• HOME
  • »
  • NEWS
  • »
  • buzz
  • »
  • Amazon | ഒരു ബക്കറ്റിന് ആമസോണിൽ 26000 രൂപ; വെള്ളം വീഞ്ഞാക്കാൻ കഴിവുണ്ടെന്ന് ട്വിറ്റർ ലോകം

Amazon | ഒരു ബക്കറ്റിന് ആമസോണിൽ 26000 രൂപ; വെള്ളം വീഞ്ഞാക്കാൻ കഴിവുണ്ടെന്ന് ട്വിറ്റർ ലോകം

ഏതായാലും ബക്കറ്റിൻെറ വിലയുടെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ വൈറലാണ്. എന്ത് കൊണ്ടായിരിക്കും ഈ ബക്കറ്റിന് ഇത്രയും വില വന്നത് എന്നതുമായി ബന്ധപ്പെട്ട് ഗംഭീര ചർച്ചയും നടക്കുന്നുണ്ട്.

(Photo: @vivekraju93/Twitter)

(Photo: @vivekraju93/Twitter)

  • Share this:
    നിങ്ങൾ സാധാരണ വീട്ടിൽ വാങ്ങിക്കാറുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റിന് എത്ര വിലയുണ്ടാവും? ആമസോണിൽ (Amazon) ഒരു പ്ലാസ്റ്റിക് ബക്കറ്റിന് (Plastic Bucket) വിലയിട്ടിരിക്കുന്നത് എത്രയെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും. ആയിരവും പതിനായിരവുമൊക്കെ കടന്ന് 25,999 രൂപയാണ് ബക്കറ്റിന് വില നൽകിയിരിക്കുന്നത്. വിചിത്രമായ ഈ വിലയുടെ കാര്യത്തിൽ ട്വിറ്ററിൽ കാര്യമായ ചർച്ച നടക്കുകയാണ്. ബക്കറ്റ് വളരെ സാധാരണ പ്ലാസ്റ്റിക് ബക്കറ്റാണ്. അതിന് പ്രത്യേകമായ ഗുണങ്ങളൊന്നും തന്നെയില്ല. മനുഷ്യനോ മെഷീനോ അബദ്ധം സംഭവിച്ചതാണെന്ന കാര്യത്തിൽ സംശയമില്ല. ഏതായാലും ബക്കറ്റിൻെറ വിലയുടെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ വൈറലാണ്. എന്ത് കൊണ്ടായിരിക്കും ഈ ബക്കറ്റിന് ഇത്രയും വില വന്നത് എന്നതുമായി ബന്ധപ്പെട്ട് ഗംഭീര ചർച്ചയും നടക്കുന്നുണ്ട്.

    “ആമസോണിൽ ഇപ്പോഴാണിത് കണ്ടത്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല,” എന്ന ക്യാപ്ഷനുമായാണ് ഒരാൾ ആദ്യം ബക്കറ്റിൻെറ ചിത്രം പങ്കുവച്ചത്. നിരവധി പേർ വിവേക് രാജു എന്ന പ്രൊഫൈലിൽ നിന്നുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.


    ഓരോരുത്തരും തങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളുമാണ് പങ്കുവെക്കുന്നത്. വിലക്കയറ്റം ഇങ്ങനെ മുന്നോട്ട് പോവുകയാണെങ്കിൽ ഇത് യാഥാർഥ്യമാവുമെന്ന കാര്യത്തിൽ വലിയ സംശയം വേണ്ടെന്നാണ് ഒരാളുടെ കമൻറ്. സംഭവം എന്തായാലും രസകരമായിട്ടുണ്ടെന്നും പലരും പറയുന്നു.


    ബക്കറ്റിൻെറ ഗുണം എന്താണെന്ന് ഒരാൾ രസകരമായി വിശദീകരിക്കുന്നുണ്ട്. ഇത് എല്ലാ ദിവസവും നിങ്ങൾക്കായി ശുദ്ധമായ വെള്ളം സ്വയം നിറയ്ക്കുന്ന ബക്കറ്റാണെന്നാണ് വിശദീകരണം!


    ഏതായാലും ഇത്രയും പണം ഒരുമിച്ച് കൊടുത്ത് ബക്കറ്റ് വാങ്ങിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഇഎംഐ ഓപ്ഷൻ ഉണ്ടോയെന്ന് നോക്കട്ടെയെന്നാണ് മറ്റൊരാളുടെ കമൻറ്.


    “28 ശതമാനം ഡിസ്കൌണ്ടും നൽകിയിട്ടുണ്ട്. ഇതിലും മികച്ച ഡീൽ സ്വപ്നങ്ങളിൽ മാത്രം,” ഇങ്ങനെയാണ് മറ്റൊരാളുടെ രസകരമായ കമൻറ്.

    ഇത്രയും വിലപിടിപ്പുള്ള ബക്കറ്റ് ബാത്ത് റൂമിൽ വെക്കാൻ പറ്റുമോയെന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. നിലവിൽ ഈ ബക്കറ്റ് അൺഅവൈലബിൾ ആണെന്നും കണ്ടുപിടിച്ചിട്ടുണ്ട് ഒരു ട്വിറ്റർ യൂസർ. ഇത്രയും വിലയുള്ള ബക്കറ്റിന് ഒരു പ്രത്യേക കഴിവുണ്ടാവുമെന്ന് മറ്റൊരാൾ പറയുന്നു. അത് മറ്റൊന്നുമല്ല, ഇതിലൊഴിക്കുന്ന വെള്ളം വീഞ്ഞാക്കി മാറ്റുന്ന കഴിവാണ്!


    ഇത് സമൂഹത്തിൽ നിങ്ങളുടെ നിലയും വിലയും ഉയർത്തുമെന്നതിനാൽ ഒന്ന് വാങ്ങിനോക്കൂവെന്നാണ് ഒരാളുടെ ഉപദേശം. 25000 രൂപ വിലയുള്ള ബക്കറ്റ് ഉള്ളയാൾ നിങ്ങൾ മാത്രമായിരിക്കും. അതിനാൽ ഒന്ന് വാങ്ങിവെക്കുന്നത് നല്ലതാണ്. ഇത് വളരെ വ്യത്യസ്തമായ ഒരു കലാരൂപമാണെന്നും അദ്ദേഹം പറയുന്നു. ഇത് ഇഎംഐയിലും ലഭ്യമാണെന്ന് ഡിസ്ക്രിപ്ഷനിൽ പറയുന്നുണ്ടെന്നത് മറ്റൊരു രസകരമായ കാര്യം. 1224 രൂപ മുതൽ ഇഎംഐ അടച്ച് ബക്കറ്റ് സ്വന്തമാക്കാമെന്ന് രസകരമായി കമൻറ് ചെയ്യുന്നു ചിലർ.

    ഓൺലൈനിൽ ഇത്തരത്തിലുള്ള വില നൽകിയുള്ള പരസ്യങ്ങളൊന്നും പുതുമയല്ല. ചിലത് സാങ്കേതികപ്പിഴവുകൾ കൊണ്ട് സംഭവിക്കുന്നതാണ്. ആമസോണിന് ബക്കറ്റിൻെറ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാണ്. ഏതായാലും 26000 രൂപയുടെ ബക്കറ്റ് ആമസോൺ റിമൂവ് ചെയ്തിട്ടുണ്ട്.
    Published by:Naveen
    First published: