അന്തരിച്ച ഓടക്കുഴൽ കലാകാരനും ഗായകരായ അമൃതയുടെയും അഭിരാമിയുടെയും പിതാവുമായ പി.ആർ.സുരേഷിന്റെ മൃതദേഹം അലിയിപ്പിക്കുന്ന കാഴ്ച്. നെഞ്ചുപൊട്ടി കരയുന്ന ഭാര്യ ലൈലയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു. അച്ഛന്റെ ദേഹത്തു മാറി മാറി ചുംബിച്ചു പൊട്ടിക്കരഞ്ഞ അമൃതയും അഭിരാമിയും ചുറ്റുമുള്ളവരെയും കരയിപ്പിച്ചു.
Also read-അമൃത സുരേഷിന്റെ പിതാവും ഓടക്കുഴല്‍ കലാകാരനുമായ പിആര്‍ സുരേഷ് അന്തരിച്ചു
അമൃതയെ ചേർത്തുപിടിച്ച് ഭർത്താവും സംഗീതസംവിധായകനുമായ ഗോപി സുന്ദറും ഒപ്പമുണ്ടായിരുന്നു. മുത്തച്ഛന്റെ വിയോഗത്തിൽ വാവിട്ടു കരയുന്ന അമൃതയുടെ മകൾ പാപ്പു എന്ന അവന്തികയും നോവുന്ന കാഴ്ചയായി. സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പി.ആർ.സുരേഷ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.