നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അച്ഛനെ വെല്ലും താരമായി മകൾ; അല്ലു അര്‍ഹയുടെ വീഡിയോ വൈറല്‍

  അച്ഛനെ വെല്ലും താരമായി മകൾ; അല്ലു അര്‍ഹയുടെ വീഡിയോ വൈറല്‍

  എന്‍റെ പ്രിയപ്പെട്ട മാലാഖയ്ക്ക് ജന്മദിനാശംസകൾ എന്നു കുറിച്ചാണ് താരം വിഡിയോ പങ്കുവച്ചത്.

  Allu Arha

  Allu Arha

  • Share this:
   ആര്യ എന്ന ചിത്രത്തോടെ മലയാളികളുടെ മനസ് കീഴടക്കിയ തെലുങ്ക് താരമാണ് അല്ലു അർജുൻ. അല്ലും അർജുന് പിന്നാലെ മകൾ അല്ലു അർഹ ഇപ്പോൾ ‌സോഷ്യൽ മീഡിയയിൽ അച്ഛനേക്കാൾ വലിയ താരമായി മാറിയിരിക്കുകയാണ്.

   മണിരത്നം സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ അഞ്ജലിയിലെ 'അഞ്ജലി അഞ്ജലി' എന്ന ഗാനം പുനരാവിഷ്കരിച്ചാണ് അർഹ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. മകളുടെ ജന്മദിനത്തിൽ അല്ലു തന്നെയാണ് വിഡിയോ പങ്കുവച്ചത്. എന്‍റെ പ്രിയപ്പെട്ട മാലാഖയ്ക്ക് ജന്മദിനാശംസകൾ എന്നു കുറിച്ചാണ് താരം വിഡിയോ പങ്കുവച്ചത്.   വിഡിയോയിൽ അർഹയുടെ സഹോദരനും അല്ലു അർജുനുമൊക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്. അച്ഛനെ പോലെ മകളും വളർന്ന് നടിയാകുമെന്നാണ് ആരാധകരുടെ പറയുന്നത്. പുഷ്പയാണ് അല്ലു അർജുന്‍റെ ഏറ്റവും പുതിയ ചിത്രം. സുകുമാർ ആണ് ചിത്രത്തിന്‍റെ സംവിധായകൻ.
   Published by:Aneesh Anirudhan
   First published:
   )}