Ad Targeting China|അമൂലിനെതിരെ ട്വിറ്റർനടപടി; പ്രതിഷേധങ്ങള്‍ക്കൊടുവിൽ അമൂലിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു

ചൈന വിരുദ്ധ പരസ്യത്തെ തുടർന്ന് ജൂണ്‍ മൂന്നാം തീയതി അമൂലിന്റെ അക്കൗണ്ട് താത്കാലികാലികമായി ട്വിറ്റര്‍ ഡിയാക്റ്റിവേറ്റ് ചെയ്തിരുന്നു.

News18 Malayalam | news18-malayalam
Updated: June 6, 2020, 11:35 PM IST
Ad Targeting China|അമൂലിനെതിരെ ട്വിറ്റർനടപടി; പ്രതിഷേധങ്ങള്‍ക്കൊടുവിൽ അമൂലിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു
amul
  • Share this:
ന്യൂഡല്‍ഹി: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെ പിന്താങ്ങി ചൈന വിരുദ്ധ പരസ്യം നല്‍കിയ  അമൂലിനെതിരായ ട്വിറ്റർ നടപടി പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിച്ചു.

ചൈന വിരുദ്ധ പരസ്യത്തെ തുടർന്ന് ജൂണ്‍ മൂന്നാം തീയതി അമൂലിന്റെ അക്കൗണ്ട് താത്കാലികാലികമായി ട്വിറ്റര്‍ ഡിയാക്റ്റിവേറ്റ് ചെയ്തിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പിറ്റേ ദിവസം തന്നെ അക്കൗണ്ട് പുനഃസ്ഥാപിച്ചു.

ഈ അക്കൗണ്ടിൽ നിന്ന് അസാധാരണമായ ചില പ്രവർത്തനങ്ങൾ നടന്നതിനാൽ ഈ അക്കൗണ്ട് താൽക്കാലികമായി നിയന്ത്രിച്ചിരിക്കുന്നുവെന്നാണ് ട്വിറ്റർ വക്താവ് അറിയിച്ചിരിക്കുന്നത്. അതേസമയം എന്തിനാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് ചോദിച്ചിട്ടുണ്ടെന്നും ട്വിറ്ററിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അമൂൽ മാനേജിംഗ് ഡയറക്ടർ ആർ എസ് സോധി പറഞ്ഞു.

TRENDING:Covid19|പാലക്കാട് പോക്സോ കേസ് പ്രതിക്ക് കോവിഡ്
[NEWS]
എല്ലാ ഫോണുകൾക്കും ഒരേ IMEI നമ്പർ; ഇന്ത്യയിലെ പ്രമുഖ ചൈനീസ് ഫോണിനെതിരെ കേസ്
[NEWS]
PUBG | രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് പബ്ജി കളിച്ചു; ഒമ്പതാംക്ലാസുകാരൻ രാവിലെ തൂങ്ങിമരിച്ചനിലയിൽ
[NEWS]

'മെയ്ഡ് ഇന്‍ ചൈന' പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ചൈനീസ് വ്യാളിയെ 'അമൂല്‍ ഗേള്‍' എതിര്‍ക്കുന്നതായാണ് പരസ്യത്തിലുള്ളത്. പരസ്യത്തില്‍ അമൂല്‍ എന്നെഴുതിയതിന്റെ താഴെയായി 'മെയ്ഡ് ഇന്‍ ഇന്ത്യ' എന്നും കാണാം.

എന്നാല്‍ ഇത് അമൂലിന്റെ നിലപാടല്ലെന്നും രാജ്യത്തെ സാധാരണക്കാര്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ലളിതമായും സരസമായും അവതരിപ്പിക്കുകയാണ് പരസ്യത്തിലൂടെ ചെയ്യുന്നതെന്നും ആര്‍.എസ് സോദി പറയുന്നു.

കഴിഞ്ഞ 55 വര്‍ഷമായി അമൂല്‍ ഇത്തരത്തിലുള്ള പരസ്യങ്ങളാണ് നല്‍കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ഇതിനെതിരെ 'അമൂല്‍' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച്‌ ട്വിറ്ററില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യക്കാര്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആവശ്യമുയരുന്നത്.



First published: June 6, 2020, 11:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading