• HOME
  • »
  • NEWS
  • »
  • buzz
  • »
  • Marriages | അമേരിക്കയിൽ റെക്കോർഡ് വിവാഹങ്ങൾ; 38 വർഷത്തിന് ശേഷം 26 ലക്ഷം വിവാഹങ്ങൾക്ക് സാക്ഷിയാകാൻ ഒരുങ്ങി രാജ്യം

Marriages | അമേരിക്കയിൽ റെക്കോർഡ് വിവാഹങ്ങൾ; 38 വർഷത്തിന് ശേഷം 26 ലക്ഷം വിവാഹങ്ങൾക്ക് സാക്ഷിയാകാൻ ഒരുങ്ങി രാജ്യം

ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്ന വർഷം എന്ന 38 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് അമേരിക്ക ഈ വർഷം 26 ലക്ഷം വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്. 1984ലാണ് അവസാനമായി അമേരിക്കയിൽ 26 ലക്ഷം വിവാഹങ്ങൾ നടന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കഴിഞ്ഞ രണ്ട് വർഷമായി, കോവിഡ് -19 (Covid 19) മഹാമാരി (Pandemic) ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തെ പല വിധത്തിൽ തടസ്സപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ കാരണം പലരും വിവാഹങ്ങൾ (Marriages) വരെ മാറ്റിവച്ചു. പലരുടെയും വിവാഹങ്ങൾ മുടങ്ങി. കുടുംബത്തിനും (Family) സുഹൃത്തുക്കൾക്കുമൊപ്പം (Friends) വളരെ ഗംഭീരമായി വിവാഹം (Wedding) ആഘോഷിക്കുക എന്നത് പലർക്കും സ്വപ്നം മാത്രമായി മാറി.

    എന്നാൽ ഇപ്പോൾ കോവിഡ് സാഹചര്യങ്ങളിൽ ചില മാറ്റങ്ങൾ വന്നതോടെ വിവാഹിതരാകാൻ പോകുന്നവർ ആഡംബര ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്ന വർഷം എന്ന 38 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് അമേരിക്ക ഈ വർഷം 26 ലക്ഷം വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്. 1984ലാണ് അവസാനമായി അമേരിക്കയിൽ 26 ലക്ഷം വിവാഹങ്ങൾ നടന്നത്.

    സാധാരണ വാരാന്ത്യങ്ങളിലാണ് യുഎസിൽ വിവാഹങ്ങൾ നടക്കാറുള്ളതെങ്കിലും ഇത്തവണ മിക്ക വിവാഹ ചടങ്ങുകളും പ്രവൃത്തി ദിനങ്ങളിൽ തന്നെയാണ് നടക്കുക. ഒരു ഓൺലൈൻ വെഡ്ഡിംഗ് പ്ലാനർ കമ്പനി നടത്തിയ സർവേ പ്രകാരം, 3300 വിവാഹങ്ങളുടെ തീയതികൾ പരിശോധിച്ചപ്പോൾ പ്രവൃത്തി ദിവസങ്ങളിലെ വിവാഹങ്ങൾ 11 ശതമാനം വർദ്ധിച്ചതായി കണ്ടെത്തി. പ്രവൃത്തി ദിവസങ്ങളിൽ വിവാഹങ്ങൾ നടത്താൻ പലപ്പോഴും ആളുകൾ മടിക്കാറുണ്ട്.

    Also Read- Omelette Man of India | ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഓംലറ്റുമായി മലയാളി യുവാവ്; വില വെറും അഞ്ച് രൂപ

    ഇന്ത്യയിൽ കഴിഞ്ഞ വർഷം നവംബർ 14 നും ഡിസംബർ 13 നും ഇടയിൽ 25 ലക്ഷം വിവാഹങ്ങളാണ് നടന്നത്. വ്യാപാരി സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) പറയുന്നതനുസരിച്ച്, ഈ വിവാഹങ്ങൾ 3 ലക്ഷം കോടി രൂപയുടെ ബിസിനസ്സാണ് ഉണ്ടാക്കിയത്. ഈ 25 ലക്ഷം വിവാഹങ്ങളിൽ, ഏകദേശം 1.5 ലക്ഷം വിവാഹങ്ങൾ ഡൽഹിയിൽ നടന്നതായാണ് കണക്കുകൾ. ഇത് 50 കോടി രൂപയുടെ ബിസിനസ്സ് ആണ് സൃഷ്ടിച്ചത്.

    ചൈനയിൽ വിവാഹങ്ങൾ കുറയുന്നതായി അടിത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ കുത്തനെയുള്ള ഇടിവാണ് ചൈനയിൽ ഉണ്ടായിരിക്കുന്നത്. വിവാഹിതരായ ദമ്പതികളുടെ കുറവ് ചൈനയിലെ ജനന നിരക്കും ( birth rates) കുത്തനെ കുറിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് ആണ് ചൈനയിലെ ജനനനിരക്ക് എത്തിച്ചേർന്നിരിക്കുന്നത് എന്ന് എൻഡി ടിവി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019നെ അപേക്ഷിച്ച് 2020ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ ചൈനയിലെ വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണം 17.5 ശതമാനം കുറഞ്ഞു. തുടർച്ചയായ അഞ്ച് വർഷമായി ജിയാങ്‌സു പ്രവിശ്യയിലെ വിവാഹങ്ങളുടെ എണ്ണത്തിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2011-ൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങളുടെ 80 ശതമാനത്തിൽ താഴെ മാത്രമാണ് ഷെജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാങ്‌സൗ നഗരത്തിൽ 2021ൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ചൈന നടപ്പിലാക്കിയ കടുത്ത നടപടിയായ ഒറ്റക്കുട്ടി എന്ന നയവും വിവാഹം ചെയ്യുന്നവരുടെ എണ്ണത്തിലെ കുറവും ജനന നിരക്ക് കുറയാനുള്ള പ്രധാന കാരണമായി വിദഗ്ദർ ചൂണ്ടി കാട്ടുന്നു.
    Published by:Rajesh V
    First published: