• HOME
 • »
 • NEWS
 • »
 • buzz
 • »
 • Armaan Raheja | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബാല പ്രതിഭ; ആദ്യ ചിത്ര പ്രദർശനം മൂന്നാം വയസ്സിൽ

Armaan Raheja | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബാല പ്രതിഭ; ആദ്യ ചിത്ര പ്രദർശനം മൂന്നാം വയസ്സിൽ

തന്റെ പെയിന്റിങ്ങുകള്‍ വിറ്റ് കിട്ടിയ പണം കോവിഡ് 19 ബാധിക്കപ്പെടുകയും അനാഥരാക്കുകയും ചെയ്ത കുട്ടികള്‍ക്കായി സംഭാവന ചെയ്യുകയായിരുന്നു അര്‍മാന്‍.

(Credits: YouTube)

(Credits: YouTube)

 • Share this:
  ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരന്‍ അര്‍മാന്‍ റഹേജ, തന്റെ ആദ്യത്തെ ചിത്ര പ്രദര്‍ശനം നടത്തി. ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലായിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചത്. ലോകത്താമാനമുള്ള കുട്ടി കലാകാരന്മാരുടെ പട്ടികയിൽ ഇടം പിടിച്ച ഈ ബാല പ്രതിഭയ്ക്ക് മൂന്നു വയസ്സു മാത്രമാണ് പ്രായം! കഴിഞ്ഞ വര്‍ഷം വസന്ത് വാലി സ്‌കൂളിലാണ് അര്‍മാന്‍ തന്റെ വിദ്യാഭ്യാസം ആരംഭിച്ചത്. തന്റെ പെയിന്റിങ്ങുകള്‍ വിറ്റ് കിട്ടിയ പണം കോവിഡ് 19 ബാധിക്കപ്പെടുകയും അനാഥരാക്കുകയും ചെയ്ത കുട്ടികള്‍ക്കായി സംഭാവന ചെയ്യുകയായിരുന്നു അര്‍മാന്‍.

  ഓട്ടിസവും മറ്റ് മാനസിക വെല്ലുവിളികളും നേരിടുന്ന കുട്ടികള്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ തമന്ന ഫൗണ്ടേഷന്‍ മുഖേനയാണ് അര്‍മാന്‍ തന്റെ സംഭാവന നൽകിയത്. തന്റെ ചുറ്റുപാടുകളോടുള്ള അര്‍മാന്റെ നിരീക്ഷണം ചിത്ര പ്രദര്‍ശനം സന്ദര്‍ശിക്കാനെത്തിയ കാഴ്ചക്കാരുടെ കൈയടി നേടിയിരിക്കുകയാണ്. ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്, തമന്ന ഫൗണ്ടേഷന്റെ ഡയറക്ടറായ ഉഷാ വര്‍മ്മയും, തമന്നാ ചോനയും ചേര്‍ന്നാണ്. കൂടാതെ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ദൃശ്യങ്ങള്‍ ചായക്കൂട്ടുപയോഗിച്ച് പകര്‍ത്തിയ ഈ ബാല പ്രതിഭയെ അഭിനന്ദിക്കാനായി പല പ്രമുഖ വ്യക്തികളും പ്രദർശന സ്ഥലത്ത് എത്തിയിരുന്നു.

  വെറും 3 വയസ്സുകാരനായ അർമാൻ, ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിന്റെ ചരിത്രത്തിൽ ഒറ്റയ്ക്കൊരു ചിത്ര പ്രദർശനം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കലാകാരനായി മാറി. ഡൽഹിയിലാണ് അർമാൻ ജനിച്ചത്. അക്രിലിക്, വാട്ടർ കളറുകൾ, പോസ്റ്റർ കളേഴ്സ് എന്നിവ ഉപയോഗിച്ച് താൻ കാണുന്ന കാഴ്ചകൾ ഭംഗിയായി ക്യാൻവാസിലേയ്ക്ക് പകർത്താൻ അർമാന് കഴിഞ്ഞിട്ടുണ്ട്. പ്രായത്തെ പിന്നിലാക്കി ഈ കഴിവ് അർമാനിൽ അന്തർലീനമാണ്.

  കഴിഞ്ഞ വർഷം അർമാൻ നിറങ്ങൾ കൊണ്ട് കളിക്കുമ്പോഴാണ് ചിത്രരചനയോടുള്ള അവന്റെ താത്പര്യം മനസ്സിലാക്കാൻ സാധിച്ചതെന്ന് അർമാന്റെ അമ്മ, കാശിഷ് റഹേജ പറയുന്നു. അർമാന്റെ അമ്മ ലോസ് ഏഞ്ചൽസിലെ എഫ്ഐഡിഎംഎല്ലിലെ ഒരു ഇന്റീരിയർ ഡിസൈനറാണ്. അർമാന്റെ പിതാവ് നയൻ റഹേജ ന്യൂഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറിൽ ആർക്കിടെക്റ്റാണ്.

  കുട്ടിയിൽ അന്തർലീനമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ടെന്നും "അവന്റെ അധ്യാപികയായ ഭാവനയും മുത്തശ്ശിയായ നിർമ്മൽ റഹേജയും അവന്റെ ചിന്തകളെ കാര്യക്ഷമമാക്കാൻ സഹായിക്കാറുണ്ടെന്നും" കാശിഷ് പറയുന്നു.

  അർമാന്റെ കലാസൃഷ്ടികൾ ചിന്തനീയമായ സൃഷ്ടികളാണെന്ന് അമ്മ അഭിപ്രായപ്പെട്ടു. സൂപ്പർനോവ, ജെല്ലിഫിഷ് തുടങ്ങിയ പേരുകളിൽ അവൻ രചിച്ച ഓരോ ക്യാൻവാസുകളും കാശിഷിന്റെ വാക്കുകൾ ശരി വെയ്ക്കുന്നവയാണ്. അവയെല്ലാം കൈയും ബ്രഷും ഉപയോഗിച്ച് കൃത്യമായ അളവിൽ നിറക്കൂട്ടുകൾ പ്രയോഗിച്ച് കട്ടിയുള്ള പാളികളായാണ് കാൻവാസിൽ പകർത്തിയിരിക്കുന്നതെന്ന് അവർ പറഞ്ഞു.

  മകന്റെ കലാസൃഷ്ടിയിലൂടെ അവനെ തേടിയെത്തിയ അംഗീകാരങ്ങളിൽ അർമാന്റെ മാതാപിതാക്കൾ അതിയായ സന്തോഷത്തിലാണ്. "ഞങ്ങളുടെ മകന് ഊർജ്ജം പകരാൻ ഞങ്ങൾ നിലനിന്നത് പോലെ തന്നെയാണ് ഞങ്ങളോട് ഞങ്ങളുടെ മാതാപിതാക്കളും പെരുമാറിയത്. അവൻ തന്റെ കലാപരമായ വശങ്ങൾ ആസ്വദിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, അവനു പിന്തുണയുമായി ഇനിയും ഞങ്ങൾ മുന്നോട്ട് പോവുക തന്നെ ചെയ്യും", കാശിഷ് പറയുന്നു.
  Published by:Sarath Mohanan
  First published: