• HOME
  • »
  • NEWS
  • »
  • buzz
  • »
  • AMERICAN MAN EARNS 18 LAKH A MONTH BY POLISHING SHOES ON ROADSIDE JS

വരുമാനം പ്രതിമാസം 18 ലക്ഷം രൂപ; ജോലി റോഡരികിൽ ഷൂ പോളിഷിംഗ്

റോഡരികിൽ ഷൂ പോളിഷിംഗ് ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 18 ലക്ഷം രൂപയോളമാണ്.

News 18

News 18

  • Share this:
    കഠിനാധ്വാനം, ആത്മാര്‍ത്ഥത, അര്‍പ്പണബോധം എന്നിവയുണ്ടെങ്കില്‍ ആര്‍ക്കും തങ്ങളുടെ വിധി മാറ്റിയെഴുതാം. അഭിനിവേശമാണ് വിജയത്തിലേക്കുള്ള യാത്രയുടെ ആദ്യ പടി. അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹാട്ടണ്‍ സ്വദേശിയായ യുവാവിന്റെ ജീവിതം ഇതിന്റെ ഏറ്റവും പുതിയ തെളിവാണ്. റോഡരികില്‍ ഷൂ പോളിഷിംഗ് ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 18 ലക്ഷം രൂപയോളമാണ്.

    ഒരിക്കല്‍ ദരിദ്രവാസിയായിരുന്ന ഡോണ്‍ വാര്‍ഡ് റോഡ് സൈഡില്‍ ഷൂ പോളീഷ് ചെയ്ത് സമ്പാപാദിച്ചത് മില്യണ്‍ കണക്കിന് രൂപയാണ്. ഏറെ ജനപ്രിയയനായ ഇദ്ദേഹത്തിന്റെ അടുത്ത് ആളുകള്‍ വരിനിന്നാണ് ഷൂ പോളിഷ് ചെയ്യിക്കുന്നത്. ഏവരെയും അതിശയിപ്പിക്കുന്നതാണ് ഡോണ്‍ വാര്‍ഡിന്റെ ജീവിത വിജയ കഥ.

    ഒരിക്കല്‍ ഭക്ഷണം കഴിക്കാന്‍ പോലും പണം ഇല്ലായിരുന്ന ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ വരുമാനം പ്രതിമാസം 18 ലക്ഷം രൂപയോളമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഥവാ ഏകദേശം 60000 രൂപയാണ് വാര്‍ഡിന്റെ ഒരു ദിവസത്തെ സമ്പാപാദ്യം. ഷൂ പോളിഷ് ചെയ്ത് ഇത്രയധികം പണം കണ്ടെത്താന്‍ സാധിക്കുമോ എന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. എന്നാല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന പ്രത്യേക പ്രകൃതമാണ് വാര്‍ഡിന്റേത്. അദ്ദേഹത്തിന്റെ പ്രത്യേക രീതിയിലുള്ള ജോലി കണ്ടിട്ടാണ് ആളുകള്‍ അദ്ദേഹത്തെ തേടിയെത്തുന്നത്.

    ഷൂ പോളിഷ് ചെയ്യുമ്പോള്‍ ആളുകളെ രസിപ്പിക്കാന്‍ ഡോണ്‍ വാര്‍ഡ് തമാശ പറയാറുണ്ട്. പോളിഷ് ചെയ്യാത്ത ഷൂ ധരിച്ച് വഴിയിലൂടെ പോകുന്നവരെ അദ്ദേഹം പരിഹസിക്കും. പിന്നീട് അവരോട് തമാശ പറയും. ഈ രീതി അദ്ദേഹത്തിന് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കാന്‍ സഹായിച്ചു.

    ആദ്യം ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോയിലായിരുന്നു ഡോണ്‍ വാര്‍ഡിന്റെ ജോലി. എന്നാല്‍ വളരെ തുച്ഛമായ ശമ്പളമായിരുന്നു അദ്ദേഹത്തിന് അവിടെ നിന്ന് ലഭിച്ചിരുന്നത്. ഇതുകൊണ്ട് തന്നെ പലപ്പോഴും ഭക്ഷണം കളിക്കാനുള്ള പണം പോലും അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് അദ്ദേഹം ആ ജോലി രാജിവച്ച് റോഡരികില്‍ ഷൂ പോളിഷ് ചെയാന്‍ തുടങ്ങിയത്.

    ഡോണിന്റെ വിജയ കഥയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് അദ്ദേഹത്തിന്റെ ഒരു സുഹൃത്തും ഷൂ പോളീഷ് ചെയ്യുന്ന ജോലി തെരെഞ്ഞെടുത്തിട്ടുണ്ട്. വളരെ പ്രചോദനം നല്‍കുന്ന കഥയാണ് ഡോണിന്റേതെന്ന് ആളുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ആത്മാര്‍ത്ഥതയും, അഭിനിവേശവുമുണ്ടെങ്കില്‍ ആര്‍ക്കും വിജയം കണ്ടെത്താം എന്നതിന് തെളിവാണ് ഡോണിന്റെ ജീവിതം.

    ഷൂ പോളിഷിംഗ് പോലെയുള്ള ജോലി കാരണം പണം കണ്ടെത്താന്‍ കഴിയില്ല എന്ന പലരുടെയും ധാരണ കൂടിയാണ് ഡോണ്‍ പൊളിച്ചടിക്കിയിരിക്കുന്നത്. ആത്മാര്‍ത്ഥതയും കഠിധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കില്‍ ഏതു ജോലി ചെയ്തും പണം കണ്ടെത്താം. ഡോണിന്റെ ജീവിതമാണ് ഏറ്റവും വലിയ തെളിവ്.
    Published by:Jayashankar AV
    First published:
    )}