ഇന്റർഫേസ് /വാർത്ത /Buzz / Sushant Singh Rajput| സുശാന്തായി പാക് നടൻ; ജീവിതകഥ ആമസോൺ പ്രൈമിൽ? വാസ്തവമെന്ത്?

Sushant Singh Rajput| സുശാന്തായി പാക് നടൻ; ജീവിതകഥ ആമസോൺ പ്രൈമിൽ? വാസ്തവമെന്ത്?

Image: Hasan Khan/Instagram

Image: Hasan Khan/Instagram

ഇതുസംബന്ധിച്ച് ഹസൻ ഖാൻ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റും ഇട്ടിരുന്നു.

  • Share this:

സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിത കഥ ആമസോൺ പ്രൈമിലൂടെ എത്തുന്നോ? പാക്കിസ്ഥാൻ നടൻ ഹസൻ ഖാൻ സുശാന്ത് സിങ് രജ്പുത്തായി വേഷമിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ സിനിമയായി എത്തുന്നു എന്നായിരുന്നു വാർത്തകൾ.

ഇതുസംബന്ധിച്ച് ഹസൻ ഖാൻ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റും ഇട്ടിരുന്നു. തന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒരു വേഷം ചെയ്യാൻ അവസരം ലഭിച്ചിരിക്കുകയാണ്. സുശാന്ത് സിങ്ങായി ഇന്ത്യൻ വെബ്ബിൽ എത്തും എന്നായിരുന്നു ഹസ്സൻ ഖാന്റെ പോസ്റ്റ്.

ഏത് ഒടിടി പ്ലാറ്റ്ഫോം ആണെന്ന് ഹസൻ ഖാൻ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നില്ല. സുശാന്തിന്റേയും തന്റേയും ചിത്രങ്ങൾക്കൊപ്പമായിരുന്നു നടന്റെ പോസ്റ്റ്.

ആമസോൺ പ്രൈമിലാണ് ഹസ്സൻ ഖാൻ സുശാന്ത് സിങ്ങായി എത്തുന്നത് എന്നായിരുന്നു ഇതിന് പിന്നാലെ വാർത്തകൾ പ്രചരിച്ചത്. ഇതോടെ ആമസോൺ പ്രൈം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.


ഹസ്സൻ ഖാനുമായോ മറ്റേതെങ്കിലും താരങ്ങളുമായോ ഇത്തരമൊരു പ്രൊജക്ട് ചെയ്യുന്നില്ലെന്നാണ് ആമസോൺ പ്രൈം വ്യക്തമാക്കിയിരിക്കുന്നത്.

ജൂൺ 14 നാണ് സുശാന്ത് സിങ് രജ്പുത്തിനെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഇന്നലെയാണ് സിബിഐക്ക് നൽകി കോടതി ഉത്തരവ് വന്നത്. കേസിൽ ആരോപണവിധേയയാ റിയാ ചക്രബർത്തി നൽകിയ ഒരു ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണായക ഉത്തരവ്.

സുശാന്തിന‍്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും സംശയങ്ങളും നിലനിൽക്കേ അദ്ദേഹത്തിന്റെ ജീവിതകഥ സിനിമയാകുന്നു എന്ന ചർച്ചകളും ഉണ്ടായിരുന്നു.

സുശാന്തിന്‍റെ കാമുകിയായ റിയാ ചക്രബർത്തിയെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു കുടുംബത്തിന്‍റെ പരാതി. വിശ്വാസ വഞ്ചന, പണത്തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾ റിയക്കെതിരെ ഉന്നയിച്ച കുടുംബം ഇവർക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സുശാന്തിന്‍റെ ജന്മനാടായ ബീഹാറിലായിരുന്നു കുടുംബം പരാതി നൽകിയത്. എന്നാൽ ബീഹാറിൽ നിന്നും കേസ് മുബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് റിയ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ വാദം കേൾക്കവെയാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്.

First published:

Tags: Amazon Prime, Sushant Singh Rajput death, Sushant Singh Rajputs