കൊല്‍ക്കത്ത: ഓൺലൈൻ ഷോപ്പിങ്ങിലൂടെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വാങ്ങാൻ തീരുമാനിച്ചപ്പോൾ ഇങ്ങനെയൊരു പണി കിട്ടുമെന്ന് കൊൽക്കത്തക്കാരൻ സുതീർഥ ദാസ് സ്വപ്നത്തിൽപ്പോലും കരുതിയിട്ടുണ്ടാവില്ല. ആമസോൺ മുഖേന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓർഡർ ചെയ്ത സുതീർഥ ദാസിന് ലഭിച്ചത് ഭഗവദ് ഗീതയാണെന്ന് മാത്രം.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സുതീര്‍ഥ ദാസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ സ്ഥിരീകരിച്ചതായും ഡെലിവറിക്കായി പുറപ്പെട്ടതായുമുള്ള സന്ദേശം തൊട്ടടുത്ത ദിവസം തന്നെ ലഭിച്ചു. എന്നാൽ ശനിയാഴ്ചയോടെ ദാസിന് ഒരു ഫോൺ കോൾ ലഭിച്ചു. പുസ്തകം മാറി അയച്ചതായും ഓര്‍ഡര്‍ റദ്ദാക്കാനുമായിരുന്നു നിര്‍ദേശം. എന്നാല്‍ ആമസോൺ അക്കൌണ്ടിൽ പ്രവേശിപ്പിച്ച് ഓർഡർ റദ്ദാക്കാൻ നോക്കിയെങ്കിലും അത് സാധിച്ചിരുന്നില്ല.
അധികംവൈകാതെ പാഴ്സൽ വീട്ടിലെത്തി. പൊതി തുറന്നു നോക്കിയപ്പോഴാണ് സുതീർഥ ദാസ് ഞെട്ടിയത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പകരം ഭഗവദ് ഗീതയുടെ സംഗ്രഹരൂപമാണ് ലഭിച്ചത്. ഇക്കാര്യം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെയ്ക്കുകയും ചെയ്തു.
TRENDING:Sushant Singh Rajput Found Dead | സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യ; ഞെട്ടലിൽ ബോളിവുഡ് [NEWS]കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]
ഓൺലൈൻ ഷോപ്പിങ് സൈറ്റുകളെക്കുറിച്ച് മുമ്പും നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ഏറെ കൗതുകകരമായി. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പകരം ഭഗവദ് ഗീത നൽകിയത് സമൂഹമാധ്യങ്ങളിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amazon, Bhagavad gita, Communist manifesto, Flipkart, Karl Marx, Online shopping