ഇന്റർഫേസ് /വാർത്ത /Buzz / Covid 19 | രോഗബാധിതനായ അമിതാഭ് ബച്ചന് ട്രോൾ; കയ്യടിച്ചാൽ വൈറസ് പ്രഭാവം കുറയുമെന്ന പഴയ ട്വീറ്റ് വൈറലാകുന്നു

Covid 19 | രോഗബാധിതനായ അമിതാഭ് ബച്ചന് ട്രോൾ; കയ്യടിച്ചാൽ വൈറസ് പ്രഭാവം കുറയുമെന്ന പഴയ ട്വീറ്റ് വൈറലാകുന്നു

Amitabh Bachchan

Amitabh Bachchan

പാത്രങ്ങൾ തമ്മിലടിക്കുകയോ കൈകൊട്ടുകയോ ചെയ്യുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന പ്രകമ്പനം മൂലം കൊറോണ വൈറസ് നശിപ്പിക്കപ്പെടുമെന്ന അമിതാഭ് ബച്ചന്‍റെ പഴയ ട്വീറ്റാണ് വൈറലാകുന്നത്

  • Share this:

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാഭിന് പുറമെ മകൻ അഭിഷേക് ബച്ചൻ, ഭാര്യ ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവരും കോവിഡ് പോസിറ്റീവായിരുന്നു. നിലവിൽ നാനവതി ആശുപത്രിയിൽ ഐസലേഷനിൽ തുടരുകയാണ് അമിതാഭ്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ബോളിവുഡ് ബിഗ് ബിയ്ക്ക് സുഖാശംസകള്‍ നേർന്നെത്തിയിരുന്നു.

എന്നാൽ സീനിയർ ബച്ചന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നെറ്റിസണ്‍സും സജീവമായിത്തുടങ്ങി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചൻ നേരത്തെ പങ്കുവച്ച ഒരു ട്വീറ്റാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഏറെ വിമർശനങ്ങൾക്ക് വഴിവച്ച ആ ട്വീറ്റ് ബച്ചൻ പിന്നീട് നീക്കം ചെയ്തുവെങ്കിലും സ്ക്രീൻ ഷോട്ടുകൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.

TRENDING:UAE Residency Permits| യുഎഇയിൽ കാലാവധി കഴിഞ്ഞ റസിഡൻസി പെർമിറ്റുകൾ പിഴകൂടാതെ പുതുക്കാം; മൂന്നുമാസം സമയം [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]Rajasthan Political Crisis | രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി; നിയമസഭാംഗങ്ങളുടെ യോഗത്തിൽ നിന്ന് സച്ചിൻ പൈലറ്റ് വിട്ടുനിൽക്കും [NEWS]

കോവിഡ് പോരാട്ടങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിലുള്ള ട്വീറ്റാണ് ഇപ്പോൾ വൈറലാകുന്നത്. മാർച്ച് 22നായിരുന്നു ജനതാ കർഫ്യു. അന്നേ ദിവസം വൈകിട്ട് അഞ്ച് മണിക്ക് വീടിന് പുറത്ത് നിന്ന് കയ്യടിക്കുകയോ പാത്രം കൊട്ടുകയോ ചെയ്ത് ആരോഗ്യപ്രവർത്തകർക്ക് ആദരം അറിയിക്കാൻ പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇതിനെ പിന്തുണച്ച ബിഗ് ബി പാത്രങ്ങൾ തമ്മിലടിക്കുകയോ കൈകൊട്ടുകയോ ചെയ്യുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന പ്രകമ്പനം മൂലം കൊറോണ വൈറസ് നശിപ്പിക്കപ്പെടുമെന്നായിരുന്നു ട്വീറ്റ് ചെയ്തത്.

യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത വാദങ്ങൾ ഉന്നയിക്കുന്നു എന്ന് വിമർശനം ഉയർന്നതോടെ ഈ ട്വീറ്റ് അദ്ദേഹം ഡിലീറ്റ് ചെയ്തിരുന്നു. എന്നാലിപ്പോൾ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആ ട്വീറ്റ് വൈറലാവുകയാണ്. 'നിങ്ങളുടെ ചികിത്സാ രീതി തന്നെ ശ്രമിക്കു' എന്നാണ് ഈ ട്വീറ്റ് പങ്കുവച്ച് ഒരാൾ കുറിച്ചത്.

First published:

Tags: Amitabh Bachchan, Covid 19