ഇന്റർഫേസ് /വാർത്ത /Buzz / മിന്ത്രയ്ക്കു പിന്നാലെ ലോഗോ മാറ്റി ആമസോണും; മുൻ ലോഗോയ്ക്ക് ഹിറ്റ്ലറുടെ മീശയുമായി ഉപമ

മിന്ത്രയ്ക്കു പിന്നാലെ ലോഗോ മാറ്റി ആമസോണും; മുൻ ലോഗോയ്ക്ക് ഹിറ്റ്ലറുടെ മീശയുമായി ഉപമ

മിന്ത്രയ്ക്കു പിന്നാലെ ലോഗോ മാറ്റി ആമസോണും; മുൻ ലോഗോയ്ക്ക് ഹിറ്റ്ലറുടെ മീശയുമായി ഉപമ

Amazon logo undergoes a change after earlier logo was compared to Hitler moustache | ആദ്യ ലോഗോയ്ക്ക് അഡോൾഫ് ഹിറ്റ്ലറുടെ മീശയുമായി സമാനത ഉണ്ടെന്ന നെറ്റിസൺസിന്റെ ആരോപണത്തെ തുടർന്നാണ് മാറ്റം

  • Share this:

വളരെയധികം ചർച്ച ചെയ്യപ്പെട്ട മിന്ത്രയുടെ ലോഗോ മാറ്റത്തിന് ശേഷം ലോഗോ മാറ്റി ആമസോൺ. മൊബൈൽ ആപ്പിന്റെ ഐക്കണിലാണ് ആമസോൺ ചെറിയ മാറ്റം വരുത്തിയത്. ആദ്യ ലോഗോയ്ക്ക് അഡോൾഫ് ഹിറ്റ്ലറുടെ മീശയുമായി സമാനത ഉണ്ടെന്ന നെറ്റിസൺസിന്റെ ആരോപണത്തെ തുടർന്നാണ് മാറ്റം.

ജനുവരിയുടെ തുടക്കത്തിലാണ് ഷോപ്പിംഗ് കാർട്ടിന്റെ രൂപമുള്ള ലോഗോയ്ക്ക് പകരം മറ്റൊരു ലോഗോ ആമസോൺ അവതരിപ്പിച്ചത്. പുഞ്ചിരിയുമായി സമാനതകളുള്ള ലോഗോയാണ് പുതിയതായി അവതരിപ്പിച്ചത്.

ഈ ലോഗോ വൈറലായി മാറിയതും ഇതിനു അഡോൾഫ് ഹിറ്റ്ലറുടെ മീശയുമായി സമാനതയുണ്ട് എന്നായി ആരോപണം. അധികം വൈകാതെ തന്നെ ആമസോൺ പുതിയ ലോഗോ അവതരിപ്പിച്ചു.

നിലവിലെ ലോഗോയ്ക്ക് ഒരു അരികിൽ നിന്നും തുറക്കാൻ കഴിയുന്ന സെല്ലോ ടേപ്പിന്റെ രൂപമാണുള്ളത്.

ഏതാണ്ട് അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആമസോണിന്റെ ലോഗോ മാറ്റമാണിത്.

മിന്ത്ര ലോഗോ മാറ്റവും സോഷ്യൽ മീഡിയയിലെ ചർച്ചയും

ക്‌ളാസിൽ ഇരിക്കുമ്പോൾ 'ആ ബ്രാക്കറ്റിൽ എന്താടാ' എന്ന് ചോദിച്ച് സഹപാഠിയായ പെൺകുട്ടിയുടെ മുഖത്തേക്ക് വികൃത ഭാവനയോടെ നോക്കുന്ന ക്ലാസ്സ്മേറ്റ്, റോഡിലെ അടിവസ്ത്രത്തിന്റെ പരസ്യ ബോർഡിന് താഴെ ബസ് കാത്തു നിൽക്കേണ്ടി വരുന്ന സ്ത്രീയ്ക്ക് മേൽ പതിക്കുന്ന ആൺനോട്ടങ്ങൾ, എന്തിനേറെ പറയണം, വഴിയരികിൽ ഒരു നേന്ത്രപ്പഴം വാങ്ങി കഴിക്കാൻ പോലും സ്ത്രീകൾ മടിക്കുന്നു. അങ്ങനെയിരിക്കെയാണ് പ്രമുഖ ഫാഷൻ ബ്രാൻഡായ മിന്ത്രയുടെ ലോഗോയിൽ സ്ത്രീവിരുദ്ധമായ തരത്തിൽ അശ്ലീലം എന്ന പരാതി ഉണ്ടായി, ശേഷം ബ്രാൻഡിന് അവരുടെ ലോഗോ തന്നെ മാറ്റേണ്ടി വന്നത്.

പക്ഷെ മേൽപ്പറഞ്ഞ സാഹചര്യങ്ങൾ ഒന്നുമില്ലായിരുന്നു ഇവിടെ. സ്ത്രീകളോ, അവർ ഉപയോഗിക്കുന്ന വസ്തുക്കളുമായോ പ്രത്യക്ഷത്തിൽ ഒരു ബന്ധവും ആർക്കും ഈ ലോഗോയിൽ വർഷങ്ങളായി ഉയർത്തിക്കാട്ടാൻ തോന്നിയില്ല. ബ്രാൻഡിന്റെ പേരിലെ ആദ്യ അക്ഷരമായ M ആണ് ഈ ലോഗോ. വർഷങ്ങളായി ആർക്കും അരോചകമായോ, ലിംഗ വിവേചനമുള്ളതായോ തോന്നാത്ത ലോഗോ പൊടുന്നനെ ഒരാളുടെ പരാതിയിൽ മാറിമറിഞ്ഞിരിക്കുന്നു. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയും ട്രോൾ ലോകവും ചൂടുപിടിച്ച ചർച്ചയിലായി.

പെട്ടെന്ന് ശ്രദ്ധ ക്ഷണിക്കുന്നതായി ഒന്നും തന്നെ പഴയ ലോഗോയിൽ ഇല്ല എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. അങ്ങനെയെങ്കിൽ സമാന അക്ഷരം ഉപയോഗിച്ച ജി-മെയിൽ, മിൽമ, ബൈജൂസ്‌ തുടങ്ങിയ ബ്രാൻഡുകൾ മാറണമോ എന്നാണ് ഇവർ ഒരേസ്വരത്തിൽ ചോദിക്കുന്ന ചോദ്യം. ഇത്തരം സംഭവങ്ങൾ കൂടുതൽ ഒളിഞ്ഞുനോട്ടങ്ങൾക്കു വഴിയൊരുക്കുമോ എന്നും ചോദ്യമുയർന്നു.

Summary: Amazon has sneakily rolled out a small change in its mobile app icon after users found an uncanny similarity between the app’s former logo and Adolf Hitler. Earlier, Myntra has rebranded their logo after a female activist raised objectionable resemblance to female body

First published:

Tags: Amazon