'ആഹാ..കണ്ണന്താനത്തിനോടാ കളി': തന്നെ ട്രോളാൻ ചലഞ്ചുമായി കേന്ദ്രമന്ത്രി

കൊച്ചിയുടെ വികസനത്തിന് വേണ്ടിയാണ് ട്രോളൻമാർക്ക് കണ്ണന്താനം പണി നൽകിയിരിക്കുന്നത്

news18
Updated: April 13, 2019, 9:56 AM IST
'ആഹാ..കണ്ണന്താനത്തിനോടാ കളി': തന്നെ ട്രോളാൻ ചലഞ്ചുമായി കേന്ദ്രമന്ത്രി
kannamthanam troll me challenge
  • News18
  • Last Updated: April 13, 2019, 9:56 AM IST
  • Share this:
കേരളത്തിലെ ട്രോളൻമാരുടെ മുഖ്യ ഇരകളിലൊരാളാണ് കേന്ദ്രമന്ത്രി അല്‍ഫോൺസ് കണ്ണന്താനം.ട്രോളുകളുടെ പേരിൽ പലപ്പോഴും വാർത്താ താരമായ അദ്ദേഹം പല അവസരങ്ങളിലും ഇതിനെതിരെ രൂക്ഷവിമർശനങ്ങളും ഉന്നയിച്ചിരുന്നു. തൊഴിലില്ലാത്ത യുവാക്കളാണ് ഇത്തരം ട്രോളുകൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ അതേ കണ്ണന്താനം തന്നെ ഇപ്പോൾ ഇത്തിരി ട്രോളുവോ എന്ന അഭ്യർഥനയുമായി എത്തിയിരിക്കുകയാണ്.

Also Read-'ട്രോൾ ഉണ്ടാകുന്നതെങ്ങനെ'? മന്ത്രി കണ്ണന്താനത്തിന്റെ കണ്ടുപിടുത്തം

കൊച്ചിയുടെ വികസനത്തിന് വേണ്ടിയാണ് ട്രോളൻമാർക്ക് കണ്ണന്താനം പണി നൽകിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിൽ ട്രോൾ മീ ചലഞ്ച് എന്ന ക്യാംപെയ്ൻ തന്നെ തുടങ്ങിയിരിക്കുകയാണ് കേന്ദ്രമന്ത്രി. കൊച്ചിയുടെ വികസനത്തെക്കുറിച്ച് നല്ല ട്രോളുകൾ ഉണ്ടാക്കി ‌കമന്റ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ആയതിനാൽ മറ്റ് വാഗ്ദാനങ്ങളും സമ്മാനങ്ങളും ഒന്നും സാധ്യമല്ലാത്തതിനാൽ മന്ത്രിക്കൊപ്പം ഒരു സെൽഫിയാണ് മികച്ച ട്രോളുകൾക്ക് സമ്മാനമായി വാഗ്ദാനം നൽകിയിരിക്കുന്നത്.

Also Read-എറണാകുളമാണെന്ന് കരുതി ചാലക്കുടിയില്‍പ്പോയ കണ്ണന്താനം: എന്തുണ്ട് ? അപ്പോള്‍ വോട്ടര്‍: മണ്ഡലം മാറിപ്പോയി സര്‍ !

ട്രോളൻമാരെയും ട്രോളുകളെയും നല്ല രീതിയിൽ തന്നെ പുകഴ്ത്താനും കേന്ദ്ര മന്ത്രി മറന്നിട്ടില്ല. വളരെ നർമബോധം ഉള്ളവരാണ് മലയാളികളെന്നും എന്ത് സീരിയസ് കാര്യവും തമാശയാക്കി ആസ്വദിക്കാറുണ്ടെന്നും പറയുന്ന പോസ്റ്റിൽ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോൾ അത്ഭുതപ്പെടാറുണ്ടെന്നാണ് കണ്ണന്താനം പറയുന്നത്. ഇവരുടെ ഇത്രയും സർഗശേഷി എങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും അത്തരം ട്രോൾ വീരൻമാർക്കുള്ള ഒരു കൊച്ചു ചലഞ്ച് ആണെന്നും വ്യക്തമാക്കിയാണ് പോസ്റ്റ്.

അൽഫോൺസ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

TROLL ME CHALLENGE
മലയാളികൾ വളരെ നർമ്മബോധം ഉള്ളവരാണ്.
എന്ത് സീരിയസ് കാര്യവും നമ്മൾ തമാശയാക്കി ആസ്വദിക്കാറുണ്ട്.
നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോൾ അത്ഭുതപ്പെടാറുണ്ട്. എന്തുമാത്രം സർഗ്ഗശേഷി ആണ് നമ്മുടെ യുവാക്കൾക്ക് ഉള്ളത്?ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
എന്തായാലും എന്നെ ട്രോളുന്ന വീരന്മാർക്ക് ഒരു കൊച്ചു ചലഞ്ച് - കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകൾ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ.
നല്ല ട്രോളർമാർക്ക് എന്നോടൊപ്പം ഒരു സെൽഫി എടുക്കാം, ഈ പേജിൽ ഇടാം (തെരഞ്ഞെടുപ്പായതിനാൽ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോൾ സാധ്യമല്ല).
അപ്പൊ ശരി, തുടങ്ങുവല്ലേ?

-എന്നെയും ഒരു കഥാപാത്രമാക്കുന്നതിൽ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ...

First published: April 13, 2019, 9:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading