നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ആമസോൺ ഡെലിവറി വാഹനത്തിൽ നിന്നും ഹോട്ട് ലുക്കിലെ യുവതി പുറത്തേക്ക്; വീഡിയോ വൈറൽ

  Viral | ആമസോൺ ഡെലിവറി വാഹനത്തിൽ നിന്നും ഹോട്ട് ലുക്കിലെ യുവതി പുറത്തേക്ക്; വീഡിയോ വൈറൽ

  ആമസോൺ ഡെലിവറി വാഹനത്തിൽ നിന്നും യുവതി പുറത്തേക്ക്. വീഡിയോ വൈറൽ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ഡെലിവറി വാനിന്റെ (delivery van) ഉള്ളിൽ നിന്നും പുറത്തിറങ്ങുന്ന ഹോട്ട് ലുക്കിലെ സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ (viral video on social media) തുടർന്ന് ഫ്ലോറിഡയിലെ (Florida) ആമസോൺ (Amazon) ഡ്രൈവറെ ജോലിയിൽ നിന്ന് പുറത്താക്കി. റോഡിന് എതിർവശത്തുള്ള ഒരു ഹോട്ടലിൽ താമസിക്കുമ്പോൾ, ഒരു സ്ത്രീ വാഹനത്തിൽ നിന്നും ഇറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു വ്യക്തിയാണ് 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിച്ചത്.

   ഫ്‌ളോറിഡയിൽ റോഡിന് നടുവിൽ നിർത്തിയിട്ടിരിക്കുന്ന ആമസോൺ വാൻ വീഡിയോയിൽ കാണാം. സെക്കന്റുകൾക്ക് ശേഷം, കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ വാനിന്റെ പിൻവാതിലിൽ നിന്ന് ഇറങ്ങുന്നത് കാണാമായിരുന്നു, അതിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ഊഹാപോഹങ്ങൾ ഉയർത്തിയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വാനിൽ നിന്ന് സ്ത്രീ പുറത്തേക്ക് പോകുമ്പോൾ വാനിനുള്ളിലെ ഡെലിവറി ബോയ് വാതിൽ തുറന്ന് പിടിക്കുന്നതും കാണാം.

   വീഡിയോയോട് പ്രതികരിച്ച്, നിഗൂഢ സ്ത്രീയെക്കുറിച്ചും വാനിൽ നടന്ന സംഭവങ്ങളെക്കുറിച്ചും നെറ്റിസൺസ് കമന്റുകളുമായി രംഗത്തെത്തി.

   "അതുകൊണ്ടാണോ എന്റെ പാക്കേജുകൾ എപ്പോഴും വൈകുന്നത്?" ഒരാൾ എഴുതി. ‘അവർക്ക് പ്രൈം പ്ലസ് അംഗത്വം ഉണ്ടോ?’, മറ്റൊരാൾ കൂട്ടിച്ചേർത്തു. വീഡിയോ വൈറലായതിന് ശേഷം, അനധികൃത യാത്രക്കാരെ അവരുടെ ഡെലിവറി വാഹനങ്ങളിൽ പ്രവേശിക്കാൻ അനുവദിച്ചതിന്റെ പേരിൽ ആമസോൺ തൊഴിലാളിയെ പിരിച്ചുവിട്ടു. (വീഡിയോ ചുവടെ)   ഒക്‌ടോബർ 24-ന് @patrickhook01 എന്ന ഹാൻഡിലുള്ള ഒരു ടിക്‌ടോക്ക് ഉപയോക്താവ് സംഭവം ക്യാമറയിൽ പതിഞ്ഞ വീഡിയോ പങ്കിട്ടതോടെയാണ് വീഡിയോ ആദ്യമായി വെളിച്ചം കണ്ടത്. അതിനുശേഷം, വീഡിയോ ഒന്നിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കടന്ന് ഒടുവിൽ ആമസോണിന്റെ അഡ്മിനിസ്ട്രേഷനിൽ എത്തി. തൽഫലമായി, ജീവനക്കാരനെ കമ്പനിയിലെ ചുമതലകളിൽ നിന്ന് പിരിച്ചുവിട്ടു.

   “ഇത് ഞങ്ങളുടെ ഡെലിവറി പങ്കാളികൾക്കും അവരുടെ ഡ്രൈവർമാർക്കും ഏർപ്പെടുത്തിയിട്ടുള്ള നിലവാരത്തിനു യോജിക്കുന്നതല്ല. ഡെലിവറി വാനിലേക്ക് അനധികൃത വ്യക്തികളെ അനുവദിക്കുന്നത് നയ ലംഘനമായി കണക്കാക്കപ്പെടുന്നു. ഈ ഡ്രൈവർ ഇപ്പോൾ ഞങ്ങളോടൊപ്പമില്ല.” കമ്പനിയുടെ വക്താവ് മരിയ ബോഷെട്ടി ഫോക്സ് ന്യൂസിനോട് പറഞ്ഞു.

   Summary: A week ago, a TikTok video started getting a monumental number of views wherein an Amazon delivery van was seen parked at a street in Florida. Moments later, a woman could be seen getting out of the backdoor, sparking speculation over the internet about the nature of the meet
   Published by:user_57
   First published:
   )}