കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (Thrikkakara By-Election) മലയാള സിനിമാ മേഖലയ്ക്ക് (Malayalam Film) എന്തു കാര്യം എന്ന് ചിന്തിക്കാൻ വരട്ടെ. കേരളത്തിലെ സ്റ്റാർ മണ്ഡലമായി മാറിയിരിക്കുകയാണ് തൃക്കാക്കര. ഇത്തവണ തൃക്കാക്കരയില്‍ സിനിമാ താരങ്ങളുടെ (Film Stars) നീണ്ടനിരയാണ് വോട്ടർ പട്ടികയിൽ ഉള്ളത്.
Also Read-
നടൻ മോഹൻലാലിന് ED നോട്ടീസ് അയച്ചു; മോൺസൺ മാവുങ്കല്‍ കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകണംമമ്മൂട്ടി, ദുൽഖർ സൽമാൻ, കാവ്യാ മാധവൻ, സിദ്ദിഖ്, ജനാർദ്ദനൻ, ഹരിശ്രീ അശോകൻ, ബാലചന്ദ്ര മേനോൻ എന്നിങ്ങനെ നീളുകയാണ് തൃക്കാക്കരയിലെ സ്റ്റാർ വോട്ടർമാരുടെ പട്ടിക. ഇവരിൽ ആരൊക്കെ ഇത്തവണ ഷൂട്ടിങ് തിരക്കുകൾ മാറ്റിവെച്ച് വോട്ട് ചെയ്യാനെത്തുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
Also Read-
വിവാഹദിനത്തിൽ ഷാരൂഖ് ഖാൻ സ്റ്റൈലിൽ വധുവിന്റെ പ്രൊപോസൽ; വീഡിയോ വൈറൽകുഞ്ചൻ, ബോബൻ ആലുമ്മൂടൻ, ഭാമ, റിമ കല്ലിങ്കൽ, നിഷ സാരംഗ്, സജിത മഠത്തിൽ, ലക്ഷ്മി പ്രിയ, സംവിധായകനും അഭിനേതാവുമായ ലാൽ, ആഷിഖ് അബു, കെ ജി ജോർജ്, സംഗീത സംവിധായകരായ ബിജിപാൽ, ഷാൻ റഹ്‌മാൻ തുടങ്ങിയവർ മണ്ഡലത്തിലെ താമസക്കാരാണ്.
Also Read-
റെയില്‍വേ ട്രാക്ക് മുറിച്ചുകടന്ന് ആന; കൃത്യസമയത്ത് എമര്‍ജന്‍സി ബ്രേക്കിട്ട് ലോക്കോപൈലറ്റ്മമ്മൂട്ടിക്കും മകൻ ദുൽഖറിനും പൊന്നുരുന്നി സി കെ എസ് സ്കൂളിലെ ബൂത്തിലാണ് വോട്ട്. കാവ്യാ മാധവന്റെ വോട്ട് വെണ്ണല ഗവ. ഹൈസ്കൂളിലെ ബൂത്തിലാണ്. സംവിധായകൻ രഞ്ജിത്തിന് വാഴക്കാല ഒലിക്കുഴിയിലെ 137-ാം നമ്പർ ബൂത്തിലും സംവിധായകൻ ലാലിന് പടമുകളിലെ 128-ാം നമ്പർ ബൂത്തിലുമാണ് സമ്മതിദാനാവകാശം. നടൻ സിദ്ദിഖും മകൻ ഷഹീൻ സിദ്ദിഖും പാലച്ചുവട് 142-ാം നമ്പർ ബൂത്തിലായിരിക്കും വോട്ട് രേഖപ്പെടുത്തുക.
Also Read-
Optical Illusion | ഒറ്റ പടത്തിൽ മൊത്തം 16 മൃഗങ്ങളും മനുഷ്യരും; മിടുക്കരെ വെല്ലുവിളിച്ച് ചിത്രം ശ്രദ്ധ നേടുന്നുറിമ കല്ലിങ്കലിനും ആഷിഖ് അബുവിനും കരുമക്കാട്ടും ഹരിശ്രീ അശോകന് ചെമ്പുമുക്കിലെ 132ാം നമ്പർ ബൂത്തിലുമാണ് വോട്ട്. ഭാമയ്ക്ക് വോട്ട് ഭാരത് മാതാ കോളേജിൽ. സജിത മഠത്തിൽ, ബോബൻ ആലുമ്മൂടൻ, നിഷ സാരംഗ് എന്നിവർ ഇടച്ചിറ, തെങ്ങോട് എന്നിവിടങ്ങളിലാണ് വോട്ട് ചെയ്യുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.