ഇന്റർഫേസ് /വാർത്ത /Buzz / 'ജല്ലി ഗുഡ്' - ഓസ്കർ നോമിനേഷൻ നേടിയ 'ജല്ലിക്കട്ടി'ന് ആദരവുമായി അമുൽ ഡൂഡിൽ

'ജല്ലി ഗുഡ്' - ഓസ്കർ നോമിനേഷൻ നേടിയ 'ജല്ലിക്കട്ടി'ന് ആദരവുമായി അമുൽ ഡൂഡിൽ

അമുൽ ഡൂഡിൽ

അമുൽ ഡൂഡിൽ

അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് 2021ലെ ഓസ്കറിലേക്കുള്ള ഇന്ത്യൻ എൻട്രിയായ ജല്ലിക്കട്ട് ഉള്ളത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഔദ്യോഗിക ഓസ്കർ എൻട്രിയാണ് 'ജല്ലിക്കട്ട്'. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജല്ലിക്കട്ട്' തൊണ്ണൂറ്റി മൂന്നാമത് അക്കാദമി അവാർഡ്സിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ്. ഏതായാലും ഈ നേട്ടം കൈവരിച്ച 'ജല്ലിക്കട്ടി'ന് ആദരവുമായി എത്തിയിരിക്കുകയാണ് അമുൽ.

അമുലിന്റെ ഡൂഡിലാണ് 'ജല്ലിക്കട്ടി'ന് ആദരം അർപ്പിച്ചിരിക്കുന്നത്. ജല്ലിഗുഡ് (ജല്ലി നല്ലത്) എന്ന തലക്കെട്ടോടെയാണ് ഡൂഡിൽ ട്വിറ്ററിൽ അമുൽ പങ്കു വച്ചിരിക്കുന്നത്. അമുൽ ഗേളിനൊപ്പം ജല്ലിക്കട്ട് നായകൻ ആന്റണി വർഗീസും പോത്തും ഓസ്കർ ട്രോഫിയുമാണ് ഡൂഡിലിൽ ഉള്ളത്.

#Amul Topical: Jallikattu, India’s official entry to the 2021 Oscars! pic.twitter.com/bK1jYeYyPi

You may also like:'പാതി നഗ്നരായി പൂജാരിമാർ നിൽക്കുമ്പോൾ ഭക്തർ എന്തിന് മാന്യമായി വസ്ത്രം ധരിക്കണം' - തൃപ്തി ദേശായി [NEWS]Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു' [NEWS] Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി [NEWS]

പ്ലേറ്റിൽ വെണ്ണയും കയ്യിൽ കത്തിയുമായി നിൽക്കുന്ന അമുൽ ഗേളിന് സമീപം ഒരു കൈയിൽ കത്തിയും ഒരു തോളത്ത് കയറുമായി നിൽക്കുകയാണ് ജല്ലിക്കട്ട് നായകൻ. രണ്ടു പേരും വെണ്ണ രുചിച്ചു നോക്കുന്നുമുണ്ട്. ഇവർക്ക് സമീപമായി പോത്തും നിൽക്കുന്നുണ്ട്. മൂവരുടെയും കണ്ണ് ഓസ്കർ ട്രോഫിയിലാണ്.

അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് 2021ലെ ഓസ്കറിലേക്കുള്ള ഇന്ത്യൻ എൻട്രിയായ ജല്ലിക്കട്ട് ഉള്ളത്. ആന്റണി വർഗീസ്, ശാന്തി രാമചന്ദ്രൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങളാണ് ജല്ലിക്കട്ടിലുള്ളത്. കഥാകൃത്തായ എസ് ഹരീഷിന്റ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആധാരമാക്കിയുള്ളതാണ് ജല്ലിക്കട്ടിന്റെ തിരക്കഥ.

First published:

Tags: Jellikkettu, Jellikkettu film, Lijo jose pellissery, Oscar nomination