• HOME
  • »
  • NEWS
  • »
  • buzz
  • »
  • Human urine | വിളവ് കൂട്ടാൻ മനുഷ്യന്റെ മൂത്രത്തിൽ നിന്നുള്ള വളം; പരീക്ഷണവുമായി അമേരിക്കൻ കമ്പനി

Human urine | വിളവ് കൂട്ടാൻ മനുഷ്യന്റെ മൂത്രത്തിൽ നിന്നുള്ള വളം; പരീക്ഷണവുമായി അമേരിക്കൻ കമ്പനി

മൂത്രത്തെ ദ്രാവക വളമാക്കി മാറ്റാനുള്ള സംവിധാനം തങ്ങൾ വികസിപ്പിച്ചതായി കമ്പനി പറഞ്ഞു.

  • Last Updated :
  • Share this:
    മനുഷ്യ വിസർജ്യംവളമാക്കി മാറ്റാനൊരുങ്ങുകയാണ് അമേരിക്കയിലെ ബ്രാറ്റിൽബോറോയിലുള്ള (Brattleboro) ഒരു കമ്പനി. ബ്രൈറ്റ് വാട്ടർ ടൂൾസ് (Brightwater Tools) എന്ന കമ്പനിയാണ് പരീക്ഷണത്തിനൊരുങ്ങുന്നത്. ഇവർക്ക് ഒരു മില്യൻ ഡോളർ ഫെഡറൽ ​ഗ്രാന്റും ലഭിച്ചിട്ടുണ്ട്.

    ടോയ്‍ലറ്റിൽ നിന്നും വരുന്ന മലിന ജലത്തിൽ നിന്നും മൂത്രം വേർതിരിക്കുന്ന സംവിധാനം ബ്രൈറ്റ് വാട്ടർ ടൂൾസിന്റെ ഭാ​ഗമായിരുന്ന റിച്ച് എർത്ത് ഇൻസ്റ്റിറ്റ്യൂട്ട് (Rich Earth Institute) എന്ന കമ്പനി 2019-ൽ വികസിപ്പിച്ചിരുന്നു. റിച്ച് എർത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വേർപെട്ടാണ് ബ്രൈറ്റ് വാട്ടർ ടൂൾസ് സ്ഥാപിക്കപ്പെട്ടത്. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന മൂത്രത്തെ ദ്രാവക വളമാക്കി (liquid fertilizer) മാറ്റാനുള്ള സംവിധാനം തങ്ങൾ വികസിപ്പിച്ചതായി ബ്രൈറ്റ്‍വാട്ടർ പത്രക്കുറിപ്പിൽ പറഞ്ഞു. വേർതിരിച്ചെടുക്കുന്ന മൂത്രം കാർഷിക ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കാമെന്ന് കമ്പനി വെബ്സൈറ്റിൽ പറയുന്നുണ്ട്.

    റിച്ച് എർത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിരിഞ്ഞ സമയത്താണ് ഈ പരീക്ഷണത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ ആരംഭിച്ചതെന്ന് ബ്രൈറ്റ്‌വാട്ടർ സിഇഒയും റിച്ച് എർത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനുമായ കിം നേസ് (Kim Nace) പറഞ്ഞു. പരീക്ഷണങ്ങൾക്ക് ധനസഹായം ലഭിച്ചെങ്കിലും മലിനജലത്തിൽ നിന്നും ഉണ്ടാക്കുന്ന വളം ആദ്യം എവിടെ പരീക്ഷിക്കുമെന്നതു സംബന്ധിച്ച തീരുമാനം ബ്രൈറ്റ്‍വാട്ടർ ഇതുവരെ എടുത്തിട്ടില്ല. ‍ട്രയലുകൾ നടത്താനുള്ള ധനസഹായത്തിന് കമ്പനി പുറത്തു നിന്നുള്ള നിക്ഷേപകരെ അന്വേഷിക്കുന്നുമുണ്ട്.

    Also Read-വയറു വേദന സഹിക്കാനാകാതെ ഡോക്ടറെ കണ്ടു; വൻകുടലിൽ ഏഴര ഇഞ്ച് നീളമുളള കുപ്പി

    ബ്രാറ്റിൽബോറോ സ്വദേശികളായ നേസും എബ്രഹാം നോ-ഹേസും ചേർന്ന് 2012ലാണ് റിച്ച് എർത്ത് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. മലിന ജലത്തിൽ നിന്നും മൂത്രം വേർതിരിക്കുന്ന സംവിധാനം വികസിപ്പിക്കാൻ 2019 ൽ നോൺ പ്രോഫിറ്റ് സംഘടനയായ റിച്ച് എർത്ത് ഇൻസ്റ്റിറ്റ്യൂട്ടിന് 240,000 ഡോളർ ​ഗ്രാന്റ് ലഭിച്ചിരുന്നു. കിം നേസ് ബ്രൈറ്റ് വാട്ടർ സ്ഥാപിച്ചതിനു ശേഷമാണ് ഇതിൽ നിന്നും വളം ഉണ്ടാക്കാനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചത്.

    അതേസമയം, ഇന്ത്യയിൽ ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിച്ചുള്ള സ്റ്റാർട്ടപ്പുകൾക്ക് കേന്ദ്രസർക്കാർ വൻ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. സംരംഭം തുടങ്ങുന്നതിനുള്ള ആകെ ചെലവിന്‍റെ 60 ശതമാനം സർക്കാർ വഹിക്കും. പശുക്കളുടെയും ക്ഷീരകർഷകരുടെയും ക്ഷേമം ഉദ്ദേശിച്ചുള്ള സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നവർക്കാണ് കേന്ദ്രസർക്കാർ സഹായം. ഒന്നാം മോദി സർക്കാർ ഫെബ്രുവരിയിൽ ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് പ്രകാരം സ്റ്റാർട്ടപ്പുകാരെ പ്രോൽസാഹിപ്പിക്കാൻ 500 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പശുക്കളുടെയും സംരക്ഷണത്തിനും ക്ഷീരകർഷകർക്കുമായി കൂടുതൽ പദ്ധതികൾ കേന്ദ്രം നടത്തി വരുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗുജറാത്തിൽ ചിലർ പശുവിനെ വളർത്തുന്നയിടങ്ങളിൽ പോയി ശരീരത്തിൽ ചാണകവും ഗോമൂത്രവും തേയ്ക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

    Also Read-Iguana | ഒരു നൂറ്റാണ്ട് മുമ്പ് അപ്രത്യക്ഷമായ ഇഗ്വാന ഗാലപഗോസ് ദ്വീപിൽ; പ്രത്യുത്പാദനം ആരംഭിച്ചു

    ഗോധൻ ന്യായ് യോജന (Godhan Nyay Yojana) പദ്ധതി പ്രകാരം ലിറ്ററിന് 4 രൂപയ്ക്ക് ഗോമൂത്രം വാങ്ങുമെന്ന് ഛത്തീസ്​ഗഢ് സർക്കാർ അറിയിച്ചിരുന്നു. ക്ഷീര കർഷകരുടെയും ജൈവ കർഷകരുടെയും വരുമാനം വർധിപ്പിക്കാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഗോധൻ ന്യായ് യോജന ആരംഭിച്ചത്.
    Published by:Jayesh Krishnan
    First published: