നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒരു വർഷം മുമ്പ് നദിയിൽ കളഞ്ഞുപോയ ഐഫോൺ കണ്ടെടുത്തു; ഇപ്പോഴും പെർഫെക്റ്റ്!

  ഒരു വർഷം മുമ്പ് നദിയിൽ കളഞ്ഞുപോയ ഐഫോൺ കണ്ടെടുത്തു; ഇപ്പോഴും പെർഫെക്റ്റ്!

  ഈ വീഡിയോ ഇതിനോടകം 40 ലക്ഷം പേർ കാണുകയും ആയിരകണക്കിന് പേർ ലൈക്ക് ചെയ്യുകയും ചെയ്തു

  • Share this:
   ഒരു വർഷം മുമ്പ് നദിയിൽ കളഞ്ഞുപോയ ഐഫോൺ കണ്ടെടുക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 15 മാസത്തിലേറെ നദിയുടെ ആഴങ്ങളിൽ കിടന്ന ഫോൺ ഇപ്പോൾ വീണ്ടെടുത്തപ്പോൾ അതിന്‍റെ പ്രവർത്തനക്ഷമതയിൽ ഒരു കുറവും ഉണ്ടായിട്ടില്ലെന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത്. അമേരിക്കക്കാരനായ മൈക്കൽ ബെന്നറ്റ് എന്നയാളാണ് ഈ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചത്. ഈ വീഡിയോ ഇതിനോടകം 40 ലക്ഷം പേർ കാണുകയും ആയിരകണക്കിന് പേർ ലൈക്ക് ചെയ്യുകയും ചെയ്തു.

   ദക്ഷിണ കാലിഫോർണിയയിലെ എഡിസ്റ്റോ നദിയിൽനിന്ന് മെറ്റൽ ഡിറ്റക്ടറിന്‍റെ സഹായത്തോടെയാണ് ഫോൺ കണ്ടെത്തിയത്. മൈക്കൽ ബെന്നറ്റ് തന്നെയാണ് നദിയിൽനിന്ന് ഫോൺ വീണ്ടെടുക്കുന്നത്. ചുറ്റും പായൽ മൂടിയ അവസ്ഥയിലായിരുന്നു ഫോൺ. വാട്ടർ പ്രൂഫ് സാങ്കേതികവിദ്യ ഉള്ളതിനാൽ ഫോണിനുള്ളിൽ വെള്ളം കയറുകയോ, അത് നശിക്കുകയോ ചെയ്തിരുന്നില്ല. ഫോൺ ചാർജ് ചെയ്തശേഷം സ്വിച്ച് ഓൺ ചെയ്തപ്പോൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു.

   ഫോണിന്‍റെ ഉടമസ്ഥയായ എറിക്കയ്ക്ക് മൈക്കൽ ബെന്നറ്റ് തിരികെ നൽകുകയും ചെയ്തു. 2018 ജൂൺ ഏഴിനാണ് ഫോൺ നദിക്കരയിൽവെച്ച് എറിക്കയുടെ കൈയിൽനിന്ന് നദിയിലേക്ക് വീഴുന്നത്. എറിക്കയുടെ ഫോൺ വീണ്ടെടുത്തതിന് പിന്നാലെ മറ്റൊരു മോഡലായ ഐഫോൺ 10ആറും നദിയിൽനിന്ന് ബെന്നറ്റ് വീണ്ടെടുത്തു ഉടമസ്ഥന് മടക്കിനൽകി.
   First published:
   )}