വിചിത്രമായ നിരവധി തൊഴിലുകളെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാം, പക്ഷേ മൃതദേഹങ്ങള്‍ക്ക് മേക്കപ്പ് ചെയ്യുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? മരിച്ചവര്‍ക്ക് മേക്കപ്പ് ചെയ്യുന്ന തന്റെ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കക്കാരിയായ ഒരു യുവതി. സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങള് ഉപയോഗിച്ച് മൃതദേഹങ്ങളുടെ മുഖം എങ്ങനെയാണ് മനോഹരമാക്കുന്നതെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഫോണ്‍ മോണിക് ഡെലവല്ലെ എന്ന സ്ത്രീയാണ് അടുത്തിടെ തന്റെ തൊഴില്‍ അനുഭവങ്ങള്‍ പങ്കുവച്ചത്.
പെന്‍സില്‍വാനിയ സ്വദേശിയായ ഫോണ്‍ ഇപ്പോള്‍ കാലിഫോര്‍ണിയയിലാണ് താമസിക്കുന്നത്. ഒരു സാധാരണ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹങ്ങളുടെ മേക്കപ്പിലേയ്ക്ക് നീങ്ങിയതായി ഫോണ്‍ പറയുന്നു. മരിച്ചവരെ മേക്കപ്പ് ചെയ്യുന്നത് ഒരു പുണ്യമാണെന്ന് ആളുകള്‍ കരുതുന്നതിനാല്‍ സമീപകാലത്ത് ഈ ജോലിയ്ക്കാരുടെ ആവശ്യം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഫോണ്‍ പറയുന്നു. ഒരു മരണ വീട്ടില്‍ നിന്ന് ആദ്യമായി ഇങ്ങനെ ഒരു ആവശ്യവുമായി കോള്‍ വന്നപ്പോള്‍ ഫോണിന് ഈ ജോലിയില്‍ ഏര്‍പ്പെട്ട മുന്‍പരിചയമൊന്നുമില്ലായിരുന്നു. ഇതിനായി പ്രത്യേക പരിശീലനവും നേടിയിട്ടില്ല.
സാധാരണ മേക്കപ്പ് മാത്രമല്ല മരിച്ചയാള്‍ക്ക് പുതിയ ഹെയര്‍സ്റ്റൈലും ഫോണ്‍ നല്‍കാറുണ്ട്. ചിലരെ അവരുടെ അവസാന യാത്രയ്ക്ക് ഒരുക്കുമ്പോള്‍ മാനിക്യൂറും മറ്റും ചെയ്യാറുണ്ട്. എന്നാല്‍ ചില ആളുകള്‍ ഇത് ഒരു വിചിത്രമായ ജോലിയായാണ് കാണുന്നതെന്നും ഇങ്ങനെ ഒരു ജോലിയെക്കുറിച്ച് പറയുമ്പോള്‍ പലര്‍ക്കും ഭയമാണെന്നും ഡെലവല്ലെ പറയുന്നു. മറ്റ് സേവനങ്ങളോടൊപ്പം പതിവ് മേക്കപ്പ് ഉള്‍പ്പെടുന്ന പാക്കേജുകള്‍ക്ക് വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. തന്റെ കഴിവുകള്‍ ഉപയോഗിച്ച് മരിച്ച വ്യക്തിയുടെ മുഖം സുന്ദരവും ശാന്തവുമാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ഫോണ്‍ കൂട്ടിച്ചേര്‍ത്തു.
പലര്‍ക്കും ഇത് നമ്മുടെ നാട്ടില്‍ നടക്കാത്ത കാര്യമായി തോന്നാമെങ്കിലും, 2018 ല്‍ നടി ശ്രീദേവി അന്തരിച്ചപ്പോള്‍ മൃതദേഹം ദിവസങ്ങളോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടും അവരുടെ മുഖത്തെ തിളക്കം പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് മുഖത്ത് മേക്കപ്പ് ചെയതതിനാലാണെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു.
നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള നിരവധി വിചിത്രമായ ജോലികള്‍ ഈ ലോകത്തുണ്ട്. ഇത്തരം ജോലികള്‍ക്ക് ലഭിക്കുന്ന ശമ്പളവും വളരെ ഉയര്‍ന്നതായിരിക്കും. കക്ഷത്തിന്റെ മണം പരിശോധിക്കുന്നതും വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണം രുചിച്ച് നോക്കുന്നതുമൊക്കെ ഇത്തരം ചില വിചിത്ര ജോലികളില്‍ ഉള്‍പ്പെടുന്നു.
''സിമുലേറ്റ് റൊമാന്‍സ്'' വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില ജാപ്പനീസ് വെബ്സൈറ്റുകളില്‍ വാടക ബോയ്ഫ്രണ്ട് അല്ലെങ്കില്‍ ഗേള്‍ഫ്രണ്ടിനെ ജോലിയ്ക്കായി തിരഞ്ഞെടുക്കാറുണ്ട്. ഉപഭോക്താവിന്റെ കാമുകനോ കാമുകിയോ ആയി അഭിനയിക്കുന്നതിനാണ് ജോലിക്കാര്‍ക്ക് ശമ്പളം ലഭിക്കുക. വാടകയ്ക്കെടുക്കുന്ന പങ്കാളികള്‍ക്കൊപ്പം കറങ്ങാന്‍ പോകുന്നതൊക്കെ ജോലിയുടെ ഭാഗമാണ്. ചെലവുകളെല്ലാം ക്ലയന്റ് തന്നെ വഹിക്കും.
വെറുതെ ഉറങ്ങി കിടന്നും നിങ്ങള്‍ക്ക് ശമ്പളം വാങ്ങാം. ഒരു പണിയും ചെയ്യാതെ ഉറങ്ങി ശമ്പളം വാങ്ങുക എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. ബെഡ്ഡുകള്‍ നിര്‍മ്മിക്കുന്ന ചില കമ്പനികളാണ് ഇത്തരത്തില്‍ ആളുകളെ ഉറങ്ങുന്നതിനായി ജോലിയ്ക്ക് എടുക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.