• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൊതു പരീക്ഷയിൽ 150 സ്കൂളുകളിൽ സമ്പൂർണ തോൽവി


Updated: May 1, 2018, 9:10 PM IST
പൊതു പരീക്ഷയിൽ 150 സ്കൂളുകളിൽ സമ്പൂർണ തോൽവി

Updated: May 1, 2018, 9:10 PM IST
അലഹാബാദ്: ഉത്തർപ്രദേശ് സെക്കൻഡറി എജ്യൂക്കേഷൻ ബോർഡ് നടത്തിയ പൊതു പരീക്ഷയിൽ 150ൽ ഏറെ സ്കൂളുകളിൽ സമ്പൂർണ തോൽവി. പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികളാണ് കൂട്ടമായി തോറ്റത്. പത്താം ക്ലാസ് പരീക്ഷയിൽ 98 സ്കൂളുകളിലും, പ്ലസ് ടു പരീക്ഷയിൽ 52 സ്കൂളുകളിലും കൂട്ടത്തോൽവി രേഖപ്പെടുത്തി. സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് സ്കൂളുകളും ഈ പട്ടികയിൽ ഉൾപ്പെടും. കോപ്പിയടി തടയുന്നതിന് കർശന നടപടികൾ സ്വീകരിച്ചതോടെയാണ് കൂട്ടത്തോൽവി ഉണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ അദ്ധ്യാപനനിലവാരം മോശമാണെന്ന ആരോപണത്തെത്തുടർന്ന് സ്കൂൾ മേധാവികളോട് വിദ്യാഭ്യാസവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.
First published: May 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍