയം ആദ്യമായി സ്വീകരിക്കപ്പെടുന്നത് 1980 ലായിരുന്നു. യുനസ്കോയുടെ നേതൃത്വത്തിൽ, ചലിക്കുന്ന ചിത്രങ്ങളുടെ സംരക്ഷണത്തിനുള്ള ശുപാർശകൾക്കായി സംഘടിപ്പിച്ച 21-ാം പൊതു സമ്മേളനത്തിൽ വെച്ചായിരുന്നു ഈ ദിനം ആദ്യമായി ആവിഷ്കരിക്കപ്പെട്ടത്. എന്നിരുന്നാലും, യുനസ്കോ ഈ ദിനാചരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് 2005 ഒക്ടോബർ 27 ന് ആയിരുന്നു.   ഡിജിറ്റൽ രൂപത്തിലുള്ളവ ഉൾപ്പെടെയുള്ള പൈതൃക രേഖകളുടെ സംരക്ഷണത്തിനും ലഭ്യതയ്ക്കും വേണ്ടിയുള്ള 2015-ലെ ശുപാർശകളുടെ നടത്തിപ്പിൽ യുനെസ്‌കോയുടെ അംഗരാജ്യങ്ങളുടെ പ്രകടനം വിലയിരുത്താനുള്ള അവസരം കൂടിയാണ് ഈ ദിനം. നമ്മൾ പൊതുവായി പങ്കുവെയ്ക്കുന്ന പൈതൃകവും ഓർമകളും പ്രതിനിധീകരിക്കാൻ "വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയുമുള്ള ആശയങ്ങളുടെ സ്വതന്ത്രമായ പ്രവാഹ"ത്തെ പ്രോത്സാഹിപ്പിക്കുക എന്ന യുനെസ്‌കോയുടെ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാനുള്ളഅവസരം കൂടിയാണ് ഇത്.

   ഓഡിയോ വിഷ്വൽ ഹെറിറ്റേജ് ദിനം 2021:പ്രമേയം

   എല്ലാ വർഷവും ഓഡിയോ വിഷ്വൽ ഹെറിറ്റേജ് കാത്തു സൂക്ഷിക്കുന്നതിനായി ആഗോള തലത്തിൽ ആചരിക്കുന്ന ഈ ദിനത്തിൽ ഒരു പ്രത്യേക പ്രമേയം ഉണ്ടാകാറുണ്ട്. ഈ വർഷത്തെ പ്രമേയം ഓഡിയോ വിഷ്വൽ ഹെറിറ്റേജ് “ലോകത്തിലേക്കുള്ള നിങ്ങളുടെ ജാലകങ്ങളാണ്” എന്നതാണ്. ഇതിനർത്ഥം ഓഡിയോ വിഷ്വൽ സ്രോതസ്സുകൾ നിങ്ങൾക്ക് രേഖകളുടെ രൂപത്തിൽ ലോകത്തിലേക്ക് ഒരു ഒരു ജാലകം തുറന്നുനൽകുന്നു എന്നാണ്.

   ഓഡിയോ വിഷ്വൽ ഹെറിറ്റേജ് ദിനം 2021:പ്രസക്തിയും ആഘോഷങ്ങളും

   ലോകത്തിന്റെ മുഴുവൻ ഓഡിയോ വിഷ്വൽ പൈതൃകം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ദിനം ഉയർത്തിക്കാട്ടുന്നത്. ഓഡിയോ വിഷ്വൽ പൈതൃകങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനായി മത്സരങ്ങളും, പ്രാദേശിക പരിപാടികളും, പാനൽ ചർച്ചകളും, പ്രത്യേക സ്ക്രീനിംഗുകളും ആഗോള തലത്തിൽ ഈ ദിവസത്തിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ ദിനം കൂടുതൽ ആളുകളിലേക്കും യുവ തലമുറയിലേക്കും എത്തിക്കുന്നതിനായാണിത്. ദൃശ്യ ശ്രാവ്യ രൂപത്തിലുള്ള പൈതൃകങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിന്, രാജ്യത്തെ കലാ, ചലചിത്ര, നാടക സംഗീത, സ്ഥാപനങ്ങൾ, മ്യൂസിയങ്ങൾ, തുടങ്ങിയവയെല്ലാം വലിയ പങ്കാണ് വഹിക്കുന്നത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഇത്തരം നിരവധി സ്ഥാപനങ്ങൾ നമുക്കുണ്ട്.
   Published by:user_57
   First published:
   )}