നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ട്രെയിന്‍ തട്ടി ആമസോണ്‍ ഡെലിവറി വാന്‍ രണ്ടായി പിളര്‍ന്നു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

  ട്രെയിന്‍ തട്ടി ആമസോണ്‍ ഡെലിവറി വാന്‍ രണ്ടായി പിളര്‍ന്നു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

  തന്റെ 33 –ാം ജമ്മദിനത്തില്‍ വലിയയോരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ് ഡ്രൈവര്‍ അലക്‌സാണ്ടര്‍

  • Share this:
   റെയില്‍വേ ലൈനില്‍ കുടുങ്ങ ആമസോണ്‍ ഡെലിവറി വാനില്‍ ട്രെയിന്‍ ഇടിച്ച് വാന്‍ രണ്ടായി പിളര്‍ന്നു. വാനില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി.

   അമേരിക്കയിലെ മില്‍വൗക്കീലാണ് അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തില്‍ ട്രക്കക്ക് രണ്ടായി മുറിഞ്ഞു എങ്കിലും തന്റെ 33 –ാം ജമ്മദിനത്തില്‍ വലിയയോരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ് ഡ്രൈവര്‍ അലക്‌സാണ്ടര്‍.

   ട്രെയിന്‍ വരുന്നത് അറിയാതെയാണ് പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ട്രെയിന്‍ പെട്ടന്ന് വന്നപ്പോള്‍ വാഹനം ഓടിച്ച് പോകാന്‍ ശ്രമിച്ചു എന്നാല്‍ നടന്നില്ലെന്നും അലക്‌സാണ്ടര്‍ പറഞ്ഞു.

   എങ്ങിനെയാണ് താന്‍ ഈ അപകടത്തില്‍ നിന്ന രക്ഷപ്പെട്ടതെന്ന് അറിയില്ല, തനിക്ക് ഇപ്പോഴും രക്ഷപ്പെട്ടതായി വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

   Christmas Island | വഴി നിറയെ ഞണ്ടുകൾ; ക്രിസ്മസ് ദ്വീപിൽ ലോക്ക്ഡൗൺ!

   ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ഞണ്ടുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എവിടെ നോക്കിയാലും ഞണ്ടുകൾ മാത്രം, അക്ഷരാർത്ഥത്തിൽ ഞണ്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ദ്വീപ് മുഴുവനും. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലാണ് ഈ അപൂർവ്വ പ്രതിഭാസം. എല്ലാ വർഷവും നടക്കാറുള്ള ഞണ്ടുകൾ കാട്ടിൽ നിന്നും കടൽ തീരത്തേക്ക് നടത്തുന്ന കൂട്ട പാലായനമാണ് ക്രിസ്മസ് ദ്വീപില്‍ നടക്കുന്നത്. നൂറും ആയിരവുമല്ല, അഞ്ച് കോടി ചുവന്ന ഞണ്ടുകളാണ് തീരത്തേക്ക് പാലായനം ചെയ്യുന്നത്. പ്രപഞ്ചത്തിലെ ജീവികൾക്കിടയിലുള്ള ഏറ്റവും വലിയ പാലായനമാണ് ഇതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ദ്വീപിലെ നിരത്തുകൾ ഞണ്ടുകൾ കീഴടക്കിയതോടെ ചില സ്ഥലങ്ങളിൽ റോഡുകൾ അടക്കുകയും ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

   സർവം ഞണ്ട് മയം

   ഓരോ വർഷവും 50 ദശലക്ഷം ചുവന്ന ഞണ്ടുകളാണ് കടൽ ലക്ഷ്യമാക്കി സഞ്ചരിക്കുന്നത് എന്നാണ് കണക്കുകൾ പറയുന്നത്. 'ക്രിസ്മസ് ദ്വീപിലെ ചുവന്ന ഞണ്ടുകളുടെ പാലായനം പൂർണ തോതിലെത്തിയാൽ, എല്ലായിടത്തും ഞണ്ടുകളായിരിക്കും. വീടിന്റെയും ഓഫീസിന്റെയും വാതിലിൽ വരെ.' പരിസ്ഥിതി സംഘടനയായ പാർക്ക്‌സ് ഓസ്‌ട്രേലിയയുടെ വക്താവ് പറഞ്ഞു.

   വർഷാവർഷമുള്ള സംഭവമായതിനാൽ കടലിലേക്ക് നീങ്ങുന്ന ഞണ്ടുകൾക്ക് വേണ്ടി ദ്വീപ് അധികൃതർ പ്രത്യേക പാതകളും റോഡ് മുറിച്ചു കടക്കാൻ തൂക്കുപാലവും നിർമിച്ചിട്ടുണ്ട്. ഈ അപൂർവ്വ പ്രതിഭാസത്തിന് സാക്ഷികളാകാൻ ലോകത്തുടനീളമുള്ള സഞ്ചാരികൾ ഈ മാസങ്ങളിൽ ദ്വീപിലെത്താറുമുണ്ട്.

   യാത്ര വെറുതെയല്ല

   ഞണ്ടുകളുടെ ഈ പാലായനത്തിൽ ആൺ ഞണ്ടുകളാണ് തീരത്ത് ആദ്യമായി എത്തുക. പിന്നാലെ പെൺ ഞണ്ടുകളും. തീരത്ത് ആദ്യമെത്തുന്ന ആൺ ഞണ്ടുകൾ മാളങ്ങൾ ഒരുക്കും. പിന്നീട് തീരത്തെത്തുന്ന പെൺ ഞണ്ടുകൾക്കൊപ്പം മാളങ്ങളിലോ അതിനടുത്തോ വച്ച് ഇവ ഇണ ചേരും. ഇണ ചേരാന്‍ മാത്രമാണ് അവര്‍ തീരത്തെത്തുന്നത് എന്നാണ് ഏറെ കൗതുകകരം.

   ഇണചേരൽ കഴിഞ്ഞാൽ ആൺ ഞണ്ടുകൾ തിരികെ മടങ്ങും. പെൺ ഞണ്ടുകൾ രണ്ടാഴ്ച കൂടി മാളങ്ങളിൽ തുടരും. ഈ കാലയളവിൽ അവ മുട്ടയിടുകയും അടയിരിക്കുകയും ചെയ്യുന്നു. അടയിരിക്കൽ കാലം തീരുമ്പോഴേക്കും വേലിയേറ്റമാകും. വേലിയേറ്റത്തിൽ പെൺ ഞണ്ടുകൾ മുട്ടകൾ സമുദ്രത്തിലേക്ക് ഒഴുക്കിവിടുന്നു. ഇതോടെ പെൺ ഞണ്ടുകളും തിരികെ കാട്ടിലേക്ക് മടങ്ങും. കടലിൽ എത്തുന്ന മുട്ടകൾ മൂന്ന് - നാല് ആഴ്ച പ്രായമാകുമ്പോൾ വിരിയും.

   വിരിഞ്ഞ കുഞ്ഞുങ്ങളുടെ പുറന്തോടിന് ബലം വയ്ക്കാൻ കുറച്ചു ദിവസങ്ങളെടുക്കും. ശരീരം പുഷ്ടിവയ്ക്കുന്നതോടെ ഇവയും കാട്ടിലേക്ക് യാത്രയാകും. ആദ്യത്തെ മൂന്നു വർഷം ഇവ കരിങ്കല്ലുകൾക്കിടയിലും താഴെ വീണ മരത്തടികൾക്കുമിടയിലാണ് ജീവിക്കുക. നാല്-അഞ്ചു വർഷം കൊണ്ടാണ് ഇവ ലൈംഗിക വളർച്ച പ്രാപിക്കുന്നത്. ഇതോടെ ഇവയും വാർഷിക പാലായനത്തിന്റെ ഭാഗമാകും.

   സമുദ്രത്തിലേക്കുള്ള അവയുടെ യാത്രയിലുമുണ്ട് കൗതുകങ്ങൾ. സാധാരണ ഗതിയിൽ ഇലകളും പഴങ്ങളും പൂക്കളും ഭക്ഷിക്കുന്ന ഞണ്ടുകൾ യാത്രയ്ക്കിടെ സ്വന്തം കൂട്ടത്തിലുള്ള ഞണ്ടിൻ കുഞ്ഞുകളെയാണ് ഭക്ഷണമാക്കുക. അതുകൊണ്ട് തന്നെ കട്ടിൽ നിന്നും പുറപ്പെടുന്ന പല ചെറു ഞണ്ടുകളും കടലിലേക്ക് എത്താറില്ല എന്നത് സാരം.
   Published by:Jayashankar AV
   First published:
   )}