നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 96800 രൂപയുടെ എസി വെറും 5900 രൂപയ്ക്ക് വിറ്റ് ആമസോൺ; ഇത്തവണ അബദ്ധം പറ്റിയത് ആമസോണിന് തന്നെ

  96800 രൂപയുടെ എസി വെറും 5900 രൂപയ്ക്ക് വിറ്റ് ആമസോൺ; ഇത്തവണ അബദ്ധം പറ്റിയത് ആമസോണിന് തന്നെ

  ഈ അബദ്ധത്തിന് പുറമെ, പ്രതിമാസ ഗഡുക്കളായി 278 രൂപ മാത്രം നൽകി എസി വാങ്ങാനുള്ള ഓപ്ഷനും ഓഫറിൽ കാണിച്ചിരുന്നു.

  ആമസോൺ

  ആമസോൺ

  • News18
  • Last Updated :
  • Share this:
   ഓൺലൈൻ ഷോപ്പിംഗ് തിരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. ഓർഡർ ചെയ്യുന്ന സാധനങ്ങൾ എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്തിച്ചു നൽകുമെന്നതിനാൽ പലരും ഓൺലൈൻ ഷോപ്പിംഗ് ആണ് ഇക്കാലത്ത് കൂടുതലും തിരഞ്ഞെടുക്കുന്നത്. എന്നാൽ, വെബ്‌സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങി പണി കിട്ടിയിട്ടുള്ളവരും നിരവധിയാണ്. ഓർഡർ ചെയ്ത സാധനത്തിന് പകരം മറ്റ് വസ്തുക്കൾ ലഭിച്ചവരും ഗുണ നിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ ലഭിച്ചവരും ധാരാളമുണ്ട്.

   എന്നാൽ, ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിന് പറ്റിയ അബദ്ധമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഓൺലൈൻ ഷോപ്പിംഗിൽ കിഴിവുകളും ക്യാഷ് ബാക്കുകളും പതിവാണെങ്കിലും ആമസോൺ അടുത്തിടെ നൽകിയ ഒരു ഓഫർ കമ്പനിക്ക് വലിയ നഷ്ടം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.

   ആമസോണിൽ 1.8 ടൺ തോഷിബ 2021 റേഞ്ച് സ്പ്ലിറ്റ് സിസ്റ്റം എയർ കണ്ടീഷണറുടെ യഥാർത്ഥ വില 90,800 രൂപയായിരുന്നു. എന്നാൽ, ഇതിന് 5,900 രൂപ കിഴിവ് വാഗ്ദാനം ചെയ്ത ആമസോൺ എസിക്ക് യഥാർത്ഥത്തിൽ വാങ്ങേണ്ടത് 96,700 രൂപയാണ്. എന്നാൽ, ചൊവ്വാഴ്ച ഈ ഓഫറിന് പകരം വെറും 5,900 രൂപയ്ക്കാണ് ഇതേ എസിയുടെ വിൽപ്പന ആമസോണിൽ നടന്നത്. 94% കിഴിവിൽ വെറും 5900 രൂപയ്ക്ക് കിട്ടുന്ന എസി ആരെങ്കിലും വെറുതെ കളയുമോ?

   ഈ റസ്റ്റോറന്റിൽ പിസ ഉണ്ടാക്കുന്നത് റോബോട്ടുകൾ; ഉപഭോക്താക്കൾക്ക് പാചകം നേരിട്ട് കാണാനും സൗകര്യം

   ഈ അബദ്ധത്തിന് പുറമെ, പ്രതിമാസ ഗഡുക്കളായി 278 രൂപ മാത്രം നൽകി എസി വാങ്ങാനുള്ള ഓപ്ഷനും ഓഫറിൽ കാണിച്ചിരുന്നു. ചില ഉപയോക്താക്കൾ ഈ വിലയ്ക്ക് എസി ഓർഡർ ചെയ്തതായാണ് വിവരം. എന്നാൽ, അബദ്ധം മനസ്സിലാക്കിയ ഉടൻ തന്നെ ആമസോൺ എ സിയുടെ വിൽപ്പന വില, ഓഫറുകൾ, കിഴിവ് എന്നിവ നീക്കം ചെയ്തു. എന്നാൽ, കമ്പനിക്ക് പറ്റിയ അബദ്ധം ഇതിനോടകം വൈറലാകുകയും ചെയ്തു.

   ഗ്ലോസ്സ് വൈറ്റ് വേരിയന്റായ അതേ തോഷിബ 5 സ്റ്റാർ ഇൻ‌വെർട്ടർ എസി ഇപ്പോൾ ആമസോണിൽ 59,000 രൂപയ്ക്ക് ലഭ്യമാണ്. യഥാർത്ഥ വിലയിൽ നിന്ന് 20% കിഴിവ് നൽകിയാണ് കമ്പനി വില പരിഷ്കരിച്ചിരിക്കുന്നത്. 777 രൂപയുടെ ഇഎം‌ഐയും ഉത്പന്നത്തിന് ലഭ്യമാണ്. 5900 രൂപയ്ക്ക് എസി വാങ്ങിയ ഉപഭോക്താക്കളെക്കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. അവർക്ക് ഇതേ നിരക്കിൽ ഉത്പന്നം എത്തിച്ചു നൽകുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

   മൂവായിരം രൂപ വായ്പയെടുത്ത് സ്മാർട്ട് ഫോൺ വാങ്ങി; യൂട്യൂബ് ചാനലിലൂടെ മൂന്നു മാസം കൊണ്ട് 5 ലക്ഷം രൂപ വരുമാനം

   ആൻറി ബാക്ടീരിയൽ കോട്ടിംഗ്, ഡസ്റ്റ് ഫിൽട്ടർ, ഡീഹ്യുമിഡിഫയർ എന്നിവ പോലുള്ള പ്രത്യേക സവിശേഷതകളാണ് ഇൻവെർട്ടർ എസിക്കുള്ളത്. കം‌പ്രസ്സർ‌, പി ‌സി ‌ബികൾ‌, സെൻ‌സറുകൾ‌, മോട്ടോറുകൾ‌, ഇലക്ട്രിക്കൽ‌ ഭാഗങ്ങൾ‌ എന്നിവയ്‌ക്ക് ഒമ്പത് വർഷത്തെ അധിക വാറണ്ടിയോടെ ഒരു വർഷത്തെ പൂർണമായ വാറണ്ടിയും ഉണ്ട്. 105 X 25 X 32 എന്ന അളവിലുള്ള എസിക്ക് 3.3 സീസണൽ എനർജി എഫിഷ്യൻസി റേഷ്യോയും (SEER) ഉണ്ട്.
   Published by:Joys Joy
   First published:
   )}