ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വഴി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കബളിപ്പിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന് ബാബുവിന് ഉണ്ടായത് വ്യത്യസ്തമായ ഒരനുഭവമാണ്. ആമസോണില്‍(Amazon) നിന്ന് ഒരു പാസ്പോര്‍ട്ട് കവര്‍(Passport Cover) ഓര്‍ഡര്‍ ചെയ്തതായിരുന്നു മിഥുന്. ഒക്ടോബര്‍ 30ന് ഓര്‍ഡര്‍ ചെയ്തു നവംബര്‍ ഒന്നിന് തന്നെ സാധനം കിട്ടുകയും ചെയ്തു.
എന്നാല്‍ ഇത് തുറന്നു നോക്കിയപ്പോഴാണ് പാസ്പോര്‍ട്ട് കവറിനൊപ്പം ഒരു പാസ്പോര്‍ട്ട് കൂടി കിട്ടിയത്. പാസ് പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അതിനൊപ്പം ഇടാനുള്ള പാസ് പോര്‍ട്ട് കൂടി ആമസോണ്‍ അയച്ച പോലെയായി.
ആമസോണ്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇനി ഇങ്ങനെ ആവര്‍ത്തിക്കില്ലെന്നായിരുന്നു മറുപടി. അതേസമയം കവറിനൊപ്പം ലഭിച്ച പാസ്പോര്‍ട്ട് എന്തു ചെയ്യണമെന്ന് മാത്രം അവര്‍ പറഞ്ഞില്ല. തൃശൂര്‍ സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടെ പാസ്പോര്‍ട്ടാണ് കവറിനൊപ്പം ഉണ്ടായിരുന്നത്.
Also Read-എല്ലാം കിട്ടിബോധിച്ചു; ഓര്‍ഡര്‍ ചെയ്തത് ഐ ഫോൺ: കിട്ടിയത് നിര്മ്മാ സോപ്പ്
പാസ്പോര്ട്ടില് കോണ്ടാക്ട് നമ്പര്‍ ഇല്ലാത്തതിനാല്‍ അവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഉടന്‍ തന്നെ പാസ്പോര്‍ട്ടിലെ അഡ്രസില്‍ അയച്ചുനല്‍കാനാണ് മിഥുന്റെ തീരുമാനം.
Five Rupees | അഞ്ച് രൂപ കയ്യിലുണ്ടോ? എങ്കിൽ അഞ്ച് ലക്ഷം രൂപ നേടാം
ഒന്നും ചെയ്യാതെ വീട്ടിലിരുന്ന് നല്ല തുക സമ്പാദിക്കണമെങ്കിൽ നിങ്ങൾക്കൊരു സുവർണാവസരമുണ്ട്. അഞ്ച് രൂപ നാണയത്തിന് (Five Rupee coin) പകരം അഞ്ച് ലക്ഷം രൂപ (Five Lakh Rupee) വരെ സമ്പാദിക്കാൻ നിങ്ങൾക്ക് ഇപ്പോൾ അവസരമുണ്ടെന്ന് അറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും, അല്ലേ.
ഒരു നാണയത്തിന് പകരമായി ലക്ഷക്കണക്കിന് രൂപ ലഭിക്കുമെന്ന വാർത്തകൾ നിങ്ങൾ പലപ്പോഴും വായിച്ചിട്ടുണ്ടാകും. ഈ അപൂർവ നാണയങ്ങൾക്ക് ആരാണ് പണം നൽകുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പഴയതും അപൂർവവുമായ നാണയങ്ങളും നോട്ടുകളും ശേഖരിക്കാൻ ഇഷ്ടപ്പെടുന്ന ചിലരുണ്ട്. പുരാതന വസ്തുക്കൾ സ്വന്തമാക്കാൻ വൻ തുക നൽകാനും ഇത്തരക്കാർ മടിക്കാറില്ല. പഴയതും അപൂർവവുമായ നാണയങ്ങൾ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, അതിന് പകരമായി നിങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ ലഭിക്കും.
യഥാർത്ഥത്തിൽ, ഈ അഞ്ച് രൂപ നാണയം ഒരു സാധാരണ അഞ്ച് രൂപ നാണയമല്ല. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ 70-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ അപൂർവ അഞ്ച് രൂപ നാണയം പുറത്തിറക്കിയത്. നിങ്ങൾക്ക് ഈ നാണയം ഓൺലൈൻ ലേലത്തിൽ വയ്ക്കുകയും നല്ല തുക നേടുകയും ചെയ്യാം.
അപൂർവമായ അഞ്ച് രൂപ നാണയം ഓൺലൈനിൽ എങ്ങനെ ലേലം ചെയ്യാമെന്ന് ഇതാ:
- Quikr.com-ൽ ലോഗിൻ ചെയ്യുക
- ആളുകൾ ഈ പ്ലാറ്റ്ഫോമിൽ അപൂർവ നാണയം വാങ്ങാൻ നല്ല തുക നൽകുന്നു.
- Quikr-ൽ ഒരു വിൽപ്പനക്കാരനായി സ്വയം രജിസ്റ്റർ ചെയ്യുക.
- നാണയത്തിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്ത് അപ്ലോഡ് ചെയ്യുക.
- നിങ്ങളുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്യുക
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.