കഴിഞ്ഞ ദിവസമാണ് നടൻ ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് മകൾ പാപ്പുവിനെ കാണാൻ നടൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഇത് ആരാധകര്‍ ഏറ്റെടുത്തതോടെ സമൂഹ മാധ്യമങ്ങളിൽ അമൃത മകളെ ബാലയെ കാണിക്കുമോ എന്നുള്ള ചോദ്യമാണ് ഉയർന്നത്. എന്നാൽ ഇപ്പോഴിതാ ബാലയെ കാണാൻ ആശുപത്രിയിലേക്ക് ഓടിയെത്തിയിരിക്കുകയാണ് അമൃതയും മകള്‍ പാപ്പുവും. ഗോപി സുന്ദറിന്റെ ഇനിഷ്യേറ്റീവിലാണ് മകള്‍ പാപ്പുവിനെ ബാലയെ കാണിക്കാൻ കൊണ്ടുവന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസവും മോളി കണ്ണമാലിയും ബാലയും കൂടിയുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.