• HOME
  • »
  • NEWS
  • »
  • buzz
  • »
  • ALLU ARJUN ATE A HOT DOSA AND PAID RS 1000 AT ROADSIDE EATERY

Allu Arjun| ഒരു ദോശയ്ക്ക് 1000 രൂപ; റോഡരികിൽ നിന്ന് ദോശ കഴിച്ച് അല്ലു അർജുൻ

ഹൈദരാബാദിൽ ജോലി കണ്ടെത്താൻ സഹായിക്കാമെന്നും താരത്തിന്റെ വാഗ്ദാനം

Allu Arjun

Allu Arjun

  • Share this:
    അപ്രതീക്ഷിതമായി തെന്നിന്ത്യയിലെ സൂപ്പർതാരം എത്തിയതിന്റെ ആശ്ചര്യത്തിലാണ് ആന്ധ്രപ്രദേശിലെ തട്ടുകടയുടെ ഉടമ. പുതിയ ചിത്രം പുഷ്പയുടെ ലൊക്കേഷനിലേക്കുള്ള യാത്രക്കിടെയാണ് അല്ലു അർജുൻ തട്ടുകടയിൽ എത്തിയത്.

    ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മരെഡുമില്ലി വനമേഖലയിലായിരുന്നു ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. ഇവിടെ നിന്നുള്ള യാത്രക്കിടയിലാണ് വഴിയരികിലെ കടയിൽ അല്ലു അർജുൻ ഇറങ്ങിയത്. താരത്തെ കണ്ട് അമ്പരന്ന ഹോട്ടൽ ഉടമയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് താരം ദോശയും ഓർഡർ ചെയ്തു.

    ദോശ കഴിച്ച് പോകാനായി പുറപ്പെട്ട താരം പണം നൽകിയപ്പോൾ പണം വാങ്ങാൻ ഉടമ തയ്യാറായില്ല. എന്നാൽ താരം നിർബന്ധിച്ച് പണം കൈയ്യിൽ ഏൽപ്പിച്ചു. ആയിരം രൂപയാണ് അല്ലു അർജുൻ തട്ടുകടയുടെ ഉടമയ്ക്ക് നൽകിയത്. മാത്രമല്ല അദ്ദേഹത്തിന്റെ വിശേഷങ്ങൾ ചോദിച്ചറിയാനും താരം മറന്നില്ല.

    സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചോദിച്ച താരത്തോട് അൽപം പ്രയാസത്തിലാണെന്നായിരുന്നു ഹോട്ടൽ ഉടമയുടെ മറുപടി. ഇതോടെ സഹായ സന്നദ്ധതയും താരം അറിയിച്ചു. ഹൈദരാബാദിലേക്ക് വരാനും അവിടെ ജോലി കണ്ടെത്താൻ സഹായിക്കാമെന്നുമായിരുന്നു അല്ലു അർജുൻ പറഞ്ഞത്.


    പുഷ്പയുടെ ക്ലൈമാക്സ് രംഗങ്ങളാണ് മെരഡുമില്ലി വനത്തിൽ ചിത്രീകരിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇവിടെ കനത്ത മഴ തുടരുന്നതിനാൽ ലൊക്കേഷൻ കകിനഡയിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. പുതിയ ലൊക്കേഷനിലേക്കുള്ള യാത്രക്കിടയിലായിരുന്നു ദോശ കഴിക്കാനായി താരം ഇറങ്ങിയത്.

    Also Read-അധ്യാപന ലോകത്തെ വേറിട്ട കഥയുമായി മലയാള ചിത്രം 'വിഡ്ഢികളുടെ മാഷ്'

    സുകുമാർ ആണ് പുഷ്പയുടെ സംവിധായകൻ. രശ്മിക മന്ദാന നായികയാകുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ഫഹദിന്റെ പിറന്നാൾ ദിവസം അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ക്രിസ്മസിന് തിയേറ്ററുകളിലായിരിക്കും പുറത്തിറങ്ങുക.
    Published by:Naseeba TC
    First published:
    )}