• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇന്ത്യയിലെ കയറുകട്ടിലിന് അമേരിക്കയിൽ വില ഒരു ലക്ഷം രൂപ !

ഇന്ത്യയിലെ കയറുകട്ടിലിന് അമേരിക്കയിൽ വില ഒരു ലക്ഷം രൂപ !

നിരവധി ആളുകൾ ഇതിനകം തന്നെ ഈ ഉൽപ്പന്നം ഭീമമായ തുകയ്ക്ക് വാങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യം

 (Image: Etsy)

(Image: Etsy)

  • Share this:

    ഏത് ഉത്പന്നവും ഞെട്ടിക്കുന്ന വിലയ്ക്ക് വിൽക്കുന്ന അമേരിക്കയിലെ ഒരു ഇ കൊമേഴ്‌സ് കമ്പനിയാണ് ഇപ്പോൾ ഓൺലൈനിൽ ചർച്ച ആയിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ഗാർബേജ് ബാഗ് മുതൽ 66,000 രൂപയുടെ ‘ഫോൾഡിംഗ് ചെയർ ബാഗ്’ വരെയുള്ള ഉല്പന്നങ്ങൾ ഈ വെബ്‌സൈറ്റിൽ ഉണ്ട്. ഉല്പന്നങ്ങളുടെ വമ്പൻ വിലയെകുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുമ്പോൾ കമ്പനി അടുത്ത ഉല്പന്നവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. നമ്മുടെ നാട്ടിൻപുറങ്ങളിലും മറ്റും കാണാറുള്ള കയർ വരിഞ്ഞ തടി കട്ടിലാണ് പുതിയ ഉല്പന്നം. ഇതിന്റെ വില 1,12,213 രൂപയാണ്.

    അമേരിക്കൻ ഇ-കൊമേഴ്‌സ് കമ്പനിയായ Etsy Inc., ഈ പഞ്ചാബി മോഡൽ കട്ടിലിനെ “പരമ്പരാഗത ഇന്ത്യൻ കട്ടിൽ ” എന്ന പേരിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഉത്പന്നത്തെക്കുറിച്ചുള്ള വിശദീകരണത്തിൽ ഇന്ത്യയിലെ ഒരു കുടിൽ വ്യവസായ സംരംഭത്തിൽ നിന്നും കൈകൊണ്ട് നിർമ്മിച്ച കട്ടിൽ എന്നാണ് കൊടുത്തിരിക്കുന്നത്. കട്ടിലിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾ: മരം, ചണം കൊണ്ടുള്ള കയറുകൾ എന്നിവയാണ്. വീതി: 36 ഇഞ്ച്, ഉയരം: 72 ഇഞ്ച് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

    Also Read- ഫ്രൈഡ് ചിക്കന്റെ പരസ്യം; നടി രശ്മിക മന്ദാനക്കെതിരെ വിമർശനം ഉയരുന്നത് എന്തുകൊണ്ട്?

    നിരവധി ആളുകൾ ഇതിനകം തന്നെ ഈ ഉൽപ്പന്നം ഭീമമായ തുകയ്ക്ക് വാങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യം. ഇനി 4 കട്ടിലുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ഇതിൽ ഒരെണ്ണം ഇതിനകം തന്നെ ബുക്കിംഗിൽ ആണെന്നും വെബ്‌സൈറ്റിൽ പറയുന്നു.

    അതേസമയം ആഡംബര ബ്രാൻഡായ ബലെൻസിയാഗ നേരത്തെ മാലിന്യ സഞ്ചികൾ പോലെയുള്ള ഒരു പൗച്ച് പുറത്തിറക്കിയിരുന്നു. 1.4 ലക്ഷം രൂപയ്ക്കാണ് അത് വിറ്റത്. അതുണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ സാധാരണ മാലിന്യ സഞ്ചി ഉണ്ടാക്കാൻ ഉപയോഗിക്കാറുള്ള മെറ്റീരിയൽ അല്ല എന്ന് മനസിലാകും. പ്ലാസ്റ്റിക്കിനുപകരം ബലെൻസിയാഗ സോഫ്റ്റ് ലെതറാണ് ഉപയോഗിച്ചിരുന്നത്.

    Published by:Rajesh V
    First published: