• HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘ഹലോ അമിതാഭ് ബച്ചൻ’; ആമസോൺ വോയ്‌സ് അലക്‌സയിലെ ആദ്യ ബോളിവുഡ് താരമായി ബിഗ് ബി

‘ഹലോ അമിതാഭ് ബച്ചൻ’; ആമസോൺ വോയ്‌സ് അലക്‌സയിലെ ആദ്യ ബോളിവുഡ് താരമായി ബിഗ് ബി

ഇതാദ്യമായാണ് ഇന്ത്യൻ അലക്സാ ഒരു ബോളിവുഡ് താരത്തിന്റെ ശബ്ദം സ്വീകരിക്കുന്നത്

Amitabh Bachchan

Amitabh Bachchan

  • News18
  • Last Updated :
  • Share this:
ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനുമായുള്ള സഹകരണം പ്രഖ്യാപിച്ച് ആമസോൺ അലക്സാ. ആമസോൺ അലക്സാ ടീം ബച്ചനുമായി ചേർന്ന് അദ്ദേഹത്തിന്റെ ശബ്ദം പകർത്താനും ഉപയോക്താക്കൾക്ക് ഒരു പുതിയ ശബ്ദ അനുഭവം നൽകാനും ശ്രമിക്കുമെന്ന് വോയ്‌സ് അലക്‌സ അധികൃതർ പറഞ്ഞു.

2021 മുതല്‍ അലക്സാ ഉപകരണങ്ങളില്‍ ബച്ചന്റെ ശബ്‌ദം ലഭ്യമാകുമെന്ന് ആമസോൺ വോയ്‌സ് അലക്‌സ കമ്പനി അറിയിച്ചു. തമാശകള്‍, കാലാവസ്ഥ, മോട്ടിവേഷൻ, ഉപദേശം എന്നിവയും ജനപ്രിയ ഓഫറുകളുമെല്ലാം ബച്ചന്റെ ശബ്ദത്തിൽ കേൾക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

'ബോളിവുഡുമായി വളർന്ന ഏതൊരു ഇന്ത്യക്കാരനും ബച്ചന്റെ ശബ്ദം തീർച്ചയായും അവിസ്മരണീയമാണ്. ഞങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തെ കൂടുതൽ ആനന്ദിപ്പിക്കുന്നതിനും ലളിതമാക്കുന്നതിനും ഈ കോമ്പിനേഷൻ മികച്ച പിച്ച് നൽകുന്നു', ആമസോൺ ഇന്ത്യ അലക്സാ കൺട്രി ലീഡർ പുനേഷ് കുമാർ പറഞ്ഞു.

യുഎസില്‍ സാമുവൽ എൽ ജാക്സനെപ്പോലുള്ള നിരവധി സെലിബ്രിറ്റികളുടെ ശബ്ദം അലക്സയ്ക്കായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതാദ്യമായാണ് ഇന്ത്യൻ അലക്സാ ഒരു ബോളിവുഡ് താരത്തിന്റെ ശബ്ദം സ്വീകരിക്കുന്നത്. അമിതാബ് ബച്ചന്റെ ശബ്ദത്തിൽ കാര്യങ്ങൾ അറിയാൻ അലക്‌സയുള്ള ഉപകരണത്തോട് 'അലക്സാ, സേ ഹലോ ടു അമിതാഭ് ബച്ചൻ' എന്ന് മാത്രം പറഞ്ഞാല്‍ മതി.
Published by:user_49
First published: